Film News

സൂപ്പർ സ്റ്റാർ ആര്യക്കു പെണ്ണ് കിട്ടാൻ ഇല്ല ! എന്റെ ജീവിത പങ്കാളിയാവാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വിളിക്കു ! ആര്യയുടെ വീഡിയോ വൈറൽ ആകുന്നു !

സൂപ്പർ സ്റ്റാർ ആര്യക്കുമുണ്ടോ പെണ്ണു കിട്ടാന്‍ പ്രയാസം. അതും സൂപ്പര്‍നായകനായി വിലസുന്ന ഒരാള്‍ക്ക്. സിനിമാലോകത്ത് തന്നെ റാഞ്ചിക്കൊണ്ടുപോകാന്‍ ആളുകള്‍ ക്യൂ നില്‍ക്കും.

പൊതുവെ എല്ലാവരും തങ്ങളുടെ ജീവിതപങ്കാളിയെ ജോലി, സ്ഥലം, കൂട്ടുകാര്‍, ബന്ധുക്കള്‍ അല്ലെങ്കില്‍ മാട്രിമോണിയല്‍ സൈറ്റ് എന്നിവയിലൂടെയൊക്കെയാവും കണ്ടെത്താന്‍ ശ്രമിക്കുക. എന്നാല്‍ ഞാന്‍ അങ്ങനെയല്ല.

വലിയ നിബന്ധനകളോ ആവശ്യങ്ങളോ ഇല്ല, ഞാനൊരു നല്ല ജീവിതപങ്കാളിയായിരിക്കുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ഈ നമ്ബറില്‍ വിളിക്കൂ.ഈ വാക്കുകള്‍ കേട്ട് ഞെട്ടേണ്ട. നടന്‍ ആര്യയുടെതാണ് വാക്കുകള്‍.ആര്യ പറഞ്ഞ നമ്പറിലേക്ക് വിളിച്ചാല്‍ ആര്യയുടെ ശബ്ദം കേള്‍ക്കാം. അതോടൊപ്പം ഒരു എസ്.എം.എസും ലഭിക്കും. മെസേജില്‍ ലഭിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്താൽ www.mapillaiarya.com എന്ന വെബ്‌സൈറ്റില്‍ എത്തും. സാധാരണ മാട്രിമോണിയൽ സൈറ്റുകളിൽ കാണുന്ന തരത്തിലുള്ള രജിസ്‌ട്രേഷന്‍ രീതിയിലുള്ള ഒരുപാട് ചോദ്യങ്ങള്‍ ഇതിലുണ്ട്. എന്നാല്‍ ചോദ്യങ്ങളിൽ  ജാതിയോ മതമോ ജാതകമോ ഒന്നുമില്ല.

ജീവിതസഖിയെ സോഷ്യല്‍ മീഡിയയിലൂടെ തേടുകയാണ് ആര്യ. അതും വളരെ വ്യത്യസ്ഥമായി. സമൂഹമാധ്യമങ്ങളില്‍ ഒരു വിഡിയോ അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നു.വലിയ നിബന്ധനകളോ ആവശ്യങ്ങളോ ഇല്ല, ഞാനൊരു നല്ല ജീവിതപങ്കാളിയായിരിക്കുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ഈ നമ്ബറില്‍ വിളിക്കൂ. ഇതൊരു പ്രാങ്ക് വിഡിയോ അല്ല, ആരെയും പറ്റിക്കാനും ചെയ്യുന്നതല്ല.

എനിക്കൊരു പെണ്‍കുട്ടിയെ വേണം നിങ്ങളുടെ വിളിക്കായി ഞാന്‍ കാത്തിരിക്കുന്നു.ആര്യ വിഡിയോയിലൂടെ പറഞ്ഞു.ഏതായാലും നമ്ബറിലേക്ക് ഫോണ്‍കോളുകളുടെ പ്രവാഹമാണ്.

Trending

To Top