Kampranthal

സിനിമ ഭ്രാന്ത്

രചന: പ്രിയ നായർ

ഒരു സിനിമ നടനെ കല്ല്യാണം കഴിക്കുവാൻ ഒത്തിരി ആഗ്രഹിച്ചു നടന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു സ്ക്കൂൾ കാലം. ’10 ൽ പഠിക്കുമ്പോൾ നിറം സിനിമ മാത്രമായിരുന്നു മനസ്സിൽ അതിലെ നായകനും നായികയും അത്ര ത്തോളം ജീവിത സ്പർശികളായിരുന്നു. അതുപോലെ ഒരു കൂട്ട് ക്കാരനെ കിട്ടാനും ഒത്തിരി ആഗ്രഹിച്ചിരുന്നു പഠിക്കാതെ ഇവരുടെ ഫോട്ടോസ് നോക്കുമ്പോൾ അമ്മ എപ്പോഴും വഴക്കു പറയും. അവരൊക്കെ നന്നായി പഠിച്ചിട്ടാ സിനിമയിലൊക്കെ വരുന്നത് , അത് കേൾക്കുമ്പോൾ ആ ഫോട്ടോസ് ദേഷ്യത്തോടെ എടുത്ത് വയ്ക്കും .കോളേജിലൊക്കെ എത്തിയപ്പോ സിനിമ നടനെന്ന മോഹം മാറി സിനിമയിൽ ഒന്നഭിനയിക്കണം എന്ന തോന്നലിൽ എത്തി.

കോളേജിലെ എന്തു പ്രോഗ്രാം ഉണ്ടെങ്കിലും ചാടിക്കേറി പങ്കെടുക്കും. അങ്ങനെയെങ്കിലും വല്ല സിനിമക്കോ, ടെലിഫിലിമിക്കോ വിളിച്ചാലോ എന്നു കരുതി. എന്തോ ഞാൻ ഇങ്ങു പോരുമ്പോൾ ദൈവം എന്റെ തലയിൽ വീട്ടിലെ അടുക്കള പണി ചെയ്താൽ മതിന്നാ എഴുതിവെച്ചെ.രാഖി, ടി എന്നുള്ള വിളി കേട്ടപ്പോഴാ ആലോചനയിൽ നിന്നുണരുന്നത് . അരവിന്ദേട്ടൻ ഇത് എപ്പോ വന്നു? എന്ന ചോദ്യത്തിന് 32 വർഷമായി വന്നിട്ട് എന്ന് മറുപടി പറഞ്ഞ് അരവിന്ദ് റൂമിക്കു പോയി. അരവിന്ദേട്ട ഒന്നു നിന്നെ എന്നു പറഞ്ഞ് രാഖിയും പിന്നാലെ ഓടി ചെന്നു എന്തേ?, അതേയ് അരവിന്ദേട്ടാ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ ?

ഓ ചോദിക്ക് അരവിന്ദേട്ടന് ഒരു സീരിയൽ എടുത്തുടെ നായിക എന്നെ ആക്കിക്കോ , നല്ല വരുമാനമ സീരിയലിൽ നിന്ന് . ആണോ എങ്കിൽ എനിക്ക് ആ വരുമാനം വേണ്ട , ഞാൻ സീരിയൽ എടുക്കുന്നുമില്ല . ദൈവം എനിക്ക് നല്ലൊരു ജോലി തന്നിട്ടുണ്ട്. ആ വരുമാനം മതി എനിക്കും എന്റെ ഭാര്യക്കും ,പിന്നെ നിന്റെ സിനിമ ഭ്രാന്തൊക്കെ മാറി നിനക്ക് പ്രസവിക്കാൻ തോന്നുമ്പോൾ നമ്മുടെ കുട്ടികൾക്കും ജീവിക്കാൻ കേട്ടോ , രാഖി നീ പോയി ചായ കൊണ്ടു വന്നേ ,അരവിന്ദിനെ നോക്കി കൊഞ്ഞണം കുത്തി രാഖി അടുക്കളയിലേക്ക് പോകുവാൻ തുടങ്ങിയപ്പോ അരവിന്ദ് പുറകിൽ നിന്നു വിളിച്ചു പറഞ്ഞു , അതെയ് നീ പറഞ്ഞത് ഞാൻ ഇപ്പോഴാ ആലോചിച്ചേ , ശരിയാ നിന്നെ വെച്ച് സീരിയൽ എടുത്താൽ ഒരു ഗുണം ഉണ്ട്.

