Connect with us

Uncategorized

സിഗരറ്റും കൈയ്യിൽ പിടിച്ചിരിയ്ക്കുമ്പോൾ എന്റെ മനസ്സിലേക്ക് വന്നത് അന്നവൾ എന്നോട് ചോദിച്ച ആ ചോദ്യവും പറഞ്ഞ കഥയുമായിരുന്നു

Published

on

രചന :വിഷ്ണു കൊമ്പേറ്റിമല
“ഞാനൊരു കഥ പറയട്ടെ നിന്നോട് ” അവൾ ചെറുചിരിയോടെ എന്നോടു ചോദിച്ചു .ഏറെക്കാലത്തിനു ശേഷം എഴുതുവാൻ പേനയും പേപ്പറും എടുത്ത് മേശയുടെ അരികിൽ കസേര നീക്കിയിട്ട് എരിഞ്ഞ് തുടങ്ങിയ സിഗരറ്റും കൈയ്യിൽ പിടിച്ചിരിയ്ക്കുമ്പോൾ എന്റെ മനസ്സിലേക്ക് വന്നത് അന്നവൾ എന്നോട് ചോദിച്ച ആ ചോദ്യവും പറഞ്ഞ കഥയുമായിരുന്നു. എങ്ങോട്ടെന്നില്ലാതെ പൊയ്ക്കൊണ്ടിരുന്ന എന്റെ ജീവതത്തെ വഴിതിരിച്ചു വിട്ടത് അവളുടെ കഥയാണ് .വേർപിരിയലിന്റെ വക്കിൽ നിൽക്കുകയായിരുന്നു എന്റെ കുടുംബ ജീവിതം .എന്റെ തെറ്റാണ് ,അതെ എന്റെ തെറ്റു തന്നെയാണ് .വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി സ്നേഹിച്ച പെണ്ണിനെ വേണ്ടാന്നു വെച്ച് മറ്റൊരു പെണ്ണിനെ വിവാഹം കഴിച്ചു .പക്ഷേ മനസ്സിലപ്പോഴും സ്നേഹിച്ച പെണ്ണു തന്നെയായിരുന്നു. താലികെട്ടിയ പെണ്ണിനെ സ്നേഹിയ്ക്കാനോ അവളുടെ കാര്യങ്ങൾ ശ്രദ്ധിയ്ക്കാനോ എനിയ്ക്ക് കഴിയുമായിരുന്നില്ല.

എങ്ങനൊക്കെയോ ദിനങ്ങൾ കഴിച്ചു കൂട്ടുകയായിയിരുന്നു അവളെ കാണുന്നത് വരെ. വളരെക്കാലത്തിന് ശേഷമായിരുന്നു ആ കൂടിക്കാഴ്ച്ച .വിവാഹത്തിന് ശേഷം എല്ലാ സുഹൃദ്ബന്ധങ്ങളിൽ നിന്നും ഞാൻ അകന്നിരുന്നു. ആരെയും ഫോൺ വിളിയ്ക്കുവാനോ നേരിൽ കാണുവാനോ സമയം കണ്ടെത്തിയിരുന്നില്ല. എന്നും ഓഫീസിൽ നിന്നിറങ്ങി നേരെ ബീച്ചിലേക്ക് പോകും അവിടെ ആളൊഴിഞ്ഞ കോണിൽ ഇരിപ്പുറപ്പിയ്ക്കും .സിഗരറ്റും വലിച്ച് കടൽക്കാറ്റേറ്റ് അസ്തമയ സൂര്യനെ നോക്കി അങ്ങനെ ഇരിയ്ക്കുമ്പോ എന്തോ ഒരാശ്വാസം കിട്ടിയിരുന്നു എനിയ്ക്ക് .അന്ന് അവളെ കണ്ടതും അവിടെ വച്ചായിരുന്നു .ഒഴിഞ്ഞു മാറിപ്പോകണമെന്നുണ്ടായിരുന്നു,പക്ഷേ കഴിഞ്ഞില്ല. കുറേ പരിഭവങ്ങൾ പരാതികൾ, ഒന്നിനും എനിയ്ക്ക് മറുപടി ഉണ്ടായിരുന്നില്ല. പിന്നെ വിശേഷങ്ങൾ പറഞ്ഞൊരുപാട് നേരം കടൽത്തീരത്തു കൂടി നടന്നു .സംസാരിച്ചതു മുഴുവൻ അവളായിരുന്നു.എന്റെ മൗനമായിരിയ്ക്കാം അവൾ സംസാരം നിർത്താൻ കാരണം. കുറച്ചു നേരം ഞങ്ങളുടെ ഇടയിൽ മൗനമായിരുന്നു. തണുത്ത കാറ്റ് വീശുന്നുണ്ട് .ആകാശത്ത് മഴക്കാറ് തിങ്ങി നിറയുന്നു ,ഒരു പക്ഷേ പെയ്തേക്കാം.”നി രേവൂനെ ഇപ്പോഴും മറന്നിട്ടില്ല അല്ലേ?” അവൾ എന്റെ മുഖത്തേക്ക് നോക്കി .ഞാൻ ചിരിച്ചു “നീ ആ തിരമാലകൾ കണ്ടോ? ഓർമ്മകൾ ആ തിരകൾ പോലെയാണ് എത്ര അകറ്റാൻ ശ്രമിച്ചാലും മുട്ടി വിളിച്ചു കൊണ്ടേയിരിയ്ക്കും ” അവൾ കുറച്ചു നേരം ഒന്നും മിണ്ടിയില്ല.”

വന്നേ നമുക്ക് ആ പാർക്കിൽ പോയിരിയ്ക്കാം ” അതും പറഞ്ഞ് അവൾ എന്റെ കൈയ്യിൽ പിടിച്ചു നടന്നു .ഒരുമിച്ചു പഠിയ്ക്കുന്ന കാലത്ത് ഒഴിവു ദിവസങ്ങളിലെ സായാഹ്നങ്ങൾ ഞങ്ങൾ സുഹൃത്തുക്കൾ ഈ ബീച്ചിലും പാർക്കിലുമൊക്കെ ചുറ്റി നടക്കുക പതിവായിരുന്നു. ഞാനും അവളും പാർക്കിലെ ഒരു സിമിന്റ് ബെഞ്ചിൽ ഇരിപ്പുറപ്പിച്ചു.കുറച്ചു നേരം കടലിലേക്ക് നോക്കി ഇരുന്നു.”ഞാനൊരു കഥ പറയട്ടെ നിന്നോട് ” അവൾ ഒരു ചെറുചിരിയോടെ എന്നോട് ചോദിച്ചു .” കഥയോ? അത്ര ബോറല്ലെങ്കി പറഞ്ഞോ കേൾക്കാം” ” എയ് അത്ര ബോറല്ലാന്നു തോന്നുന്നു ,ഇത് ഒരു പാവം പെണ്ണിന്റെ കഥയാണ് ,അതെ ഇത് അവളുടെ കഥയാണ് .ഞാൻ പറയാം, നീയോന്ന് കേട്ട് നോക്ക് .”യാത്ര പറഞ്ഞു കാറിൽ കയറുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു, താൻ ഇന്നുമുതൽ അച്ഛനമ്മമാരുടെ കുസൃതികുട്ടിയായ പെൺകുട്ടിയല്ല. ഭാര്യയും മരുമകളും ഏടത്തിയും അമ്മായിയും ഒക്കെയായി പല വേഷങ്ങളാണ് തനിയ്ക്കു ഇനിയങ്ങോട്ട്‌.പുതിയ വീട്, പുതിയ ആൾക്കാർ, പുതിയ രീതികൾ,എല്ലാം പുതിയതാണ്, ശെരിക്കും തന്നെ താൻതന്നെ ഉടച്ചുവാർക്കുന്നു പുതിയൊരു സ്ത്രീ ആയി. അതൊക്കെ ഓർത്ത് അവൾ വല്ലാതെ പരിഭ്രമിച്ചിരുന്നു. അവൾ ഒരു സാദാരണ കുടുംബത്തിലെ രണ്ടു പെൺകുട്ടികളിൽ മൂത്തവൾ, അന്ന് അവളുടെ വിവാഹമായിരുന്നു,വിവാഹ നീശ്ചയ ശേഷം ആറു മാസങ്ങളുടെ ഇടവേള ഉണ്ടായിരുന്നു പക്ഷെ ആ ഇടവേള ഇടവേളയായി തന്നെ ഒതുങ്ങി.

