സാമന്ത ഭര്‍ത്താവിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ കേട്ട് ഞെട്ടലോടെ നാഗചൈതന്യ - മലയാളം ന്യൂസ് പോർട്ടൽ
Film News

സാമന്ത ഭര്‍ത്താവിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ കേട്ട് ഞെട്ടലോടെ നാഗചൈതന്യ

ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ നാഗചൈതന്യയുടെയും സാമന്തയുടെയും വിവാഹം ആഡംബരമായി കഴിഞ്ഞ ദിവസം നടന്നിരുന്നു. ഗോവയില്‍ വെച്ച് നടന്ന വിവാഹത്തിന്റെ വിശേഷങ്ങള്‍ അപ്പോള്‍ തന്നെ താരകുടുംബം പുറത്ത് വിട്ടിരുന്നു.

ഇപ്പോള്‍ സാമന്തയുടെ ഫാന്‍സ് ക്ലബ്ബ് വിവാഹ ചടങ്ങുകള്‍ക്കിടയില്‍ നടന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഹിന്ദു, ക്രിസ്ത്യന്‍ എന്നിങ്ങനെ രണ്ട് മതാചാര പ്രകാരമായിരുന്നു താരവിവാഹം നടന്നിരുന്നത്. ഇപ്പോള്‍ ഫാന്‍സ് പുറത്ത് വിട്ട വീഡിയോയില്‍ ക്രിസ്ത്യന്‍ ആചാര പ്രകാരം വിവാഹത്തിനിടെ സാമന്ത ഭര്‍ത്താവിനെ കുറിച്ച് പറയുന്ന കാര്യങ്ങളായിരുന്നു.

 വിവാഹം

തെന്നിന്ത്യന്‍ സിനിമയിലെ നവദമ്പതികളാണ് സാമന്തയും നാഗചൈതന്യയും. വര്‍ഷങ്ങള്‍ നീണ്ട ഇരുവരുടെയും പ്രണയം ഈ കഴിഞ്ഞ ദിവസങ്ങളിലായിരുന്നു സഫലമായത്. ഗോവയില്‍ നിന്നും ആഡംബരമായിട്ടായിരുന്നു വിവാഹം നടന്നത്.

വീഡിയോ വൈറലാവുന്നു

വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഒരുപാട് പുറത്ത് വന്നിരുന്നു. അക്കൂട്ടത്തില്‍ സാമന്തയുടെ ഫാന്‍സ് ക്ലബ്ബ് ഒരു വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ്. ക്രിസ്ത്യന്‍ ആചാര പ്രകാരം വിവാഹത്തിനിടെ സാമന്ത നാഗചൈതന്യയെ കുറിച്ച് പറയുന്ന കാര്യങ്ങളാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്.

നാഗചൈതന്യയുടെ പ്രതികരണം

സംസാരിക്കുന്നതിനിടെ സാമന്തയുടെ വാക്കുകളിടറുകയും കരയുകയും ചെയ്തിരുന്നു. എന്നാല്‍ സാമന്ത പറയുന്ന കാര്യങ്ങളെല്ലാം സന്തോഷത്തോടെ ചിരിച്ച് കൊണ്ടായിരുന്നു നാഗചൈതന്യ കേട്ടിരുന്നത്

നാഗചൈതന്യയുടെ സ്‌നേഹം

എന്റെ പ്രശ്‌നങ്ങളില്‍ എന്നെ കരയിപ്പിക്കാതെ സ്‌നേഹത്തില്‍ ഒരു മാറ്റം പോലുമില്ലാതെ അവ പരിഹരിക്കപ്പെടുകയും ഞാന്‍ എങ്ങനെ ആയിരിക്കണമെന്ന് സ്വപ്‌നം കണ്ടത് പോല്‍ മാറി തുടങ്ങിയത് നീ കാരണമാണെന്നാണ് സാമന്ത നാഗചൈതന്യയോട് പറയുന്നത്.

നല്ലൊരു വ്യക്തിയാണ്

എനിക്ക് അറിയാവുന്നതില്‍ വെച്ച് ഏറ്റവും നല്ല വ്യക്തി നീയാണ്. നമുക്ക് ജനിക്കാന്‍ പോവുന്ന കുട്ടികള്‍ക്കും നീ നല്ലൊരു അച്ഛനായിരിക്കണം. 100 ജന്മം ഉണ്ടെങ്കില്‍ അതില്‍ ഞാന്‍ തിരഞ്ഞെടുക്കുന്നത് നിന്നെയായിരിക്കുമെന്നും സാമന്ത പറയുന്നു.

വിവാഹശേഷം.. സിമ്പിൾ

വിവാഹശേഷം നവദമ്പതികളുടെ ചിത്രം പുറത്ത് വന്നിരുന്നു. ലളിതമായ വസ്ത്രം ധരിച്ച് നില്‍ക്കുന്ന ദമ്പതികളായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. സാമന്ത താലി മാത്രമാണ് ആഭരണമായി ധരിച്ചിരിക്കുന്നത്. ഒപ്പം സിപിംള്‍ ടീ ഷര്‍ട്ട് ധരിച്ചാണ് നാഗചൈതന്യ വന്നത്.

പേരിൽ വരുത്തിയ മാറ്റം

താന്‍ ഭര്‍ത്താവിനെ സ്‌നേഹിക്കുന്ന ഉത്തമ ഭാര്യ എന്ന് തെളിയിച്ച് കൊണ്ട് വിവാഹശേഷം സാമന്ത പേര് മാറ്റിയത് വലിയ വാര്‍ത്തയായിരുന്നു. ഇനി മുതല്‍ സാമന്ത അക്കിനേനി എന്നായിരിക്കും നടി അറിയപ്പെടാന്‍ പോവുന്നത്.

ഗോവയിലെ ആഡംബര വിവാഹം

ഗോവയില്‍ നിന്നും പത്ത് കോടി രൂപ മുതല്‍ മുടക്കിലായിരുന്നു വിവാഹം നടന്നത്. ഹിന്ദു, ക്രിസ്ത്യന്‍ എന്നിങ്ങനെ രണ്ട് മതാചാരപ്രകാരമായിരുന്നു വിവാഹം നടന്നത്.

വിവാഹശേഷം സിനിമയിലേക്ക്

വിവാഹത്തിന് ശേഷം അവധി എടുത്ത് മാറി നില്‍ക്കണമെന്നാണ് ആഗ്രഹമെങ്കിലും താരങ്ങള്‍ ഏറ്റെടുത്ത സിനിമകളുടെ പൂര്‍ത്തികരണം ഇനിയും കഴിയാത്തതിനാല്‍ സിനിമയുടെ തിരക്കുകളില്‍ തന്നെ തുടരുകയാണ്.

https://www.instagram.com/p/BaQNz0NhBYZ/

Join Our WhatsApp Group

Trending

To Top
Don`t copy text!