എന്താ അരവിന്ദേട്ടാ രാഖി ഓടി അടുത്തോട്ട് വന്നു . അതൊക്കെ പറയാം നീ ചായ എടുത്തിട്ടു വാ .ഇപ്പോ കൊണ്ടു വരാട്ടോ എന്ന് പറഞ്ഞ് രാഖി അടുക്കളയിലോട്ട് ഓടി പോയി നന്നായി ചായ ഉണ്ടാക്കി കൊണ്ടുവന്നു .ചായ കുടിക്കുമ്പോൾ അരവിന്ദ് രാഖിയോട് ചോദിച്ചു നിനക്ക് ഇത്ര നന്നായിട്ട് ചായ ഉണ്ടാക്കാനാക്കെ അറിയുമോ? പോ അരവിന്ദേട്ടാ പറഞ്ഞ് ഒന്നു ടെ അവനോട് ചേർന്നിരുന്നു .പറ അരവിന്ദേട്ടാ സീരിയൽ എടുക്കാൻ തീരുമാനിച്ചോ ഞാൻ പറഞ്ഞിലെ അരവിന്ദേട്ടനോട് ഗുണമുണ്ടെന്ന്, അതു ശരിയാ ഒരു ഗുണമുണ്ട് നിന്നെ വെച്ച് സീരിയൽ എടുത്താൽ സ്ത്രികൾ സീരിയൽ കാണുന്നത് നിർത്തും, വീട്ടിലെ ആണുങ്ങൾക്ക് നേരത്തിന് ഭക്ഷണം കിട്ടും.

അയ്യെ ഇതു പറയാനാണോ ഞാൻ ഇത്ര നല്ല ചായ ഉണ്ടാക്കി തന്നത്? എഴുന്നേറ്റ് പോകാൻ തുടങ്ങിയ രാവിയെ അവിടെ തന്നെ പിടിച്ച് ഇരുത്തി അരവിന്ദ് പറഞ്ഞു ,മോളെ സീരിയൽ, സിനിമ എന്നത് ഏത് ജോലിയെക്കാളും ബുദ്ധിമുട്ടുള്ളതാണ് നീ വിചാരിക്കുന്ന പോലെ എന്തെല്ലും കോപ്രായo കാണിക്കൽ അല്ല. അത് കുറെ ആളുകളുടെ രാപകൽ ഇല്ല പ്രയത്നം കൊണ്ടു ഉണ്ടാകുന്നതാണ് നോക്ക് രാഖി സീരിയൽ , സിനിമ യിൽ വരുന്നത് കുറെയൊക്കെ ജീവിതങ്ങളിൽ സംഭവിക്കുന്നതും അതിലെ റെ ഇല്ലാത്തതുമാണ് . നമ്മുടെ ജീവിതത്തിൽ എന്താ ഒരു കുറവ് ഉള്ളത്, ഏത് പെണ്ണും ആഗ്രഹിക്കുന്ന പോലെ ഞാൻ നിന്നെ നോക്കുന്നില്ലെ, നിന്റെ ആവശ്യങ്ങൾ നടത്തി തരുന്നില്ലേ? ദൈവം നമ്മുക്ക് തന്ന ഈ ജീവിതം സിനിമ, സീരിയൽ ദ്രാന്ത് കൊണ്ട് നീ നശിപ്പിക്കരുത് മോളെ . നമ്മുടെ ജീവിതത്തിൽ ഒരു കുഞ്ഞ് ഉണ്ടായാൽ നീന്റെയീ അനാവശ്യ ചിന്തകൾ മാറും. എന്നോട് ക്ഷമിക്കു അരവിന്ദേട്ടാ എന്ന് പറഞ്ഞ് രാഖി അരവിന്ദന്റെ നെഞ്ചോട് ചേർന്നു . ടി മോളെ നിന്റെ ജീവിതത്തിലെ നായകനും വില്ലനും ഞാൻ തന്നെ കേട്ടൊടി എന്ന് പറഞ്ഞ് അവളെ ഒന്നുടെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു… ശുഭം

Trending

To Top
Don`t copy text!