ഒരിക്കൽ പോലും അവളുടെ ഫോണിലേക്ക് അയാളുടെ വിളികൾ വന്നീല്ല, എന്നാൽ ഇടയ്ക്കിടെ അച്ഛനെ വിളിച്ചു വിശേഷങ്ങൾ അറിയും, അല്ലാതെ ഒന്നുമറിയില്ല ആളിനെക്കുറിച്ചും വീട്ടുകാരെ ക്കുറിച്ചും. അയാളുടെ പേരും ഗൾഫിൽ ജോലിയാണെന്നും മാത്രമറിയാം. കാറിൽ ഇരിക്കുമ്പോളും എല്ലാവരും മൗനമായിരുന്നു, ആരും പരസ്പരം സംസാരിക്കുന്നില്ല, എല്ലാവരും ഫോണിൽ തോണ്ടുകയാണ്, ഇവരൊക്കെ എന്തൊരു മനുഷ്യർ എന്ന് തോന്നിപ്പോയി. പരസ്പരം സംസാരിയ്ക്കാതെ, പുറംലോകത്തെ കാണാതെ ഇവരൊക്കെ എങ്ങനെ ജീവിയ്ക്കുന്നു, സങ്കടം വരുന്നു ആൾക്കൂട്ടത്തിൽ ഒറ്റപ്പെട്ടുപോയൊരു പിഞ്ചു പൈതലിന്റെ അവസ്ഥ.കാറിന്റെ ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കി ഇരുന്നു, വീടും വീട്ടുകാരുമൊക്കെ മനസ്സിൽ മിന്നി മറഞ്ഞുകൊണ്ടിരുന്നു, ചിന്തകൾക്കൊക്കെ ഭംഗം വരുത്തിക്കൊണ്ട് അയാളുടെ കൈ അവളുടെ ചുമലിൽ വീണു “ഇറങ്ങുന്നില്ലേ വീടെത്തി ” അവൾ ചുറ്റിനും നോക്കി പതിയെ ഇറങ്ങി.

നീലവിളക്കു തന്നു സ്വീകരിക്കുമ്പോൾപോലും അമ്മയുടെ മുഖത്തു പുഞ്ചിരിയോ സന്തോഷമോ കാണാൻ കഴിഞ്ഞില്ല, സൗന്ദര്യം കൊണ്ടും സാമ്പത്തികം കൊണ്ടും തങ്ങൾ അയാളുടെ വീട്ടുകാരേക്കാൾ താഴെയാണ്, അതിന്റെ ആയിരിക്കും എന്നാശ്വസിച്ചു.രാത്രി ആയിട്ടും ആരും തന്റെ അടുത്തൊന്നും വരികയോ എന്തെങ്കിലും സംസാരിയ്ക്കുകയോ ഉണ്ടായില്ല, ഒറ്റപ്പെടലിന്റെ വേദന എന്താണെന്നു അറിയുകയായിരുന്നു, എത്ര ശ്രമിച്ചിട്ടും കണ്ണുനീർ നീയന്ത്രിക്കാൻ കഴിഞ്ഞില്ല, കണ്ണുകൾ രണ്ടു നീർച്ചാലുകൾ പോലെ ഒഴുകിക്കൊണ്ടിരുന്നു.ഭക്ഷണം കഴിക്കാൻ അയാളാണ് വന്നു വിളിച്ചത്, കഴിച്ചുകൊണ്ടിരിക്കുമ്പോൾ ആദ്യമായി അമ്മ സംസാരിച്ചു, “ഭക്ഷണം കഴിയ്ക്കാൻ പിന്നാലെ നടന്നു വിളിയ്ക്കാൻ ഇവിടെ ആരുമില്ല ആവശ്യമുള്ളവർ വന്നെടുത്ത് കഴിച്ചോണം”. കഴിച്ചുകൊണ്ടിരുന്നത് പെട്ടെന്ന് തൊണ്ടയിൽ കുടുങ്ങിയപോലെ അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല, അയാളുടെ മുഖത്തു യാതൊരു ഭാവഭേദവുമില്ല, അവൾ കഴിച്ചെന്നുവരുത്തി എഴുന്നേറ്റു കൈകഴുകി റൂമിൽ എത്തുമ്പോൾ അയാൾ അവളെ കാത്തിരിപ്പുണ്ടായിരുന്നു,അവളെ കണ്ടപ്പോൾ അയാൾ ഒന്ന് പുഞ്ചിരിച്ചു ആ വീട്ടിൽ ചെന്നിട്ട് ആദ്യമായി ഒരാളിൽ നീന്നും ഒരു പുഞ്ചിരി, അതുകണ്ടപ്പോൾ എന്തോ ഒരാശ്വാസം, അയാൾ അവളെ വിളിച്ച് അരികിൽ ഇരുത്തി, “സങ്കടമായോ അമ്മ പറയുന്നത് കെട്ടിട്ട് ” അവൾ മറുപടി പറഞ്ഞില്ല “ഇതാണ് അവരുടെ രീതി നമ്മൾ അതിനു അനുസരിച്ചു അഡ്ജസ്റ്റ് ചെയ്യണം, തന്നോട് നേരത്തെ ഇതൊക്കെ പറയേണ്ടതായിരുന്നു ” അവൾക്കൊന്നും മനസിലാകുന്നുണ്ടായിരുന്നില്ല അവന്റെ മുഖത്തു നിന്നും കണ്ണെടുക്കാതെ നോക്കിയിരുന്നു, അയാൾ തുടർന്നു “ഇവിടെ ആർക്കും ഇഷ്ടമായിരുന്നില്ല ഈ വിവാഹം,

അതുകൊണ്ടുതന്നെയാണ് ഞാൻ ഇതുതന്നെ മതി എന്ന് പറഞ്ഞതും, എനിയ്ക്കൊരു പ്രണയമുണ്ടായിരുന്നു, പ്ലസ്ടു മുതൽ ഇപ്പോൾ അവൾ വിവാഹിതയാണ്, ഒൻപതു വർഷങ്ങൾ മനസ്സിൽ കൊണ്ടുനടന്നതാ, പക്ഷെ നടന്നില്ല “അയാൾ ഒന്ന് നീർത്തി. ഭൂമി പിളർന്നു താൻ അതിലേക്കു പോയിരുന്നെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചു, ദയനീയമായൊരു നോട്ടം മാത്രമായിരുന്നു അയാൾക്കുനേരെ അതിൽ സങ്കടവും ഒരായിരം ചോദ്യങ്ങളും ഉണ്ടായിരുന്നു, അതു മനസിലാക്കിയിട്ടെന്നപോലെ അയാൾ തുടർന്നു “എനിയ്ക്കറിയാം താൻ ഒരുപാട്‌ പ്രതീക്ഷകളുമായിട്ടാ എന്റൊപ്പം വന്നതെന്ന്, നമുക്കിടയിൽ രഹസ്യങ്ങളൊന്നും വേണ്ട, ഞാനല്ലെങ്കിൽ വേറൊരാൾ പറഞ്ഞു താൻ അറിയും, അതിലും നല്ലതല്ലേ . അവൾക് എന്റെമനസിൽ ഒരു സ്ഥാനമുണ്ട് അത് കഴിഞ്ഞേ മറ്റൊരാൾ ഉള്ളു, അതൊരിക്കലും തെറ്റായ ഒരു അർത്ഥത്തിൽ താൻ എടുക്കരുത്, ഞാൻ താലികെട്ടിയ എന്റെ പെണ്ണാ നീ, ന്‍റെ ഭാര്യ, എന്നെ സംബന്ധിക്കുന്നതെല്ലാം നീ അറിഞ്ഞിരിക്കണം, ഞാൻ കാരണം നിനക്കു ഒരിക്കലും കരയേണ്ടിവരില്ല “അയാൾ അവളെ ചേർത്തുപിടിച്ചപ്പോൾ അവളുടെ കണ്ണുനീർവീണു അയാളുടെ നെഞ്ചുപൊള്ളുന്നുണ്ടായിരുന്നു. ദിവസങ്ങൾ പൊയ്ക്കൊണ്ടിരുന്നു അവൾ ആഹ്രഹിച്ചതിനും മേലെ ആയിരുന്നു അയാൾക്കു അവളോടുള്ള സ്നേഹം, എന്നാൽ മറ്റുള്ളവരിൽ നിന്നൊന്നും അവൾക്കത് കിട്ടിയില്ല. രണ്ടുമാസങ്ങൾ വളരെപ്പെട്ടന്ന് കടന്നുപോയി, തിരിച്ചുപോകാൻ ദിവസങ്ങൾ മാത്രമുള്ളപ്പോളാണ് അയാൾ അറിയുന്നത് താൻ ഒരു അച്ഛനാകാൻ പോകുന്നു, കുഞ്ഞുണ്ടാകുന്നതിന്റെ സന്തോഷത്തേക്കാൾ ഭാര്യയെ വിട്ടുപോകുന്ന സങ്കടമായിരുന്നു അയാൾക്ക്, എന്നാൽ വിശേഷമറിഞ്ഞപ്പോൾ മുതൽ അയാളുടെ അമ്മയ്ക്ക് ചെറിയ ഇഷ്ടമൊക്കെ തോന്നിത്തുടങ്ങി മരുമകളോട്, അയാൾക്കതൊരു ആശ്വാസം തന്നെ ആയിരുന്നു, അവൾക്കും .

