Monday July 6, 2020 : 5:32 PM
Home Malayalam Article സൈനികനായ ഭർത്താവിനെക്കുറിച്ച് ആത്മാഭിമാനത്തോടെ ഭാര്യയുടെ തുറന്ന കത്ത് ...

സൈനികനായ ഭർത്താവിനെക്കുറിച്ച് ആത്മാഭിമാനത്തോടെ ഭാര്യയുടെ തുറന്ന കത്ത് …

- Advertisement -

കഠിനമായ തണുപ്പും വെയിലും വകവെക്കാതെ അതിർത്തികളിൽ കാവൽ നിൽക്കുന്ന ഓരോ സൈനികനും ജീവൻ പണയം വച്ചാണു രാജ്യത്തെ സംരക്ഷിക്കുന്നത്. പ്രിയ്യപ്പെട്ടവരെ ഒരുനോക്കു കാണാൻ കഴിയാതെ ഭീകരരെ എതിരിടാൻ നിറതോക്കുമായി നിൽക്കുമ്പോൾ അവരോരുത്തരുടെയും ഉള്ളിൽ അഭിമാനം നിറഞ്ഞു തുളുമ്പുകയായിരിക്കും, അതെ രാജ്യത്തിർത്തികളിൽ കഴിയുന്ന പലരും സമാധാനത്തോടെ ജീവിതം നയിക്കുന്നതിനു കാരണം ഈ പട്ടാളക്കാരാണ്. പക്ഷേ നാമെല്ലം അവരെപ്പറ്റി അഭിമാനം കൊള്ളുന്നത് അവരുടെ ജീവന്‍ പോകുമ്പോൾ മാത്രമായിരിക്കും, അങ്ങനെയല്ല പട്ടാളക്കാർ ജീവിച്ചിരിക്കുമ്പോൾ തന്നെ ആഘോഷിക്കപ്പെ‌ടേണ്ടവരാണെന്നു പറയുകയാണ് ഒരു സൈനികന്റെ ഭാര്യ. പട്ടാളക്കാരനായ ഭർത്താവിനെക്കുറിച്ച് അഡ്വക്കേറ്റ് കൂടിയായ ആ ഭാര്യ ഫേസ്ബുക്കിൽ എഴുതിയ കത്ത് വൈറലാവുകയാണ്.

പോസ്റ്റിന്റെ പൂര്‍ണരൂപം

സിംബയോസിസ് സര്‍വകലാശാലയിൽ ഞാന്‍ നിയമബിരുദത്തിനു പഠിക്കുമ്പോഴായിരുന്നു ഞങ്ങൾ ആദ്യമായി കണ്ടത്. അദ്ദേഹം അന്ന് എൻഡിഎഎ(നാഷണൽ ഡിഫന്‍സ് അക്കാഡമി) കാഡറ്റായിരുന്നു. എല്ലാത്തിന്റെയും തുടക്കം വളരെ രസകരമായിരുന്നു. ഞാനും എന്റെ സുഹൃത്തും എല്ലാ ആഴ്ച്ചയും 11 രൂപയുടെ ബസ് യാത്ര ചെയ്ത് എൻഡിഎ കാംപസിലെത്തുമായിരുന്നു. വേറെ ഒന്നിനുമല്ല, അവിടുത്തെ കാന്റീനിലെ ഭക്ഷണത്തിനു നന്നേ വില കുറവാണ്. അങ്ങനെയാണു ഞങ്ങൾ സുഹൃത്തുക്കളായത്. എന്നാൽ വൈകാതെ അദ്ദേഹം ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാഡമയിലേക്കു പോയി. അതിനു ശേഷം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പോസ്റ്റിംഗ്. അപ്പോഴെല്ലാം കത്തുകളിലൂടെ മാത്രമായിരുന്നു ഞങ്ങള്‍ പരസ്പരം സംസാരിച്ചത്, മൊബൈല്‍ ഫോണ്‍ വന്നുതുടങ്ങിയിട്ടേയുള്ളൂ. അതുകൊണ്ടു തന്നെ ഞങ്ങള്‍ സംസാരിക്കാനുള്ള കാര്യങ്ങള്‍ എഴുത്തിലൂടെ കൈമാറി. ഞങ്ങളുടെ ദിവസങ്ങള്‍, ഞങ്ങളുടെ ജീവിതങ്ങള്‍…അതെല്ലാം തീർത്തും നിഷ്കളങ്കമായ കത്തുകളായിരുന്നു. എന്നാല്‍ എനിക്കു വളരെ പ്രിയപ്പെട്ടതും. അദ്ദേഹം എത്ര ലളിതമായ ഒരു വ്യക്തിയാണെന്ന് ആ കത്തുകള്‍ എനിക്ക് മനസിലാക്കി തന്നു.

