സിനിമയില്‍ തന്റെ പിന്‍ഗാമിയാരെന്ന് വെളിപ്പെടുത്തി ലാലേട്ടൻ !!!! - മലയാളം ന്യൂസ് പോർട്ടൽ
Film News

സിനിമയില്‍ തന്റെ പിന്‍ഗാമിയാരെന്ന് വെളിപ്പെടുത്തി ലാലേട്ടൻ !!!!

സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും പിന്‍ഗാമി ആരന്ന്  സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ച  സജീവമാണ്. മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇതിനകം താരപദവി ഉറപ്പിച്ചു കഴിഞ്ഞു. മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രവും ഉടന്‍ തീയറ്ററുകളിലെത്തും. മക്കള്‍ തന്നെയാകുമോ താരരാജാക്കന്‍മാരുടെ പിന്‍ഗാമികള്‍. അതോ പൃഥ്വിരാജ്, നിവിന്‍ പോളി തുടങ്ങിയ താരങ്ങളായിരിക്കുമോ.

ഈ ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് മോഹന്‍ലാല്‍. ലാല്‍സലാം എന്ന ടെലിവിഷന്‍ പരിപാടിയിലാണ് മോഹന്‍ലാല്‍ ഈ ചോദ്യത്തിന് മറുപടി നല്‍കിയത്. മോഹന്‍ലാലിന്റെ പിന്‍ഗാമി പൃഥ്വിരാജ്, ദുല്‍ഖര്‍, നിവിന്‍ പോളി ഇവരില്‍ ആരായിരിക്കുമെന്നായിരുന്നു മീരയുടെ ചോദ്യം. ദുല്‍ഖര്‍ രാജ് പോളി എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. എല്ലാവരും നമ്മുടെ കുട്ടികളല്ലേ, എല്ലാവരും നന്നാവുമ്പോഴല്ലോ നമുക്ക് സന്തോഷം-ലാല്‍ പറഞ്ഞു.മോഹന്‍ലാല്‍ ഇന്ത്യന്‍ സിനിമയിലെ ആരുടെയെങ്കിലും പിന്‍ഗാമിയാണെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. മോഡിക്ക് പിന്‍ഗാമി ഉണ്ടാകുമോ എന്ന ചോദ്യത്തിന് അത് കുഴപ്പം പിടിച്ച ചോദ്യമായതിനാല്‍ മറുപടിയില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു

Join Our WhatsApp Group

Trending

To Top
Don`t copy text!