ഗർഭിണിയായ ഏതൊരു ഭാര്യയും ആഗ്രഹിക്കുന്നത് തന്റെ ഭർത്താവ് കൂടെവേണമെന്നാണ് പക്ഷെ പ്രവാസികളുടെ ഭാര്യമാർ അത് ആഗ്രഹിക്കാൻ പാടില്ല, അത് അത്യാഗ്രഹമാകും. അവർക്കു സന്തോഷം പകരാനും ദുഃഖങ്ങൾ പങ്കുവെക്കാനും ചുട്ടുപൊള്ളുന്ന വെയിലിൽ ഒരു ഇളം തെന്നൽപോലെ നാട്ടിലേക്കുള്ള ഓരോ ഫോൺ വിളികൾ മാത്രമാണ്. പ്രസവത്തിനു വരാമെന്നു പറഞ്ഞു അയാൾ വീണ്ടും സ്വപ്നങ്ങളുടെ ഭാണ്ഡക്കെട്ടുമായി കടൽ കടന്നുപോയി. ദിവസങ്ങൾ, ആഴ്ചകൾ, മാസങ്ങൾ അങ്ങനെ കടന്നുപോയ്ക്കൊണ്ടിരുന്നു, അവളെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു പക്ഷെ അയാൾക്ക് ലീവ് കിട്ടിയില്ല, അത് അങ്ങനെയാണല്ലോ ബന്ധുക്കൾ മരിച്ചാലും ഭാര്യ പ്രസവിച്ചാലും ഇനി നാടുമൊത്തത്തിൽ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയെന്നുപറഞ്ഞാലും അറബിയുടെ ദയക്കുവേണ്ടി കാത്തിരിക്കണം. അവൾ പ്രസവിച്ചു, അവളുടെ ആഗ്രഹം പോലെ ഒരു ആൺകുട്ടി. അയാൾ എന്നും അഞ്ചും ആറും തവണ വിളിക്കും ഇടക്കെപ്പോളേലും കുഞ്ഞിന്റെ കരച്ചിലെങ്കിലും കേൾക്കാമല്ലോ.ഒരിക്കൽ വിളിച്ചപ്പോൾ അവൾ ചോദിച്ചു “ഏട്ടാ, ഞാൻ ഒരു കാര്യം ചോദിച്ചാൽ സങ്കടവുമോ ?” “നീ ചോദിയ്ക്ക് അല്ലാത ഞാനെങ്ങാനറിയും “”എന്നോട് ദേഷ്യപ്പെടുമോ ” അവൾ വീണ്ടും ചോദിച്ചു “അപ്പോൾ ദേഷ്യം വരുന്ന കാര്യമാണെന്നുറപ്പായി, ശെരി നീ പറ.” “ഏട്ടാ ഏട്ടൻ അന്നുപറഞ്ഞില്ലേ എനിയ്ക്ക് ഏട്ടന്റെ മനസ്സിൽ രണ്ടാം സ്ഥാനമാണെന്നു,..,ഇപ്പോഴും അതിനു മാറ്റമൊന്നുമില്ലെ? ” മറുതലക്കൽ മൗനം”ഏട്ടന് സങ്കടമായോ” “ഇല്ല, ഞാൻ പറയുമ്പോൾ നിനക്കു സങ്കടമാകുമോന്നു ആലോചിയ്ക്കുവാരുന്നു” ഒരുനിമിഷത്തെ മൗനത്തിനുശേഷം അയാൾ തുടർന്നു ” നീ എന്റെ ഭാര്യയാ, ഇപ്പോൾ എന്റെ കുഞ്ഞിന്റെ അമ്മ, എല്ലാം ശെരിതന്നെ, ന്‍റെ മനസ്സിൽ നിന്നോടുള്ള സ്നേഹത്തിനു കുറവോ കൂടുതലോ ഉണ്ടായിട്ടില്ല, നിനക്കിപ്പോളും രണ്ടാം സ്ഥാനം തന്നെയാ, അതിനി അങ്ങോട്ടും അങ്ങനെ തന്നെ, പക്ഷെ ഇപ്പോൾ ഒരു വ്യത്യാസമുണ്ട് എന്‍റെ മനസിൽ പ്രഥമ സ്ഥാനം നമ്മുടെ മോനാ ”

“ഏട്ടാ…. ” അവൾക്ക് മറുപടിയൊന്നും പറയാനുണ്ടായിരുന്നില്ല പക്ഷെ ആ വിളിയിൽ എല്ലാം ഉണ്ടായിരുന്നു “അതേടി പൊട്ടികാളി, നീയും മോനും കഴിഞ്ഞേ ഉള്ളു ഈ ലോകത്തിൽ ഇപ്പോ എനിയ്ക്കാരും, എന്തും ” സന്തോഷംകൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു അവൾ ആ ഫോണിൽ തെരുതെരെ ഉമ്മ വെച്ചു.അത്രയും പറഞ്ഞു നിർത്തി അവൾ എന്നെ നോക്കി “കഴിഞ്ഞോ? കഥയ്ക്കൊരു പൂർണ്ണതയില്ലല്ലോ” ” ‘അതിന് പൂർണ്ണത വരില്ല അവളുടെ ജീവിതം ഇപ്പോഴും തുടർന്നു കൊണ്ടേയിരിയ്ക്കുകയല്ലേ ” അതും പറഞ്ഞ് അവൾ ചിരിച്ചു ,ഞാനും. കടലിൽ നിന്നുള്ള കാറ്റിന്റെ ശക്തി കൂടി വരുന്നുണ്ട് ,തിരമാലകളുടെയും .തിരയിലേക്കിറങ്ങി കളിയ്ക്കുന്നവരെ സെക്യൂരിറ്റി ഗാർഡുകൾ കരയിലേക്ക് വിളിച്ച് കയറ്റുന്നുണ്ട്. “എടാ നിനക്കറിയുമോ? ലോകത്തിലെ ഒരു ഭാര്യയും തന്റെ ഭർത്താവിന്റെ സ്നേഹം മറ്റൊരാൾ പങ്കുവയ്ക്കുന്നത് സഹിയ്ക്കാൻ പറ്റില്ല .ആ സ്നേഹത്തിന് പകരം വയ്ക്കാൻ മറ്റൊന്നിനും ആവുകയുമില്ല” ചെറിയ ചിരിയോടെയാണത് പറഞ്ഞതെങ്കിലും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ” അച്ഛാ ഉറങ്ങുന്നില്ലേ? അമ്മ വിളിയ്ക്കുന്നു” മോൻ വന്നു വിളിച്ചപ്പോഴാണ് ഞാൻ ചിന്തകളിൽ നിന്നുണർന്നത് .

കൈയ്യിലിരുന്ന സിഗരറ്റ് എരിഞ്ഞ് തീരാറായിരിയ്ക്കുന്നു .ഞാനത് അഷ്ട്രേയിലേക്കിട്ടു ” കിടന്നോളൂ ഞാൻ വന്നേക്കാം” .അവൻ അകത്തേക്ക് പോയി. അന്ന് അവൾ യാത്ര പറഞ്ഞു പോയതിന് ശേഷം ഞാൻ കുറച്ചു നേരം അവിടെ ഇരിപ്പ് തുടർന്നു .മഴ ചാറി തുടങ്ങിയപ്പോഴാണ് ഞാൻ അവിടെ നിന്നെഴുന്നേറ്റ് കാറിനടുത്തേക്ക് നടന്നത്. എന്റെ മനസ്സിലും മഴ പെയ്യുവാൻ തുടങ്ങിയിരുന്നു, മാറ്റത്തിന്റെ മഴ,മനസ്സിൽ മൂടിക്കെട്ടി നിന്നിരുന്ന കാർമേഘങ്ങളൊക്കെ പെയ്തൊഴിയുകയായിരുന്നു.അവൾ പറഞ്ഞ കഥയും അവസാനം പറഞ്ഞ വാക്കുകളും എന്റെ മനസ്സിനെ വല്ലാതെ സ്വാധീനിച്ചു എന്നു വേണം പറയാൻ. ഒരു പക്ഷേ അതവളുടെ കഥ തന്നെയായിരിയ്ക്കണം. പിന്നീടൊരിയ്ക്കലും ഞാനവളോട് അതിനെക്കുറിച്ച് ചോദിച്ചിട്ടുമില്ല. ഞാനെഴുതിത്തുടങ്ങി അവളുടെ കഥ….