ആറുവർഷം അങ്ങനെ പോയി. അവസാനം എനിക്കൊരു എസ്എംഎസ് കിട്ടി. എനിക്ക് നിന്നോടൊപ്പം ജീവിക്കാന്‍ ആഗ്രഹമുണ്ട് എന്നതായിരുന്നു അത്. എല്ലാം ഒത്തുവന്ന സമയമായിരുന്നു അത്. കല്ല്യാണത്തിനു ശേഷം ഞാന്‍ അദ്ദേഹത്തോടൊപ്പം ബത്തിന്‍ഡയിലേക്കു പോയി. വക്കീല്‍ വേഷമണിഞ്ഞു ജോലിയും തുടങ്ങി. രണ്ടര വർഷം വലിയ പ്രത്യേകതകള്‍ ഒന്നുമില്ലാതെ പോയി. ഒരു പ്രൊഫഷണല്‍ എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ ജോലി മാറുന്നതിനനുസരിച്ച് എനിക്കു മാറ്റം സാധ്യമല്ലായിരുന്നു. അദ്ദേഹത്തിനു പോസ്റ്റിംഗ് ലഭിക്കുന്ന ചില സ്ഥലങ്ങളില്‍ എനിക്കു ചെയ്യാന്‍ പറ്റുന്ന ഏക ജോലി ടീച്ചറുടേതു മാത്രമായിരുന്നു. അതിനല്ല ഞാന്‍ കരിയര്‍ തെരഞ്ഞെടുത്തതെന്ന ബോധ്യം എനിക്കുണ്ടായിരുന്നു.

അങ്ങനെ, ഞങ്ങള്‍ ഒരുമിച്ചൊരു തീരുമാനമെടുത്തു. ഞാന്‍ കരിയര്‍ മുന്നോട്ടുകൊണ്ടുപോകാനായി ബോംബെയിലേക്കു തമാസം മാറുന്നു. അദ്ദേഹം ജോലിയുമായി മുന്നോട്ടു പോകും. അത് അൽപം വിഷമകരമായ തീരുമാനമായിരുന്നെങ്കിലും വേറെ ഓപ്ഷന്‍ ഉണ്ടായിരുന്നില്ല. അങ്ങനെ ഞങ്ങളുടെ വലിയ കത്തുകള്‍ വാട്സ്ആപ്പ് മെസേജുകളിലേക്കു വഴി മാറി. നാലു മാസത്തിലൊരിക്കല്‍ ഞങ്ങള്‍ കാണും. അപ്പോള്‍ അദ്ദേഹത്തോടൊപ്പം ചിലവഴിക്കുന്ന 15 ദിവസങ്ങൾ എനിക്കെല്ലാം ആണ്. ഞങ്ങള്‍ക്കു 3 വയസുള്ള ഒരു പെൺകുട്ടിയുണ്ട്.

ഒരു സൈനികന്റെ രാഷ്ട്രത്തോടുള്ള അഭിനിവേശത്തെക്കുറിച്ചു പറയാന്‍ എനിക്കു വാക്കുകളില്ല. നമ്മള്‍ ഇവിടെ ബോണസിനും ലീവ് ഡേറ്റുകൾക്കുമെല്ലാം വേണ്ടി പരാതി പറയുന്നു. സേനയില്‍ നിങ്ങള്‍ ഒരേ റാങ്കിലാണ്, ഒരേ ശമ്പളത്തിലാണ് ഒരു പതിറ്റാണ്ടോളം, ശേഷമാണ് ഒരു മാറ്റമുണ്ടാകുക. ഇപ്പോള്‍ ഏവിയേഷന്‍ രംഗത്താണ് അദ്ദേഹം. ചില ദിവസങ്ങളില്‍ ഞാന്‍ ആശങ്കയോടെ എഴുന്നേറ്റു പറക്കരുതെന്നു പറയും. കുറേ ദിവസങ്ങള്‍ കാണാതാകുമ്പോള്‍ അദ്ദേഹത്തെ എനിക്കു വല്ലാതെ മിസ് ചെയ്യാറുണ്ട്. അപ്പോള്‍ എന്റെ മോള്‍ ആശ്വസിപ്പിക്കും, എല്ലാം നമ്മുടെ രാഷ്ട്രത്തിനുവേണ്ടിയല്ലേ അമ്മേ. ദൂരെയാണെങ്കിലും അത്രമാത്രം സ്നേഹ നിർഭരനായ ഒരു അച്ഛനുമാണ് അദ്ദേഹം‍. അവളുടെ സ്കൂള്‍ കാര്യങ്ങളിലെല്ലാം ഇടപെടാന്‍‌ പറ്റുമ്പോഴെല്ലാം അതുചെയ്യും.

