August 4, 2020, 5:42 AM
മലയാളം ന്യൂസ് പോർട്ടൽ
Current Affairs

സാർ, എനിക്ക് വിശക്കുന്നു. 3 വര്ഷം കൊണ്ടുള്ള ആഗ്രഹമാണ് വയറുനിറയെ എന്തങ്കിലും കഴിക്കണമെന്ന്

നമ്മുടെ നാടിനു വേണ്ടി നൂറു കണക്കിന് സ്പോർട്സ് താരങ്ങളാണ് വര്ഷം തോറും കളിക്കളത്തിൽ ഇറങ്ങുന്നത്. അവരെയൊക്കെ നാം ആവേശത്തോടെ പ്രോൽത്സാഹിപ്പിക്കുകയും ചെയ്യാറുണ്ട്. എന്നാൽ മത്സരങ്ങളിൽ അവർ ജനിക്കുകയോ പരാജയപ്പെടുകയോ ചെയ്യുന്നതോടു കൂടി ആ പ്രോൽത്സാഹനം അവിടെ അവസാനിക്കും. പിന്നീടുള്ള അവരുടെ ജീവിതമോ ചുറ്റുപാടുകളോ ഒന്നും നാം അന്വേഷിക്കുകയോ ചിന്തിക്കുകയോ ചെയ്യുന്നില്ല. അത് പോലെ നമ്മുടെ നാടിനായി കളിച്ചു ഇന്ന് വേദനകളുടെ ലോകത്തിൽ മാത്രം ജീവിക്കുന്ന ഒരു പെൺകുട്ടിയാണ് രശ്‌മി. രശ്മിയുടെ ജീവിതത്തിൽ സംഭവിച്ചത് എന്താണെന്നു നോക്കാം.

സാർ, എനിക്ക് വിശക്കുന്നുണ്ട് വയറുനിറച്ച് എന്തെങ്കിലും കഴിക്കണം 3 വർഷമായി ഈ വേദനയും പേറി ഞാൻ ജീവിക്കുന്നു.. എനിക്ക് ചുറ്റും ഇന്ന് കയ്യടികളും ആരവങ്ങളും ഇല്ല ഞാൻ സ്നേഹിച്ചത് എൻറെ സ്പോർട്സിനെ യും കേരളത്തിൻറെ വിജയത്തെയും ആയിരുന്നു… അതിൽ 100 ശതമാനം ഞാൻവിജയിച്ചെങ്കിലും ജീവിതത്തിൽ എനിക്ക് ഒന്നുമാകാൻ കഴിഞ്ഞില്ലല്ലോ എന്നോർക്കുമ്പോൾ വിഷമം ഉണ്ട്.. ഈ വാക്കുകൾ മറ്റാരുടെയും അല്ല ഇരുപത്തഞ്ചിൽ പരം ഖോഖോ ദേശീയ മത്സരങ്ങളിൽ കേരളത്തിൻറെ യൂണിഫോമണിഞ്ഞ സ്നേഹത്തോടെ എല്ലാവരും മാളൂ എന്നു വിളിക്കുന്ന രശ്മിയുടെ വാക്കുകളാണ്..

തുടർച്ചയായി മൂന്ന് നാഷണൽ ഗെയിംസ് കളിൽ സ്വർണ്ണം വെള്ളി വെങ്കല മെഡലുകൾ കരസ്ഥമാക്കിയ മാളു ഇരുപത്തി രണ്ടിൽ പരം ദേശീയ മെഡലുകളും നേടി …ആറാമത്തെ വയസുമുതൽ 27 വയസുവരെ ഗ്രൗണ്ടുകളിൽ എതിർ ടീമുകളുടെ പേടിസ്വപ്നമായിരുന്നു.. ഇതിനിടയിൽ സ്വന്തം ശരീരം മറന്നുള്ള കളിയിൽ സമ്മാനമായി ലഭിച്ചതാണ് ഇന്നത്തെ ഈ അവസ്ഥ കാലിനു പറ്റിയ ഇഞ്ചുറിക്ക് വേദനസംഹാരികൾ കഴിച്ച് ഗ്രൗണ്ടുകളിൽ ഇറക്കിയപ്പോൾ അറിയില്ലായിരുന്നു നാളെ ഇത് ജീവിതത്തിൽ ഒന്നും കഴിക്കാൻ പോലും പറ്റാത്ത വിധത്തിൽ അലർജി എന്ന രോഗമായി എത്തുമെന്ന്.. ഒരുപാട് ചികിത്സകൾ നടത്തിയെങ്കിലും ഒരു മാറ്റവുമില്ലാതെ തുടരുമ്പോഴും ജീവിതത്തിലെ നഷ്ടങ്ങളുടെ കണക്കുകൾ പറയുവാനേ ഉള്ളൂ മാളുവിന്.. ഇടിമിന്നൽ രൂപത്തിൽ എല്ലാമായിരുന്ന അമ്മയെ നഷ്ടപ്പെട്ടപ്പോൾ തനിച്ചായ മാളു വിൻറെ കൈപിടിച്ച് ജീവിതത്തിലേക്ക് തിരിച്ച്കൊണ്ടുവന്നത് സുജിത്ത് ആണ്.. മാറിമാറിവന്ന സർക്കാരുകളുടെ വാഗ്ദാനങ്ങളിൽ വിശ്വസിച്ചു ഈ അവസ്ഥയിലും സെക്രട്ടറിയേറ്റ് പടികൾ കയറിയിറങ്ങുകയാണ് മാളു.. 35ാമത് നാഷണൽ ഗെയിംസിൽ മെഡൽ വരുന്ന എല്ലാവർക്കും ജോലി നൽകാമെന്നുള്ള സർക്കാരിൻറെ വാക്കിൽ വിശ്വസിച്ച് നാലുവർഷമായി കാത്തിരിക്കുകയാണ് കേരളത്തിൻറെ ഈ പൊൻ മുത്ത്.. ഇനിയെങ്കിലും കണ്ണു തുറക്കണം അവഗണിക്കരുത് നെഞ്ചിൽ കൈവച്ച് അപേക്ഷിക്കുകയാണ്.. നേട്ടങ്ങൾ കൊയ്തപ്പോൾ കയ്യടിച്ചു വാഗ്ദാനങ്ങൾ നൽകിയ സർക്കാർ ഇനിയെങ്കിലും കനിയണം ഒരുപാട് കായികതാരങ്ങൾ വാഗ്ദാനങ്ങളിൽ വിശ്വസിച്ച് എന്നും കാത്തിരിപ്പുണ്ട് കൈവിടരുത് ഒരു അപേക്ഷയാണ്…..

ഈ പോസ്റ്റ് നമ്മുടെ അധികാരികളിൽ എത്തും വരെ നമ്മൾ ഷെയർ ചെയ്യുക. കാരണം ഒരു സാധാരണകാരൻ എന്ന നിലയിൽ നമുക്ക് ഇവർക്കുവേണ്ടി ചെയ്യാൻ കഴിയുന്ന ഒരു ഉപകാരം ഇത് മാത്രം ആണ്.

കടപ്പാട്: സുനൂ മുന്നൂ സോമൂ

Don`t copy text!