Advertisement

Film News

ഏത് നടനെയാണ് ഏറ്റവും കൂടുതൽ ഇഷ്ട്ടം !! ദിലീപ് എന്നാണെന്നു എല്ലാവരും കരുതി , പക്ഷെ കാവ്യയുടെ മറുപടി മറ്റൊരു യുവനടന്റെ പേരായിരുന്നു

Published

on

kavya-madhavan

ബാലതാരമായി എത്തി മലായാളികളുടെ മനസ്സിൽ സ്ഥാനം പിടിച്ച നായികയാണ് കാവ്യാ മാധവൻ. നായികമാരുടെ ഒക്കെ കുട്ടിക്കാലം അഭിനയിച്ചായിരുന്നു കാവ്യയുടെ വെള്ളിത്തിരയിലെ തുടക്കം.വെള്ളിത്തിരയിലേക്കെത്തിയ താരത്തെ വളരെ പെട്ടെന്നാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, ജയറാം ഒട്ടുമിക്ക താരങ്ങളുടെ കൂടെ കാവ്യാ അഭിനയിച്ചിട്ടുണ്ട്, പെട്ടെന്നായിരുന്നു കാവ്യ വെള്ളിത്തിരയിൽ തിളങ്ങിയത്.

dillep'-and-kavyamadhvan-th

1991 ല്‍ ബാലതാരമായി തുടങ്ങിയ കാവ്യ 2016 വരെ സജീവമായി മലയാള സിനിമയിലുണ്ടായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ എല്ലാ താര രാജക്കന്മാരുടെ കൂടെയും അഭിനയിക്കാൻ ഇങ്ങനെ എല്ലാ താരങ്ങൾക്കും അവസരം കിട്ടില്ല . എന്നാൽ കാവ്യക്ക് അതിനുള്ള അവസരം കിട്ടി. കാവ്യയുടെ കരിയറിലെ തന്നെ മികച്ച ഒരു ചിത്രമായിരുന്നു ചന്ദ്രനുദിക്കുന്ന ദിക്കിൽ. ഈ സിനിമയുടെ സെറ്റിൽ വെച്ചുണ്ടായ ഒരനുഭവം ലാൽജോസ് ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ്.

ആദ്യ ചിത്രത്തിന്റെ സെറ്റില്‍ വച്ച് ഇഷ്ടനായകന്റെ പേര് വെളിപ്പെടുത്തിയ കാവ്യയെ ദിലീപ് പേടിപ്പിച്ച കഥ ലാല്‍ ജോസ് ഒരു ചാനല്‍ ചര്‍ച്ചയില് പങ്കുവച്ചത് വളരെ വേഗമാണ് വൈറലായത്.അന്ന് കാവ്യഒൻപതാം ക്ലാസ്സിൽ പഠിക്കുവായിരുന്നു. സെറ്റിൽ എല്ലാവരും ഇരിക്കുന്ന സമയത്ത് കാവ്യയോട് ഏറ്റവും ഇഷ്ട്ടപ്പെട്ട നടൻ ആരാണെന്നു ചോദിച്ചു. എല്ലാവരും കാവ്യാ ദിലീപിന്റെ പേര് പറയും എന്നാണ് കരുതിയത്, എന്നാൽ കാവ്യ പറഞ്ഞത് മറ്റൊരു പേരായിരുന്നു, ദിലീപ് ഇതും പ്രതീക്ഷിച്ചാണ് അവിടെ ഇരുന്നിരുന്നത്. എന്നാൽ എല്ലാവരുടെയും പ്രതീക്ഷകൾ കാവ്യ തെറ്റിച്ചു.

കാവ്യാ പറഞ്ഞത് മറ്റൊരു പേരായിരുന്നു. കാവ്യ പറഞ്ഞത് മറ്റൊരു പേരായിരുന്നു. കാവ്യ പറഞ്ഞ പേര് ചാക്കോച്ചൻ എന്നായിരുന്നു. എന്നാല്‍ കാവ്യ ഉടനടി പറഞ്ഞത്കു ഞ്ചാക്കോ ബോബന്‍ എന്നാണ്. ഇത് കേട്ട് ദിലീപ് ഞെട്ടി. ആദ്യത്തെ സിനിമയായതും പോര, ഇവിടെ ഉള്ള ബുദ്ധിമുട്ടുകള്‍ മൊത്തം ഞാന്‍ അനുഭവിച്ചുകൊണ്ടും ഇരിക്കുന്നു, എന്നിട്ടും അവനെയാണല്ലേ നിനക്ക് ഇഷ്ടം.ഇനി ഞാന്‍ നിന്റെ കൂടെ അഭിനയിക്കില്ലെന്നും ഇവളെ മാറ്റിയേര്. എന്നും പറഞ്ഞ് ദിലീപ് എഴുന്നേറ്റുപോയി എന്ന് ലാല്‍ ജോസ് പറയുന്നു.

kunjakko-boban-love

ആ സമയത്ത് അനിയത്തി പ്രാവിൽ ചാക്കോച്ചൻ വളരെ കത്തി നിൽക്കുന്ന സമയം ആയിരുന്നു. അത് കൊണ്ടാണ് കാവ്യ അങ്ങനെ പറഞ്ഞത് എന്നും ലാൽജോസ് പറയുന്നു. എന്നാൽ ദിലീപ് അത് സീരിയസ് ആയിട്ടാണ് പറഞ്ഞത് എന്ന് കാവ്യാ കരുതി എന്നും ലാൽജോസ് പറയുന്നു. പിന്നീട് കാവ്യാ ദിലീപിനോട് നേരിട്ട് പോയി എനിക്ക് നേരിട്ട് കാണാൻ ചേട്ടനെ ആണ് ഇഷ്ട്ടം എന്ന് പറഞ്ഞതിന് ശേഷമാണു ദിലീപിന്റെ പിണക്കം മാറിയതെന്നും ലാൽജോസ് വ്യകതമാക്കുന്നു.

Continue Reading

Uncategorized

പുത്തന്‍ലുക്കില്‍ സുന്ദരിയായി മീന !! ചിത്രങ്ങൾ കാണാം !!

Published

on

സൗത്ത് ഇന്ത്യ മുഴുവൻ ആരാധകരുള്ള നടിയാണ് മീന. ചെയ്തിട്ടുള്ള  ചിത്രങ്ങളെല്ലാം വിജയം കണ്ടിട്ടുള്ള മീന മുൻനിരയിലുള്ള എല്ലാ നായകൻ മാരുമായി സിനിമ ചെയ്തു കഴിഞ്ഞു ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നു. പ്രസവ ശേഷം നടിയുടെ ശരീര വണ്ണം കൂടിയത് വാർത്തയായിരുന്നു. എന്നാൽ ഇപ്പോൾ താരം തന്റെ പഴയ ശരീരം വീണ്ടെടുത്തിരിക്കുകയാണ്.

ബാലനടിയായാണ് മീന തന്റെ അഭിനയജീവിതം തുടങ്ങിയത്. നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയില്‍ ബാലനടിയായി അഭിനയിച്ചാണ് മീന തന്റെ ചലച്ചിത്രജീവിതം തുടങ്ങിയത്. ശിവാജി ഗണേശനായിരുന്നു ഈ ചിത്രത്തിലെ നായകന്‍. ഒരു പിറന്നാല്‍ വിരുന്നിനിടെ മീനയെ കണ്ടപ്പോള്‍ ഗണേശന്‍ മീനയെ സിനിമയിലേയ്ക്ക് ക്ഷണിക്കുകയായിരുന്നു.

ഒരു പുതിയ കഥൈ എന്ന തമിഴ് സിനിമയിലാണ് മീന ആദ്യമായി നായിക കഥാപാത്രമായി വേഷമിട്ടത്. സാന്ത്വനം എന്ന സിനിമയായിരുന്നു മീനയുടെ മലയാളത്തിലെ ആദ്യ ചിത്രം. തുടര്‍ന്ന്‌എങ്കിലും തമിഴിലും തെലുങ്കിലുമായിരുന്നു മീനയ്ക്ക് അവസരങ്ങള്‍ കൂടുതല്‍. മുത്തു, എജമാന്‍, വീര , അവൈ ഷണ്മുഖി, മുടമേസ്ത്രി എന്നിവയാണ് മീനയുടെ തമിഴിലെ പ്രദര്‍ശനവിജയം നേടിയ ചിത്രങ്ങള്‍.

രജനികാന്തിന്റെ കൂടെ ബാലതാരമായും, പിന്നീടെ വളര്‍ന്നപ്പോള്‍ നായികയായും അഭിനയിച്ചു എന്നൊരു പ്രത്യേകത കൂടിയുണ്ട് മീനയ്ക്ക്. തമിഴ് സിനിമയായ മുത്തു ജപ്പാനില്‍ പ്രദര്‍ശനവിജയം നേടിയതോടുകൂടി മീനയ്ക്ക് അന്താരാഷ്ട്ര പ്രശസ്തിയും ലഭിച്ചു.
തെരി എന്ന തമിഴ് സിനിമയില്‍ വിജയ്‌ക്കൊപ്പം എത്തിയ ബേബി നൈനിക മീനയുടെ മകളാണ്

Continue Reading

Films

സ്വന്തം അച്ഛന്‍ പോലും അറിയാതെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടി ഒരു മകള്‍

Published

on

anu-murali-s-vetinary-docto

സിവിൽ സർവീസ് പരീക്ഷയിൽ ഉയര്‍ന്ന റാങ്ക് നേടിയ കൊല്ലം പോരുവഴി സ്വദേശിനി എസ്. അനുവിന്റെ ജീവിതകഥ ആറാമത്തെ വയസ്സിലാണ് അമ്മയെ ഞങ്ങൾക്കു നഷ്ടപ്പെടുന്നത്. അതുവരെ കഥ പറഞ്ഞു തരികയും മുടി കെട്ടി ഒരുക്കി സ്കൂളിലേക്ക് അയയ്ക്കുകയും ചെയ്തിരുന്ന അമ്മ ഇനി ഇല്ല എന്ന് ആദ്യം എനിക്ക് മനസ്സിലായിരുന്നില്ല. കൊല്ലത്ത് മൺറോതുരുത്തിലെ സ്കൂളിൽ നിന്ന് അടുത്ത വീട്ടിലെ ചേച്ചിയാണ് അന്ന് കൂട്ടിക്കൊണ്ടു വന്നത്. അമ്മയ്ക്ക് സുഖമില്ലെന്നും കൂടെ തന്നെ ഇരിക്കണമെന്നും ആരൊക്കെയോ പറഞ്ഞു. കരച്ചിലിന്റെ നനവുള്ള ശബ്ദങ്ങൾ, കെട്ടുപോയ പൂക്കളുടെ മരണ ഗന്ധം… ശ്വാസം നിലച്ചതു പോലെ നിലത്ത് തളർന്നു കിടന്ന ആ ദിവസം എങ്ങനെ മറക്കാനാണ്? പിന്നീട് അച്ഛൻ മുരളീധരനായിരുന്നു എനിക്കെല്ലാം.