ഞാന്‍ ഇത്രയും പറഞ്ഞത് നമ്മുടെ സൈനികരെ അവരുടെ ജീവന്‍ പോകുമ്പോള്‍ മാത്രമാണ് നമ്മള്‍ ആഘോഷിക്കാറുള്ളത് എന്നു സൂചിപ്പിക്കാനാണ്. അങ്ങനെയാകരുത്. എല്ലാ ദിവസവും അവര്‍ ആഘോഷിക്കപ്പെടണം. എന്റെ ഭർത്താവിന്റെ നിരവധി സുഹൃത്തുക്കൾക്ക് യുദ്ധത്തിലും മറ്റുമായി ജീവന്‍ നഷ്ടപ്പെട്ടു. യാതൊരുവിധ നെറ്റ് വർക്കുമില്ലാത്ത മേഖലകളിലേക്ക് അദ്ദേഹം പോകുമ്പോള്‍ ദിവസങ്ങളോളം തമ്മില്‍ ബന്ധപ്പെടാതിരുന്നിട്ടുണ്ട്. കുറേദിവസം കഴിഞ്ഞ് വിളിക്കും, ഞാന്‍ ഓകെ ആണ്. വളരെ ബുദ്ധിമുട്ടേറിയ കാര്യമാണത്. എന്നാല്‍ അത് അദ്ദേഹത്തിന്റെ പ്രൊഫഷനാണ്. അദ്ദേഹം അതിനു പരാതി പറയുന്ന ഒരു ദിവസം പോലുമുണ്ടായിട്ടില്ല. ഓരോ ദിവസവും എഴുന്നേൽക്കുന്നത് മുഖത്തു നിറഞ്ഞ പുഞ്ചിരിയോടെയാണ്, കാരണം തന്റെ രാജ്യത്തെ സേവിക്കുകയാണ് അദ്ദേഹം.

നിങ്ങളുടെ അഭിപ്രയം എന്താണ് ?

- Advertisement -

Stay Connected

- Advertisement -

Must Read

എനിക്ക് ഇഷ്ട്ടപ്പെട്ട വേഷങ്ങൾ ഒന്നും തന്നെ മലയാളത്തിൽ നിന്ന് ഇതുവരെ ലഭിച്ചിട്ടില്ല...

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടി ,മോഡല്‍ എന്നീ നിലകളില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ഐശ്വര്യ ലക്ഷ്മി. 2017-ല്‍ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചലച്ചിത്രത്തിളുടെ വെള്ളിത്തിരയിലേക്ക് ചുവട് വച്ചു. പിന്നാലെ മായാനദി എന്ന...
- Advertisement -

വിദ്യാത്ഥിനിയെ പച്ചക്ക് തീ കൊളുത്തിയ സംഭവം. പൊള്ളലേറ്റത് മുഖത്തും കഴുത്തിനും. സംഭവത്തിന്റെ...

നാടിനെ നടുക്കിയ സംഭവമുണ്ടായത് ഇന്നലെ രാവിലെ തിരുവല്ല നഗരത്തിലായിരുന്നു. പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ യുവാവ് തിരക്കുള്ള റോഡിൽ വെച്ച് പച്ചക്ക് തീകൊളുത്തി. നാടിനെ ഞെട്ടിച്ച സംഭവത്തിന്റെ നടുക്കത്തിലാണ് ആളുകൾ ഇപ്പോഴും. യുവാവും പെൺകുട്ടിയും...

