സിനിമ ഹിറ്റായാല്‍ അവര്‍ക്ക് പിന്നെ വേണ്ടത് നായികയുടെ ശരീരം !! വെളിപ്പെടുത്തലുമായി നിവിന്റ നായികാ ! - മലയാളം ന്യൂസ് പോർട്ടൽ
Film News

സിനിമ ഹിറ്റായാല്‍ അവര്‍ക്ക് പിന്നെ വേണ്ടത് നായികയുടെ ശരീരം !! വെളിപ്പെടുത്തലുമായി നിവിന്റ നായികാ !

മലയാള സിനിമയില്‍ നായികമാര്‍ അനുഭവിയ്ക്കുന്ന ക്രൂര പീഡനങ്ങളെ കുറിച്ച്‌ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദേശീയ പുരസ്കാര ജേതാവുകൂടിയായ നടി ഐശ്വര്യ രാജേഷ്. നല്ല വേഷം വാഗ്ദാനം ചെയ്ത് കൈനിറയെ പണവും ലഭിക്കുമെന്ന് ഉറപ്പായാല്‍ മിക്കനടിമാരും അതൊരു പീഡനമായി കണക്കാക്കാറില്ലത്രേ. സിനിമയില്‍ അവസരം ചോദിച്ചെത്തുന്ന നടിമാരെ ഉറക്കറയിലേക്ക് ക്ഷണിക്കുന്ന പതിവ് സിനിമാ ലോകത്ത് വര്‍ഷങ്ങളായി കണ്ടുവരുന്ന പ്രവണതയാണ്.

ഞാന്‍ ആദ്യമായി സിനിമാ രംഗത്ത് വന്നപ്പോള്‍ ഇതൊക്കെ കുറേ അനുഭവിച്ചതാണ്.ഇന്ന് പലരും അതനുഭവിക്കുന്നുണ്ടെന്നും താരം പറയുന്നു. കാക്കമുട്ടൈ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ഐശ്വര്യ രാജേഷ് ദുല്‍ഖര്‍ സല്‍മാന്റെ നായികയായി ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളത്തിലെത്തിയത്. തുടര്‍ന്ന് സഖാവ് എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെയും നായികയായി അഭിനയിച്ചു.

സിനിമ ഹിറ്റായി കഴിഞ്ഞാല്‍ പലരും പ്രത്യുപകാരം ചെയ്യുന്നതിന് അവസരം നല്‍കാമെന്ന തരത്തില്‍ സംസാരിക്കാറുണ്ട്. കൈ നിറയെ അവസരങ്ങളും മികച്ച വേഴവും ലഭിയ്ക്കുമെന്ന് ഉറപ്പായാല്‍ മിക്ക നടിമാരും ഇതിനെ ഒരു പീഡനമായി കാണാറില്ലെന്നും ഐശ്വര്യ പറയുന്നു. അവസരം ചോദിച്ച്‌ വരുന്ന നായികമാരെ കിടപ്പറയിലേക്ക് ക്ഷണിയ്ക്കുന്ന പതിവ് സിനിമാ മേഖലയില്‍ ഇപ്പോളുമുണ്ട്. താനു ഇത് അനുഭവിച്ചതാണെന്നും ഐശ്വര്യ വെളിപ്പെടുത്തുന്നു.

സിനിമ എന്ന സ്വപ്നവുമായി വരുന്ന പെണ്‍കുട്ടികളുടെ മാനം കവരുന്ന പുരുഷന്മാര്‍ ഒരുകാര്യം ഓര്‍ക്കണം. അല്പനേരത്തെ സുഖത്തിനുവേണ്ടി തന്റെ അടുത്ത് കിടക്കുന്നവളെ പോലെ തനിക്കും ഒരു മകളും പെങ്ങളും ഉണ്ടെന്ന സത്യം- ഐശ്വര്യ പറയുന്നു. തനിക്ക് ഒരു നായികയാകാനുള്ള രൂപ സവിശേഷതയില്ലെന്ന് മുന്‍പ് പലരും പറഞ്ഞിരുന്നു. കരിയറിന്റെ ആരംഭത്തില്‍ ഒരുപാട് നല്ല അവസരങ്ങള്‍ വന്നിരുന്നതായും എന്നാല്‍ നായികയാക്കാന്‍ കൊള്ളില്ല എന്ന് പറഞ്ഞ് പുറത്താക്കിയെന്നും അവര്‍ പറഞ്ഞു.

നായികമാര്‍ വെളിത്തിരിക്കണം എന്ന മിഥ്യബോധമുള്ളവരായിരുന്നു തനിക്ക് അവസരങ്ങള്‍ നല്‍കാതിരുന്നത്. തന്റെ ഇരുണ്ട നിറമായിരുന്നു അതിനുകാരണം. എന്നാല്‍ അവര്‍ക്ക് മുന്നില്‍ ജയിച്ചു കാണിക്കണമെന്നത് തന്റെ വാശിയായിരുന്നു. ആ വാശിയില്‍ താന്‍ ജയിച്ചെന്നും റമ്മി, കാക്ക മുട്ടൈ, ധര്‍മദുരൈ തുടങ്ങിയ ചിത്രങ്ങളുടെ വിജയമെല്ലാം അതിന് തെളിവാണെന്നും ഐശ്വര്യ വ്യക്തമാക്കി.

സിനിമാ മേഖലയില്‍ കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന് മറ്റൊരു നടി കൂടി തുറന്നടിച്ചു.ഐശ്വര്യ രാജേഷിനെ മലയാളികള്‍ക്ക് പരിചയം ദുല്‍ഖര്‍ ചിത്രം ജോമോന്റെ സുവിശേഷത്തിലൂടെയാണ്.നിവിന്‍ ചിത്രം സഖാവിലും മികച്ച വേഷമായിരുന്നു ഐശ്വര്യയുടേത് .ഏതായാലും താരത്തിന്റെ പുതിയ പ്രസ്താവന സിനിമാ ലോകത്തിനും ആരാധകര്‍ക്കും ഞെട്ടലുണ്ടാക്കിയിരിക്കുകയാണ് .

Join Our WhatsApp Group

Trending

To Top
Don`t copy text!