അച്ഛന്റെ ജീവിതം എനിക്കുവേണ്ടി മാത്രമായി. ഇടയ്ക്കാടുള്ള അച്ഛന്റെ വീടും കുണ്ടറയിലെ ബോർഡിങ് സ്കൂളുമായി പിന്നീടുള്ള ലോകം. എങ്കിലും ഇടയ്ക്കെല്ലാം അമ്മയുടെ ശൂന്യത വല്ലാതെ വിഷമിപ്പിക്കും. ഞാൻ നന്നായി പഠിക്കണമെന്നും ഉയർന്ന വിജയങ്ങൾ നേടണമെന്നുമായിരുന്നു അച്ഛന്റെ ആഗ്രഹം. പത്താം ക്ലാസിൽ ഉയർന്ന റാങ്ക് നേടിക്കാണാൻ അച്ഛൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. അച്ഛന്റെ ആഗ്രഹത്തിനൊത്ത് ജീവിക്കാൻ ഞാൻ ഒരുപാട് ശ്രമിച്ചെങ്കിലും അന്നൊന്നും അതൊന്നും സാധിച്ചു കൊടുക്കാൻ കഴിഞ്ഞില്ല. നല്ല പ്രതീക്ഷയോടെ എഴുതിയ മെഡിക്കൻ എൻട്രൻസിനും പരാജയമായിരുന്നു. അങ്ങനെയാണ് വെറ്ററിനറി ഡോക്ടറാകാനുള്ള എൻട്രൻസ് പരീക്ഷ പാസാകുന്നതും മണ്ണൂത്തി കോളജിൽ അഡ്മിഷൻ നേടുന്നതും. മൂന്നാം റാങ്കോടെ കോഴ്സ് പാസാകുമ്പോൾ ആദ്യമായി അച്ഛന്റെ ആഗ്രഹം സാധിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം എന്നെ വീർപ്പുമുട്ടിച്ചിരുന്നു. അടൂര്‍ കടമ്പനാട് ഇടയ്ക്കാട് മുരളിവിലാസത്തില്‍ മുരളീധരന്‍പിള്ളയുടെ മകളായ എസ്.

അനു വെറ്ററിനറി ഡോക്ടറാണ്. ആ കാലത്താണ് അച്ഛൻ ഇടയ്ക്കിടെ പറഞ്ഞിരുന്ന ഒരു കാര്യത്തെക്കുറിച്ച് സീരിയസായി ആലോചിക്കുന്നത്. പെൺകുട്ടികൾ അധികാരമുള്ള തൊഴിലിടങ്ങൾ തിരഞ്ഞെടുക്കുമ്പോൾ മാത്രമേ സമൂഹം അവരെ ശരിയായ വിധത്തിൽ പരിഗണിക്കുകയുള്ളൂ എന്ന്. ഇനി ഐ .എ.എസ് കോച്ചിങ്ങിനു പോകാനുള്ള കാശു കൂടി അച്ഛനോട് ചോദിക്കുന്നതെങ്ങനെ? അവിടെയും പരാജയമാണെങ്കിൽ എത്ര വലിയ നിരാശയായിരിക്കും അച്ഛനുണ്ടാവുക. ഒരായുസ്സു മുഴുവൻ മകൾക്കു

anu-murali-vetinery-doctor

വേണ്ടി ജീവിച്ച അച്ഛന്റെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ കഴിയാത്ത മകളായി മാറില്ലേ ഞാൻ?. മൂന്നു മാസത്തോളം മണ്ണൂത്തിയിലെ കോളജിൽ റിസർച്ച് അസിസ്റ്റന്റായി ജോലി ചെയ്തു നേടിയ പണം കൊണ്ടാണ് ചെന്നൈയിലെ പരിശീലന സ്ഥാപനത്തിൽ ഫീസടച്ച് ഐ. എ.എസ് കോച്ചിങ്ങിനായി ചേരുന്നത്. ചെന്നൈയിലെ ഒരു കോളജിൽ പിജിക്ക് അഡ്മിഷൻ കിട്ടിയെന്ന് അച്ഛനോട് കള്ളം പറഞ്ഞാണ് പരിശീലനത്തിനു ചേർന്നത്. റിസൾട്ട് വരുമ്പോൾ അച്ഛനൊരു സർപ്രൈസ് കൊടുക്കണമെന്നായിരുന്നു മനസ്സിൽ. ഫീസടച്ചു കഴിഞ്ഞപ്പോൾ തന്നെ നിത്യജീവിതത്തിനു പണമില്ലാതെയായി. അടുത്ത സുഹൃത്തുക്കളായ ഡോ. വിദ്യയും അമൽ മുരളിയുമായിരുന്നു

ഈ കാലയളവിൽ താങ്ങായത്. പുസ്തകം വാങ്ങാൻ കാശില്ലാതെ വിഷമിച്ചപ്പോൾ ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് സ്വന്തം പുസ്തകങ്ങൾ പങ്കുവച്ചു. മത്സരപരീക്ഷയുടെ പരിശീലന ലോകത്ത് ഇത്തരം പങ്കുവയ്ക്കലുകൾ അപൂർവമാണ്. എട്ടു മാസത്തോളം ചെന്നൈയിൽ കോച്ചിങ്ങിനായി തങ്ങി. വലിയ പ്രതീക്ഷയോടെയാണ് 2015–ലെ ഐ. എ.എസ് പ്രിലിമിനറി പരീക്ഷ എഴുതുന്നത്. വൻ പരാജയമാണ് ആദ്യശ്രമം സമ്മാനിച്ചത്. തിരിച്ചു വീട്ടിലെത്തുമ്പോൾ എന്റെ മനസ്സ് ആകെ കെട്ടുപോയിരുന്നു. അച്ഛനെ കണ്ടതും കെട്ടിപ്പിടിച്ച് ഉറക്കെ കരഞ്ഞു. കാര്യമറിയാതെ അച്ഛനന്നു പകച്ചു. ആ സമയത്താണ് ഹരിയാനയിലെ ബറോലിയിലെ വെറ്ററിനറി ഇൻസ്റ്റിറ്റ്യൂട്ടിൽ, ഓൾ ഇന്ത്യ എൻട്രൻസ് വഴി പി.ജി അഡ്മിഷൻ കിട്ടിയ വിവരമറിയുന്നത്. ബറോലിയിലെത്തി ആദ്യ മാസങ്ങൾ വലിയ നിരാശയായിരുന്നു. അച്ഛന്റെ ആഗ്രഹത്തിനൊത്തുയരുക എന്ന വലിയ ലക്ഷ്യം തകർന്നു പോയതു പോലെ. എങ്കിലും പ്രതീക്ഷ കൈവിട്ടില്ല. ആദ്യത്തെ സെമസ്റ്റർ ബ്രേക്കിൽ നാട്ടിൽ വന്ന് മടങ്ങും വഴി ഒരിക്കൽക്കൂടി ചെന്നൈയിലെ പരിശീലന സ്ഥാപനത്തില്‍ പോയി. ഓപ്ഷനൽ സബ്ജക്ട്,

anu-murali-vetinery-doctor

വെറ്ററിനറി സയൻസിൽ നിന്നു സോഷ്യോളജി എന്ന് തീരുമാനിക്കുന്നത് അന്നാണ്. ഇഗ്‌നോയുടെ ബി.എ. സോഷ്യോളജി ടെക്സ്റ്റുകൾ സംഘടിപ്പിച്ച് പഠനം തുടങ്ങി. എത്ര സമയം പഠനത്തിനു വേണ്ടി മാറ്റി വയ്ക്കണം എന്നൊന്നും അറിയില്ല. സ്വന്തം പഠനം എങ്ങനെ പ്ലാൻ ചെയ്യണമെന്ന് പറഞ്ഞു തരാൻ കഴിയുന്ന വഴികാട്ടിയില്ല. അച്ഛൻ കുട്ടിക്കാലം തൊട്ടേ പറഞ്ഞിരുന്ന ‘റിവിഷൻ’ ആദ്യമായി പരീക്ഷിച്ചു. പഠിച്ച പാഠങ്ങൾ വീണ്ടും പഠിച്ചുറപ്പിക്കുക. അതായിരുന്നു വാസ്തവത്തിൽ ഗുണം ചെയ്തത്. ഇതിനിടയിൽ പിജി കോഴ്സിന്റെ അസൈൻമെന്റുകളും പേപ്പറുകളും. സിവിൽ സർവീസ് ഒരു പരീക്ഷണമാണ്. അതില്ലെങ്കിലും ജീവിക്കണമല്ലോ. കോളജിൽ നിന്നു മാസം തോറും ലഭിക്കുന്ന ചെറിയ ഫെലോഷിപ്പ് ആയിരുന്നു സഹായം. ഹോസ്റ്റൽ ചെലവും മറ്റും കഴിഞ്ഞാൽ ബാക്കിയുള്ള തുക കൂട്ടുകാരുടെ കടം വീട്ടാനേ തികയൂ. കൂട്ടുകാരൊക്കെ സിനിമയ്ക്കു പോകുമ്പോഴും ആഘോഷങ്ങളിൽ പങ്കെടുക്കുമ്പോഴുമെല്ലാം വിട്ടുനിന്നു. സിവിൽ സർവീസ്