ശ്മശാനത്തിലെ പൂന്തോട്ടങ്ങൾ..!

ശ്മശാനത്തിലെ പൂന്തോട്ടങ്ങൾ..! ഏലിക്കുട്ടിയുടെ വീട്ടിലേക്കു പോകാന്‍ എനിക്കു നല്ല പേടിയുണ്ടായിരുന്നു. കാരണം, ശവക്കോട്ടയിലായിരുന്നു ഏലിക്കുട്ടിയുടെ വീട്! പത്തനംതിട്ട നഗരത്തിന്‍റെ കോണിലെ, ശവം കത്തിയ ഗന്ധം പൊങ്ങുന്ന ആ ശ്മശാനം കുട്ടിക്കാലത്തേ എന്നെ പേടിപ്പിച്ചിരുന്നു. അതിനരികിലെ വഴിയിലൂടെയായിരുന്നു...

ഓണം പൊന്നോണം

മലയാളികളുടെ ദേശീയോത്സവമാണ് ഓണം. കേരളീയരുടെ മഹോത്സവമായ ഓണത്തിന് ഇനി ദിവസങ്ങള്‍ മാത്രം. ലോകത്തിൻ്റെ നാനാഭാഗത്തുമുള്ള മലയാളികള്‍ ജാതിമത ഭേദമന്യേ ഓണത്തിനായുള്ള കാത്തിരിപ്പ് തുടങ്ങിയിരിക്കുന്നു. ചിങ്ങപ്പുലരിയിലെ ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും കാലം കൂടിയാണ് ഓണം. അത്തം മുതൽ...

ഉറ്റസുഹൃത്തിനെ 200 കഷ്ണങ്ങളാക്കി ക്ലോസറ്റില്‍ തള്ളി ;ഞെട്ടിപ്പിക്കുന്ന സംഭവം !!…

സുഹ്യത്തുകള്‍ തമ്മിലുള്ള വാക്കുതര്‍ക്കം കൊലയില്‍ അവസാനിക്കുകയും ഉറ്റസുഹൃത്തിനെ കഷ്ണങ്ങളാക്കി ക്ലോസറ്റില്‍ തള്ളുകയും ചെയ്ത സംഭവത്തില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് മുംബൈ നഗരവാസികള്‍. കഷ്ണങ്ങളാക്കിയ മൃതദേഹാവശിഷ്ടങ്ങള്‍ ഡ്രൈനേജില്‍ അടഞ്ഞതാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. മുംബൈയിലെ വിരാര്‍ പ്രദേശത്തെ പ്രിന്റിങ് പ്രസ്...

കുളത്തിലെ വെള്ളം കുറയുന്നത് പരിശോധിച്ചപ്പോഴാണ് ആ ഞെട്ടിക്കുന്ന സംഭവം കണ്ടത്

ചെങ്കോട്ട വാസവനില്ലൂരിൽ കൃഷിയിടത്തിലെ കുളത്തിൽ 8 ബൈക്കുകൾ കണ്ടെടുത്തു. വാസവാനല്ലൂർ സ്വദേശിയായ ഇരുളപ്പൻ കൃഷിയിടത്തിലെ കുളത്തിൽ വെള്ളത്തിന്റെ അളവ് കുറഞ്ഞതോടെ കുളം പരിശോധിക്കാൻ എത്തിയപ്പോഴാണ് കുളത്തിന്റെ ഒരു ഭാഗത്ത് ബൈക്കിന്റെ ഭാഗങ്ങൾ കണ്ടത്. സംശയം...

Related News

കാത്തിരിപ്പിനൊടുവിൽ അവളെത്തി; സരയു ഷക്കീലയായി വേഷമിടുന്ന...

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് സരയു, മികച്ച അഭിനയം കൊണ്ട് പ്രേക്ഷക പ്രീതി പിടിച്ച് പറ്റുവാൻ സരയുവിന് കഴിഞ്ഞു. 2009 ൽ പുറത്തിറങ്ങിയ കപ്പൽ മുതലാളി എന്ന ചിത്രത്തിലാണ് സരയു...

കോഫീ വിത്ത് ബാലാജി; സേതു ലക്ഷ്മിയമ്മയോടൊപ്പമുള്ള...

