സൂപ്പര്‍ താരമില്ലാത്ത രഞ്ജിത് ചിത്രം ലണ്ടനില്‍... നായികയായി അനു സിത്താര! - മലയാളം ന്യൂസ് പോർട്ടൽ
Film News

സൂപ്പര്‍ താരമില്ലാത്ത രഞ്ജിത് ചിത്രം ലണ്ടനില്‍… നായികയായി അനു സിത്താര!

മോഹന്‍ലാല്‍ മമ്മൂട്ടി ചിത്രങ്ങള്‍ക്ക് ഇടവേള നല്‍കി യുവതാര ചിത്രമായി എത്തുകയാണ് രഞ്ജിത്. മണിയന്‍പിള്ള രാജുവിന്റെ മകനായ നിരഞ്ജാണ് രഞ്ജിത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകനാകുന്നത്. ലണ്ടന്‍ ധ്രാന ലൊക്കേഷനാകുന്ന ചിത്രത്തില്‍  അനു സിത്താര നായികയാകും. ഇരുവരും ആദ്യമായിട്ടാണ് ഒരു രഞ്ജിത് ചിത്രത്തില്‍ വേഷമിടുന്നത്. അച്ചായന്‍സിന് ശേഷം സേതു തിരക്കഥ എഴുതുന്ന ചിത്രം കൂടെയാണിത്.

രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത രാമന്റെ ഏദന്‍തോട്ടത്തിലെ അനു സിത്താരയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. നിരഞ്ജിന്റെ നായികയായിട്ടാണ് അനു ചിത്രത്തിലെത്തുന്നത്. 2013ല്‍ ബ്ലാക്ക് ബട്ടര്‍ഫ്‌ളൈസിലൂടെയാണ് നിരഞ്ജ് സിനിമയിലെത്തുന്നത്. നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായിരുന്നു അത്. ബോബി എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് നായകനായി അരങ്ങേറിയത്. മിയയായിരുന്നു ചിത്രത്തിലെ നായിക.

Join Our WhatsApp Group

Trending

To Top
Don`t copy text!