പരീക്ഷയുടെ ഓൺലൈൻ ടെസ്റ്റ് സീരീസിൽ പങ്കെടുക്കാൻ ആറായിരം രൂപ സംഘടിപ്പിക്കാ‍ൻ പെട്ടപാട്. 2016–ലെ പ്രിലിമിനറി പരീക്ഷയുടെ റിസൾട്ട് വന്നപ്പോൾ വലിയൊരാശ്വാസമായിരുന്നു. ആദ്യ കടമ്പ ഇതാ കടന്നിരിക്കുന്നു. മെയിൻ പരീക്ഷയിൽ 700 മാർക്കായിരുന്നു ലക്ഷ്യം വച്ചത്. റിസൾട്ടു വന്നപ്പോൾ 898 മാർക്ക്. ഇന്റർവ്യൂവിനു പങ്കെടുക്കാന്‍ ഡൽഹിയിലെത്തുമ്പോഴും അച്ഛനോട് ഒന്നും പറഞ്ഞിട്ടില്ല. ഇന്റർവ്യൂവിനു വരുന്ന ഓരോ മലയാളിയുടെയും കേരള ഹൗസിലെ താമസവും യാത്രാ ചെലവും കേരള സർക്കാരാണ് വഹിക്കാറ്. ഹോസ്റ്റൽ വിലാസമായിരുന്നതുകൊണ്ട് കേരള സർക്കാരിന്റെ കണക്കിൽ ഞാൻ പെട്ടതുമില്ല.ആ സഹായം ഒന്നുമില്ലാതെ ഞാൻ പരീക്ഷ എഴുതി. ഒരു ദിവസം വീട്ടിലേക്കു പോരാനായി ബറോലിയിൽ നിന്ന് ഡൽഹിയിലെത്തുമ്പോൾ നല്ല പനി. വൈകുന്നേരം അച്ഛൻ വിളിച്ചപ്പോൾ പനിയുടെ കാര്യമെല്ലാം പറഞ്ഞു. ജൂൺ രണ്ടിനു പിറന്നാളാണ്. ആ ദിവസം തന്നെ പരീക്ഷാഫലം വരും. ഇത്തവണത്തെ പിറന്നാൾ തോൽവിയിലായിരിക്കല്ലേ എന്ന് പ്രാർഥിച്ചിരിക്കുമ്പോഴാണ് ചെന്നൈയിൽ നിന്ന് ഫോൺ വരുന്നത്. ലിസ്റ്റിൽ പേരുണ്ടെന്നും 42–ാം റാങ്കാണെന്നു പറഞ്ഞതും ഞാൻ വിശ്വസിക്കാൻ തയാറായില്ല. പതിയെപ്പതിയെ മനസ്സ് ആ സത്യം അംഗീകരിച്ചു,

എന്റെ സ്വപ്നം –എന്റെ അച്ഛന്റെ സ്വപ്നം… ഈ കൈപ്പിടിയിലുണ്ടെന്ന്. സന്തോഷം പങ്കുവയ്ക്കാനായി അച്ഛനെ വിളിച്ചപ്പോൾ ഫോണ്‍ സ്വിച്ച്ഓഫ്. കൂട്ടുകാരുടെ സഹായത്താൽ രാവിലത്തെ ഫ്ലൈറ്റിനു ടിക്കറ്റെടുക്കുമ്പോൾ അച്ഛനെ നേരിട്ടു കണ്ടു മാത്രമേ ഈ സന്തോഷം പറയൂ എന്നായിരുന്നു വാശി. എയർപോർട്ടിലേക്കു പോകും വഴി അതാ വരുന്നു അച്ഛന്റെ വിളി. പനി വിവരം അന്വേഷിക്കാൻ. നാട്ടിലേക്കു ധൃതിപ്പെട്ടു വരുന്നതെന്തിനെന്നു ചോദിച്ചപ്പോൾ പറയാതിരിക്കാനായില്ല. ഫോണിന്റെ മറുതലയ്ക്കൽ ഒരു തേങ്ങലാണ് കേട്ടത്. പിന്നെ, കുറച്ചുനേരം ഒറ്റയ്ക്കിരിക്കണമെന്നു പറഞ്ഞ് ഫോൺകട്ട് ചെയ്തു. വൈകുന്നേരം ഞാൻ വീട്ടിലെത്തിയപ്പോഴേക്കും

മുറ്റത്ത് നിറഞ്ഞ ചിരിയോടെ അച്ഛൻ. കേരളത്തിൽ നാലാം റാങ്കുണ്ടായിരുന്നിട്ടും പത്രങ്ങളിലൊന്നും തന്നെ വിജയിയുടെ ലിസ്റ്റിൽ എന്റെ പേരില്ലായിരുന്നു. പിജി പഠനത്തിനു ചേരുമ്പോൾ ജീവിതത്തെ സ്വാധീനിച്ച കാര്യത്തെക്കുറിച്ച് എഴുതാൻ ആവശ്യപ്പെട്ടിരുന്നു. അന്നു ഞാൻ എഴുതിയത് ഉറുമ്പുകളെക്കുറിച്ചാണ്. വലുപ്പത്തിൽ തീരെ ചെറുതായിരുന്നിട്ടും അച്ചടക്കത്തോടെ എല്ലാ പ്രതിബന്ധങ്ങളെയും തട്ടിമാറ്റി ലക്ഷ്യത്തിലേക്കു പോകുന്ന ഉറുമ്പുകൾ. ഒരു ഉറുമ്പിന്റെ മനസ്സ് മാത്രം മതി, മറ്റൊന്നും വേണ്ട ജീവിതത്തിൽ നമ്മൾ ആഗ്രഹിക്കുന്ന ഉയരങ്ങളിൽ ചെന്നു ചേരാൻ…ഇപ്പോൾ തമിഴ്നാട് കേഡറിലെ ഐ. എ. എസ് ഉദ്യോഗസ്ഥ ആണ് ഡോ: എസ്. അനു മുരളി.

സ്വന്തം അച്ഛന്‍ പോലും അറിയാതെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടി ഒരു മകള്‍:സിവിൽ സർവീസ് പരീക്ഷയിൽ ഉയര്‍ന്ന…

Opublikowany przez താടി കാരൻ ചങ്ങായി Wtorek, 7 stycznia 2020

Continue Reading

Film updates

shikha shikha
Film News6 hours ago

കൊറോണ, ബോളിവുഡ് താരം നഴ്‌സായി ജോലിയിൽ പ്രവേശിച്ചു ….!!

മഹാമാരിയായി കൊറോണ ലോകം എമ്പാടും പടരുന്ന സാഹചര്യത്തിൽ നഴ്‌സായി ഹിന്ദി നടി ജോലിയിൽ പ്രവേശിച്ചു. ഹാരാഷ്ട്രയിലെ ഹിന്ദുരുദായസാമ്രട്ട് ബാലസാഹേബ് താക്കറെ ട്രോമ ആശുപത്രിയിലാണ് താരം ജോലി ചെയ്യുന്നത്,...