മുൻ വ്യോമസേന ഉദ്യോഗസ്ഥനും നടനുമായ ബാലാജി ശർമ്മയെ പ്രേക്ഷകർക്ക് എല്ലാം വളരെ പരിചിതമാണ്. മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ബാലാജി ശർമ്മ. ഒരു പതിറ്റാണ്ടിലേറെ ടിവി ഷോകളിൽ അഭിനയിച്ച ശേഷം...

മകളെ കൊഞ്ചിച്ച് റഹ്മാൻ; ചിത്രം വൈറലാകുന്നു...

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് റഹ്മാൻ, പത്മരാജന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച്‌ 1983-ല്‍ പുറത്തിറങ്ങിയ ‘കൂടെവിടെ’ എന്ന ചിത്രത്തിലൂടെയാണ് റഹ്മാന്‍ എന്ന നടന്റെ വരവ്. ‘വാസന്തിയുടെ ഇല്ലിക്കാടുകള്‍ പൂത്തപ്പോള്‍’ എന്ന തമിഴ് നോവലിനെ...

പണ്ടത്തെ നമ്മൾ; മഞ്ജുവിനും ഭാവനയ്ക്കും ഒപ്പമുള്ള...

ക്ലാസ്സ്‌മേറ്റ്സ് എന്ന ചിത്രത്തിൽ കൂടി പ്രേക്ഷകർക്ക് ഏറെ പരിചിതമായ താരമാണ് രാധിക, ആ ഒരൊറ്റ സിനിമയിൽ കൂടിയാണ് രാധിക പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്, റസിയയുടെയും മുരളിയുടെയും പ്രണയം അനശ്വരമാക്കിയത് രാധികയും നരനും കൂടി...

തടി കൂടിയതിന്റെ പേരിൽ സിനിമയിൽ താൻ...

തടി കൂടിയതിന്റെ പേരില്‍ താനും ഒരുപാട് വിമര്‍ശനങ്ങള്‍ക്കും കളിയാക്കലുകള്‍ക്കും ഇരയായിട്ടുണ്ടെന്ന് നിത്യ പറയുന്നു. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. തീര്‍ച്ചയായും ഞാന്‍ തടിയുടെ പേരില്‍ കളിയാക്കപ്പെട്ടിട്ടുണ്ട്. അതില്‍ സംശയമില്ല, പക്ഷെ...

ഒന്ന് പെറ്റ പെണ്ണിനെ പോലെ ഉണ്ടല്ലോ!...

മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്ക് എത്തി ശ്രദ്ധേയായ നടിയാണ് രശ്മി ബോബന്‍. മനസിനക്കരയിലൂടെയായിരുന്നു രശ്മി വെള്ളിത്തിരയിലേക്ക് എത്തിയത്. ചിത്രത്തിലെ മോളിക്കുട്ടി എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. സംവിധായകന്‍ ബോബന്‍ സാമുവലുമായിട്ടുള്ള വിവാഹശേഷമായിരുന്നു രശ്മി...

അന്ന് ഞങ്ങൾ പതിവില്ലാതെ പരസ്പരം കെട്ടിപിടിച്ചു;...

തെന്നിന്ത്യലെ എല്ലാവർക്കും വളരെ പ്രിയപ്പെട്ട താര ജോഡികൾ ആയിരുന്നു കമലഹാസനും ശ്രീദേവിയും, ഇരുവരും ഒന്നിച്ച് നിരവധി സിനിമകൾ ചെയ്തിരുന്നു. ഇരുപതിൽ പരം സിനിമകളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചു, ഒരുകാലത്ത് ഗോസ്സിപ്പ് കോളങ്ങളിൽ നിറഞ്ഞു...

അച്ഛന്‍ കാരണം അച്ഛന്റെ പെണ്‍സുഹൃത്തുകളില്‍ ഒരാള്‍...

വനിതയും പീറ്ററും തമ്മിലുള്ള വിവാഹം ഏറെ വിവാദത്തിലേക്ക് പോകുകയാണ്, അടുത്തിടെ ആയിരുന്നു ഇരുവരുടെയും വിവാഹം, തന്റെ അടുത്ത സുഹൃത്തായ പീറ്ററിനെ ആണ് വനിത വിവാഹം ചെയ്തതത്. ചെന്നൈയില്‍ വെച്ച്‌ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും...

