Current Affairs

സിനിമ സ്റ്റൈലിൽ ചെയ്‌സ് ചെയ്തു കേരള പോലീസ്. കയ്യടിച്ചു സോഷ്യൽ മീഡിയ

അമിത വേഗതയിൽ പാഞ്ഞ കാറിനെ പിന്തുടർന്നെത്തിയ കേരള പോലീസിന്റെ വീഡിയോ വയറൽ ആകുന്നു. കാർ അമിത വേഗത്തിൽ പോകുന്നത് കണ്ടു ഡ്രൈവർ മദ്യപിച്ചിട്ടുണ്ടോ എന്ന സംശയത്തിലാണ് പോലീസ് കാറിനെ പിന്തുടർന്നത്. എന്നാൽ പോലീസ് വാഹനം പുറകെ പാഞ്ഞുവരുന്നത് കണ്ടിട്ട് പോലും കാർ ഡ്രൈവർ വാഹനം നിർത്തുകയോ സ്പീഡ് കുറയ്ക്കുകയോ ചെയ്തില്ല. ഈ കാറിനെയാണ് പോലീസ് സിനിമ സ്റ്റൈലിൽ പിന്തുടർന്നെത്തിയത്.

അമിതവേഗതയിൽ വന്ന കാർ പെട്ടന്ന് വളവു തിരിഞ്ഞപ്പോഴേക്കും നിയന്ത്രണം വിട്ടുപോകുകയും എതിർ ദിശയിൽ നിർത്തിയിട്ടിരുന്ന കാറിനെ ഇടിച്ചു തെറിപ്പിച്ചതിനു ശേഷം മറ്റൊരു വാഹനത്തിൽ ഇടിച്ചു നിൽക്കുകയുമാണ് ചെയ്തത്. ആദ്യം ഇടിച്ച വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റിൽ ഒരു സ്ത്രീ ഉണ്ടായിരുന്നു. എന്നാൽ അവർക്ക് കാര്യമായ പരുക്കുകൾ ഇല്ലാതെ കാറിൽനിന്ന് ഇറങ്ങുന്നത് വിഡിയോയിൽ കാണാം. നിയന്ത്രണം വിട്ടു വന്ന കാറിന്റെ മുന്നിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെടുന്ന മധ്യവസ്‌ക്കനെയും ദൃശ്യത്തിൽ കാണാൻ സാദിക്കും. 3 കിലോമീറ്ററോളം പിന്തുടർന്ന് എത്തിയതിനു ശേഷമാണു പോലീസിന് കാർ ഡ്രൈവറെ പിടികൂടാൻ സാധിച്ചത്.

കടപ്പാട്: Shantonil Nag

Trending

To Top
Don`t copy text!