Film News10 hours ago

എന്റെ ജാൻ പുതിയ പാഠങ്ങൾ പഠിക്കുന്ന തിരക്കിലാണ് !! ഇതെന്നെ വല്ലാതെ സന്തോപ്പെടുത്തുന്നു, മകന്റെ ചിത്രങ്ങൾ പങ്കുവെച്ച് നവ്യ

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നവ്യ, നവ്യയുടെ കുടുംബ വിശേഷങ്ങൾ രണ്ടു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്, ഇപ്പോൾ ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ നവ്യയ്ക്കും മകനും ജോലി...

kohli-and-anushka kohli-and-anushka
Film News13 hours ago

ലോക്ക് ഡൗൺ ആയതിനാൽ മുടി വെട്ടാൻ കഴിയാതെ വന്ന ഭർത്താവിന്റെ മുടി വെട്ടി കൊടുത്ത് അനുഷ്‍ക !! പുതിയ ഹെയർ സ്റ്റൈലുമായി കൊഹ്‌ലി

രാജ്യം മുഴുവൻ കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ താരങ്ങൾ എല്ലാം തന്നെ വീടുകളിൽ ആണ്, വീട്ട് ജോലി ചെയ്തും, മറ്റു ഉല്ലാസങ്ങളിൽ  ഏർപ്പെട്ടും തങ്ങളുടെ ലോക്ക് ഡൌൺ...

manju-warrier manju-warrier
Film News15 hours ago

ഇതിൽക്കൂടുതലൊന്നും ആരിൽനിന്നും പ്രതിക്ഷിക്കാനില്ലന്ന് അന്ന് കരുതി !! പക്ഷെ ഇപ്പോഴത്തെ അവസ്ഥ പ്രതീക്ഷകൾക്കും അപ്പുറമാണ്

കൊറോണ കാലത്ത് ജനങ്ങൾക്ക് വേണ്ടി ഊണും ഉറക്കവും ഉപേക്ഷിച്ച് പൊരുതുകയാണ് നമ്മുടെ സർക്കാർ. ഇതുപോലെ തന്നെ ആയിരുന്നു പ്രളയ കാലത്തും അന്ന് എല്ലാം മറന്നു സഹായത്തിനായി നിരവധി...

suresh-gopy suresh-gopy
Film News16 hours ago

എന്റെ മകൻ സഞ്ചരിച്ച ഫ്ലൈറ്റിൽ കൊറോണ ബാധിതൻ ഉണ്ടായിരുന്നു !! ഇപ്പോൾ വീടിന്റെ ഗേറ്റില്‍ പോലും തൊടാൻ പറ്റാത്ത സാഹചര്യമാണ്, സുരേഷ് ഗോപി

ലോകം മുഴുവൻ കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ആവിഷ്യ കാര്യങ്ങൾക്ക് പോലും പുറത്ത് പോകുവാൻ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോൾ ജനങ്ങൾക്ക്. വീടിനു പുറത്ത് ആരും തന്നെ...

Writeups

cubes-international cubes-international
Malayalam Article12 hours ago

ലോക്ക് ഡൗണിൽ അന്താളിച്ച് പോയപ്പോൾ ഒട്ടും പ്രതീക്ഷിക്കാതെയാണ് ആ മെസ്സേജ് എത്തിയത് !! ക്യൂബ്സ് ഇന്റർനാഷണൽ കമ്പനിയെ പറ്റിയുള്ള തൊഴിലാളിയുടെ കുറിപ്പ് വൈറൽ ആകുന്നു

കൊറോണയെ തടുക്കുവാൻ വേണ്ടിയുള്ള പ്രധാന മന്ത്രിയുടെ ലോക്ക് ഡൗൺ മൂലം എല്ലാ തൊഴിലാളികളും ജോലിക്ക് പോകുവാൻ കഴിയാതെ വീടുകളിൽ തന്നെയാണ്. ആവശ്യ സാധങ്ങളുടെ സ്ഥാപനങ്ങൾ ഒഴികെ മറ്റെല്ലാ...

swathy-raval swathy-raval
Malayalam Article4 days ago

ഇന്ത്യയുടെ അഭിമാനമായി സ്വാതി !! 263 ഇ​ന്ത്യ​ക്കാ​രെ നാട്ടിലെത്തിച്ച ധീര വനിത

കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ നിരവധി പേരാണ് അന്യ രാജ്യത്തു കുടുങ്ങി കിടക്കുന്നത്,അ​തി​വേ​ഗം മ​ര​ണം വി​ത​ക്കു​ന്ന ഒ​രു നാ​ട്ടി​ല്‍ കു​ടു​ങ്ങി​യ വി​ദ്യാ​ര്‍ഥി​ക​ള​ട​ക്ക​മു​ള്ള 263 ഇ​ന്ത്യ​ക്കാ​രെ, ഒ​രു...

doctor-hadiyo-ali doctor-hadiyo-ali
Malayalam Article5 days ago

ഹൃദയം നുറുങ്ങുന്ന ഒരു കാഴ്ച്ച, ഗർഭിണിയായ തന്റെ ഭാര്യയെയും മക്കളെയും അകലെ നിന്ന് ഒരു നോക്ക് കാണുന്ന ഡോക്ടർ !! പക്ഷെ ആ കുട്ടികൾ അറിഞ്ഞില്ല അച്ഛൻ മരണത്തിലേക്ക് ആണ് പോയതെന്ന്

ലോകം മുഴുവൻ മഹാമാരിയായി താണ്ഡവം ആടുകയാണ് കൊറോണ. നിരവധി ആളുകളുടെ ജീവൻ അപഹരിക്കുകയും അത് പോലെ തന്നെ ഇനിയും ജീവനുകൾക്ക് ആപത്തുമാണ് ഈ മഹാമാരി. ഇപ്പോൾ നമ്മുടെ...

minha-treatment minha-treatment
Malayalam Article1 week ago

കരളു പകുത്തു നല്കാൻ ഈ ‘അമ്മ തയ്യാറാണ് !! പക്ഷെ ചികിത്സക്ക് 25 ലക്ഷം രൂപ വേണം, കനിവ് തേടി ഒരു കുടുംബം

മകളെ രക്ഷിക്കുവാൻ അഭ്യര്ഥനയോടെ ഒരു കുടുംബം മുന്നോട്ട് വന്നിരിക്കുകയാണ്. മകളുടെ ജീവൻ രക്ഷിക്കാൻ കണ്ണീരോടെ കൈ നീട്ടുകയാണ് ഈ ‘അമ്മ. ജീവിതം ആസ്വദിക്കേണ്ട ഈ പ്രായത്തിൽ അവൾ...

sowya ratheesh sowya ratheesh
Malayalam Article2 weeks ago

ആദ്യത്തെ കുഞ്ഞ് നഷ്ടപ്പെട്ടത് ഒൻപതാം മാസത്തിൽ !! പിന്നീട് ദൈവം കൊടുത്തത് നാലു കണ്മണികളെ

മാവേലിക്കര സ്വദേശികളായ രതീഷിനും സൗമ്യക്കും ആണ് ഒറ്റ പ്രസവത്തിൽ നാലു പൊന്നോമനകളെ കിട്ടിയത് . 2018 മെയ് മാസത്തിലാണ് നാല് പെണ്‍കുട്ടികളെന്ന സൗഭാഗ്യം ഇവരെത്തേടിയെത്തുന്നത്.  ഒരു കുഞ്ഞിനെ...

doctor-shmana doctor-shmana
Malayalam Article2 weeks ago

ഒരു ദിവസം പണിക്ക് പോയില്ലെങ്കിൽ വീട്ടിൽ അടുപ്പ് പുകയില്ല, ഇന്ന് കഞ്ഞി വെള്ളമാണ് കുടിച്ചത്!! ഡോക്ടര്‍ ഷിംന അസീസിന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു

ലോകം മുഴുവൻ മഹാമാരിയായി താണ്ഡവം ആടുകയാണ് കൊറോണ. നിരവധി ആളുകളുടെ ജീവൻ അപഹരിക്കുകയും അത് പോലെ തന്നെ ഇനിയും ജീവനുകൾക്ക് ആപത്തുമാണ് ഈ മഹാമാരി. ഇപ്പോൾ നമ്മുടെ...

lady-viiral-post lady-viiral-post
Malayalam Article2 weeks ago

എല്ലാ രാത്രിയിലും ഭർത്താവ് എന്നെ ബലാത്സംഗം ചെയ്യും !! വൈറൽ ആയി യുവതിയുടെ കുറിപ്പ്

പല സ്ത്രീകളും നേരിടുന്ന പ്രശ്‌നമാണ് ഗാർഹിക ശാരീരിക പീഡനം . പലരും അത് തുറന്നു പറയുന്നു, മിക്ക സ്ത്രീകളും അത് തുറന്നു പറയാതെ ഉള്ളിൽ കൊണ്ട് നടക്കുന്നു....

