സാസംഗ് ഗ്യാലക്‌സി ഫോണുകളുടെ രഹസ്യ മെനു – ഇത് തീര്‍ച്ചയായും നിങ്ങള്‍ക്ക് ഉപകാരപ്പെടും - മലയാളം ന്യൂസ് പോർട്ടൽ
Current Affairs

സാസംഗ് ഗ്യാലക്‌സി ഫോണുകളുടെ രഹസ്യ മെനു – ഇത് തീര്‍ച്ചയായും നിങ്ങള്‍ക്ക് ഉപകാരപ്പെടും

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ ഭൂരിഭാഗവും കയ്യാളുന്നത് സാംസങ്ങ് ഗ്യാലക്‌സി സീരിയസുകളാണ്. വിലക്കുറവും ബ്രാന്‍ഡ് മൂല്യവും തന്നെയാണ് ഗ്യാലക്‌സി സീരിയസുകളുടെ പ്രത്യേകത. എന്നാല്‍ ഇന്നുവരെ നിങ്ങള്‍ ഗ്യാലക്‌സി ഫോണുകളില്‍ ഉപയോഗിച്ചിട്ടില്ലാത്ത ഒരു മെനു അതില്‍ ഒളിഞ്ഞിരുപ്പുണ്ട്

ഫോണിന്റെ ഒരു കൂട്ടം പ്രത്യേകതകള്‍ ഒരൊറ്റ ക്ലിക്കില്‍ ചെക്ക് ചെയ്യാങ്കഴിയുന്നു എന്നുള്ളതാണ് ഈ രഹസ്യ മെനുവിന്റെ പ്രത്യേകത. നിങ്ങളുടെ ഗ്യാലക്‌സി ഫോണിന്റെ ഡയല്‍പാഡില്‍ *#0*# ഒന്ന് ഡയല്‍ ചെയ്ത് നോക്കു.. കണ്ടില്ലെ ഒരു പുതിയ മെനു പോപ്പ് അപ്പ് ചെയ്തത്

വൈബ്രേഷന്‍, ആര്‍.ഗി.ബി കളേഴ്‌സ്, ഡിസ്‌പ്ലെ, ടച്ച് സ്‌ക്രീന്‍ സെന്‍സിറ്റിവിറ്റി, സ്പീക്കര്‍ ഔട്ട്പുട്ട് തുടങ്ങി ഫോണിന്റെ ഒട്ടുമിക്ക സ്‌പെസിഫിക്കേഷനുകളും നമുക്കിവിടെ ടെസ്റ്റ് ചെയ്യാന്‍ കഴിയും..

Click to comment

You must be logged in to post a comment Login

Leave a Reply

Trending

To Top