Current Affairs

സുരക്ഷയുടെ അവസാനവാക്കെന്ന് അവകാശപ്പെടുന്ന ബിഎംഡബ്ല്യു, ആമയുടെ പുറത്ത് കയറി മറിഞ്ഞു..!

ദില്ലി:- ദില്ലിയില്‍ ശനിയാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ യുവതിക്ക് പരിക്കേറ്റു. ബിഎംഡബ്ല്യു കാര്‍ ആമയുടെ പുറത്ത് കയറി നിയന്ത്രണം തെറ്റി മറിഞ്ഞാണ് അപകടം ഉണ്ടായത്. പരിക്കേറ്റത് വാഹനമോടിച്ചിരുന്ന യുവതിക്കാണ്.  വാഹനമോടിക്കുന്നതിനിടെ ആമയുടെ പുറത്ത് കയറി കാര്‍ മറിഞ്ഞത് അക്ബര്‍ റോഡിലാണ്.

നിരവധി തവണ മലക്കം മറിഞ്ഞ ശേഷം റോഡിലേക്ക് പതിക്കുകയായിരുന്നു. അപകടം നടന്ന സ്ഥലത്ത് പൊലീസ് എത്തുന്നത്  പുലര്‍ച്ചെയാണ് മറിഞ്ഞ് കിടക്കുന്ന ബിഎംഡബ്ല്യു കാര്‍ കണ്ടെത്തിയെങ്കിലും ഡ്രൈവറെ കണ്ടെത്താന്‍ കഴിഞ്ഞില്ല.  പരിക്കേറ്റയാളെ അന്വേഷിച്ച് പൊലീസ് അടുത്തുള്ള ആശുപത്രികളിലും എത്തി.

പക്ഷെ യാതൊരു വിവരവും ലഭിച്ചില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. കാറിന്‍റെ ഉടമ സിവില്‍ സര്‍വ്വീസ് കോച്ചിംഗ് സെന്‍റര്‍ നടത്തുന്ന വ്യക്തിയാണെന്ന് പിന്നീട് നടത്തിയ വിശദമായ പരിശോധനയില്‍ തെളിഞ്ഞു.

വാഹനമോടിച്ചത് അദ്ദേഹത്തിന്‍റെ മകളാണ് എന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.

Trending

To Top
Don`t copy text!