12-year-old-girl-yasha 12-year-old-girl-yasha
Health2 weeks ago

മരണത്തിനു കീഴടങ്ങും മുൻപ് അവൾ ജീവൻ നൽകിയത് അഞ്ചു പേർക്ക് !! അവയവദാനത്തിന് മാതൃകയായി 12 വയസ്സുകാരി

കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴെ വീണ ചികിത്സയിൽ ഇരുന്ന പെൺകുട്ടി മരണത്തിനു മുൻപ് ജീവൻ നൽകിയത് അഞ്ചു പേർക്ക്. കരൾ, വൃക്കകൾ, കണ്ണുകൾ എന്നിവയാണ് ദാനം ചെയ്തിരിക്കുന്നത്. ...

jafar-facebook-post jafar-facebook-post
Corona latest2 weeks ago

നാളിതുവരെ നിധി പോലെ സൂക്ഷിച്ച ഈ ഫോട്ടോ ഞാൻ നശിപ്പിക്കുകയാണ്!! ചെന്നിത്തലക്ക് എതിരെ രോക്ഷം കൊണ്ട് ജാഫർ (കുറിപ്പ് )

ലോകം മുഴുവൻ കൊറോണ താണ്ഡവമാടുമ്പോൾ അതിനെ തുരത്താൻ ശ്രമിക്കുന്ന ശൈലജ ടീച്ചർക്കെതിരെ കഴഞ്ഞ ദിവസം രേമേഷ് ചെന്നിത്തല വിമർശങ്ങൾ നടത്തിയിരുന്നു, അതിനെതിരെ നിരവധി പേരാണ് പ്രതികരിച്ചത്. ഇപ്പോൾ ...

shinu-shyamalan-belly-dance shinu-shyamalan-belly-dance
Corona latest2 weeks ago

കൊറോണ ബാധിച്ച രോഗിയെ പറ്റി ഫേസ്ബുക് പോസ്റ്റ് ഇട്ടതിനെ തുടർന്ന് ജോലി നഷ്ട്ടപെട്ട ഡോക്ടർ ഷിനു ശ്യാമളന്റെ ബെല്ലി ഡാൻസ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു

കൊറോണ ഹബ്‌ദിച്ചതിനെ തുർന്ന് ക്ലിനിക്കിൽ എത്തിയ രോഗിയെ പറ്റി ഫേസ്ബുക് പോസ്റ്റ് ഇട്ടതിനെ തുടർന്ന് ആരോഗ്യ സംഘടന ഡോക്ടർ  ഷിനു ശ്യാമളന് എതിരെ കേസ് രെജിസ്റ്റർ  ചെയ്തിരുന്നു....

corona-patient-facebook-pos corona-patient-facebook-pos
Corona latest2 weeks ago

ചേതനയറ്റ അച്ഛന്റെ ശരീരം അവസാനമായി കണ്ടത് വീഡിയോ കോളിലൂടെ !! ഐസൊലേഷൻ വാർഡിൽ കഴിയുന്ന യുവാവിന്റെ ഹൃദയം തൊടുന്ന കുറിപ്പ്

മഹാമാരിയായി കൊറോണ ലോകം മുഴുവൻ പടർന്നു വ്യാപിക്കുകയാണ്. തന്റെ അച്ഛന്റെ മുഖം അവസാനമായി വീഡിയോ കോളിലൂടെ കാണേണ്ടി വന്ന ഒരു യുവാവിന്റെ ഹൃദയത്തെ തൊടുന്ന കുറിപ്പ് ഇപ്പോൾ...

corona-mariiege-postponed corona-mariiege-postponed
Corona latest3 weeks ago

കൊറോണ പകരുന്ന സാഹചര്യത്തിൽ വിവാഹം മാറ്റി വെച്ച് മാതൃകയായി രണ്ടു കുടുംബങ്ങൾ

ഇപ്പോൾ കേരളത്തിൽ 14 പേർക്കാണ് കൊറോണ സ്ഥിതീകരിച്ചിരിക്കുന്നത്, ഈ സാഹചര്യത്തിൽ നടത്തിനരുന്ന വിവാഹം മാറ്റി വെച്ച് മാതൃകയായിരിക്കുകയാണ് രണ്ടു കുടുംബങ്ങൾ. ഈ മാർച്ച് 15 നു നടക്കേണ്ട...

rosalia-lombardo rosalia-lombardo
Malayalam Article3 weeks ago

മരിച്ചു നൂറു വര്ഷം കഴിഞ്ഞിട്ടും ഈ കുഞ്ഞിന്റെ ശരീരം ഇതുവരെ അടക്കം ചെയ്തിട്ടില്ല !! കാരണം ഇതാണ്

മരിച്ചു നൂറു വര്ഷം കഴിഞ്ഞിട്ടും ഇതുവരെ അടക്കം ചെയ്തിട്ടില്ലാത്ത ഒരു കുഞ്ഞു മമ്മിയുടെ കഥയാണ് ഇത്, ശെരിക്കും നടന്ന ഒരു കഥ.  മാധ്യമങ്ങളിൽ ഈ കുഞ്ഞു മുഖം...

shinu-shyamalan shinu-shyamalan
Health3 weeks ago

രോഗിക്ക് കൊറോണ സംശയമുണ്ടെന്ന് ആരോഗ്യ വകുപ്പിനെ അറിയിച്ച ഡോക്ടറെ പിരിച്ചുവിട്ടു

ഹോസ്പിറ്റലിൽ എത്തിയ രോഗിക്ക് കൊറോണയെന്ന സംശയത്തെ തുടർന്ന് ആരോഗ്യ വകുപ്പിനെ അറിയിച്ചതിന് ശേഷം ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട ഡോക്ടറെ ക്ലിനിക് ഉടമ പിരിച്ചു വിട്ടു. എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയും...

en-caul-birth en-caul-birth
Health3 weeks ago

അസാധാരണമായ ഒരു എൻ-കോൾ ബർത്ത് !! തന്റെ അനുഭവം വിവരിച്ച് ഡോക്ടർ

വന്ധ്യതാ സ്പെഷ്യലിസ്റ്റും ലാപ്പറോസ്കോപിക് സർജനുമായ ഡോക്ടർ ഷൈജസ് പി പങ്കു വെച്ച വീഡിയോയും കുറിപ്പുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്. ഗർഭസ്ഥശിശുവിന്റെ ചുറ്റുമുള്ള ആമ്നിയോട്ടിക്...

Trending

Current Affairs1 month ago

ലജ്ജിക്കുക കേരളമേ…! പോകാൻ വീടില്ലാത്തതു കൊണ്ട് മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിയുന്ന ഒരു കുടുംബം

അന്യ നാടുകളിൽ പല സംഭവങ്ങളും കാണുമ്പോഴും കേൾക്കുമ്പോഴും നമ്മളിൽ ചിലർ അഭിമാനത്തോടെ പറയാറുണ്ട് ഇതൊന്നും കേരളത്തിൽ നടക്കില്ല എന്ന്. എന്നാൽ അതല്ല ഇന്ന് നമ്മുടെ അവസ്ഥ ഇവിടെ...

home-remedies-for-cancer home-remedies-for-cancer
Current Affairs2 months ago

ക്യാന്സറിനെ ഓർത്ത് ഇനി പേടിക്കേണ്ട കാര്യമില്ല!! ഈ കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മതി

മനുഷ്യനെ കാർന്നു തിന്നുന്ന ഒരു രോഗമാണ് കാൻസർ, പണ്ട് ഇതിനു വേണ്ടി യാതൊരു പ്രതിവിധിയും ഇല്ലായിരുന്നു എന്നാൽ ഇന്ന് ആരോഗ്യ മേഖല ഒരുപാട് മെച്ചപ്പെട്ട ഈ കാലഘട്ടത്തിൽ...

seclob mobile application seclob mobile application
Current Affairs3 months ago

ദൈനംദിന ആവിശ്യങ്ങൾ നിറവേറ്റാനായി സെക് ലോബ് മൊബൈൽ ആപ്ലിക്കേഷൻ നിങ്ങൾക്ക് മുന്നിലേക്ക്

ഒരുപാട് ആവശ്യങ്ങൾ ഒരു കുടക്കീഴിൽ എന്ന ആശയവുമായി സെക് ലോബ് – എന്ന മൊബൈൽ ആപ്ലിക്കേഷൻ കോഴിക്കോട് വെച്ചു മേയർ ശ്രീ.തോട്ടത്തിൽ രവീന്ദ്രനും , പ്രശസ്ത സിനിമ...

Current Affairs3 months ago

മറ്റു സംസ്ഥാനങ്ങളിൽ പോയാൽ ഇനി പട്ടിണി കിടക്കേണ്ടി വരില്ല! കേരളത്തിനു മോദിജിയുടെ പുതുവർഷ സമ്മാനമിതാ!!

കേരളം ജനത ഒന്നാകെ പൗരത്യ ഭേദഗതി നിയമിത്തിനെതിരെ ശക്തമായി പോരാടിക്കൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് പ്രെധാനമത്രി നരേന്ദ്ര മോദി. പ്രേത്യേക നിയമസഭാ സമ്മേളനം പോലും വിളിച്ചു...

watsap will stop in december 31 in some phones watsap will stop in december 31 in some phones
Current Affairs3 months ago

നാളെ മുതൽ വാട്സ്ആപ് ഈ ഫോണുകളിൽ പ്രവർത്തിക്കുന്നത് നിയന്ത്രിക്കും

വാട്സ്ആപ്  ഇന്ന് ലോകത്തിലെ ഏറ്റവും വലിയ തൽക്ഷണ സന്ദേശമയയ്‌ക്കൽ സേവനമായി മാറുക മാത്രമല്ല, നമ്മുടെ ദൈനംദിന ലൈവിന്റെ ഭൂരിഭാഗത്തിന്റെയും അനിവാര്യ ഘടകമായി മാറിയിരിക്കുന്നു. എൻട്രി ലെവൽ ഉപകരണങ്ങൾ...

Trending

Don`t copy text!