അഭിനയത്തിൽ എത്തുന്നതിനു മുൻപ് കൂലിപ്പണിക്ക് പോയിട്ടുണ്ട്;...

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പര ആയിരുന്നു സീത, അതിലെ സീതയെയും ഇന്ദ്രനെയും ഇപ്പോഴും നമുക്ക് വളരെ ഇഷ്ടമാണ്. സീത ആയി എത്തിയത് സ്വാസികയും ഇന്ദ്രനായി എത്തിയത് ഷാനവാസും ആയിരുന്നു, കുംകുമ പൂവിലെ വില്ലൻ...

മകളെ എനിക്ക് ഭയമാണ് അതുകൊണ്ട് തന്നെ...

മലയാള സിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന താരമായിരുന്നു ചിപ്പി, നിര്‍മ്മാതാവ് രഞ്ജിത്ത്മായുള്ള വിവാഹത്തിന് ശേഷം സിനിമകളില്‍ നിന്നും ചിപ്പി ഒഴിഞ്ഞ് നിൽക്കുവായിരുന്നു, എന്നാൽ പിന്നീട് സീരിയലുകളിൽ കൂടി വീണ്ടും ചിപ്പി അഭിനയ...

എന്നെ ആളുകൾ ആദ്യം കാണുമ്പോൾ ചോദിക്കുന്നത്...

സീത എന്ന സീരിയലിൽ കൂടി പ്രേക്ഷകർക്ക് ഏറെ പരിചിതമായ താരമാണ് മാൻവി. നിരവധി സീരിയലുകളിൽ മാൻവി ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു, ഇപ്പോൾ താരം ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ മുടിയെ...

ലോക്ക് ഡൗൺ കാലത്ത് പുതിയ യൂട്യൂബ്...

അഭിനയത്രി നർത്തകി എന്നീ മേഖകളിൽ ഏറെ പ്രശസ്തയാണ് ശാലു മേനോൻ, ബിഗ് സ്ക്രീനിലും മിനിക്രീനിലും ഒരുപോലെ തിളങ്ങി നില്ക്കുന്ന താരമാണ് ശാലുമേനോൻ,  അഭിനയത്തേക്കാൾ നൃത്തകലയെ ഇഷ്‌പ്പെടുന്ന ശാലു മേനോൻ ഇപ്പോൾ തന്റെ പൂർവികരാൽ...

രണ്ടു കുട്ടികളുടെ അച്ഛൻ ആയിരുന്നു എന്നിട്ടാണ്...

നർത്തകി നടി എന്നി മേഖലകളിൽ വളരെ പ്രശസ്തയാണ് ഷംന കാസിം, ഇതുവരെ ഒരുതരത്തിലുള്ള വിവാദങ്ങളിലും ഷംന പെട്ടിട്ടില്ല, മലയാളത്തിൽ ചെറിയ വേഷങ്ങൾ മാത്രമേ ചെയ്തിട്ടുള്ളു എങ്കിലും എല്ലാം തന്നെ വളരെ  മികച്ച സിനിമകൾ...

കൊറോണ കാലത്ത് അരിമേടിക്കാൻ കാശില്ലാതിരുന്ന സമയത്താണ്...

നടി ഷക്കീലയും ചാർമിളയും തമ്മിലുള്ള സ്നേഹ ബന്ധം വെളിപ്പെടുത്തുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടുന്നത്, ചാര്മിളയുടെ വാക്കുകൾ മാധ്യമ പ്രവര്‍ത്തകനായ ഷിജീഷ് യു.കെ. ആണ് തന്റെ സമൂഹമാധ്യമങ്ങളിൽ  കൂടി...

സിനിമയുടെ തിരക്കഥ കേൾക്കുവാൻ വേണ്ടി കാത്തിരുന്ന...

സംവിധായകൻ സച്ചിയുടെ മരണം സിനിമ ലോകത്തിനു നികത്താൻ പറ്റാത്ത ഒരു നഷ്ടമാണ്, ഇനിയും ഒരുപാട് സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നമുക്ക് സമ്മാനിക്കാനിരിക്കെയാണ് അദ്ദേഹം യാത്ര ആയത്. സിനിമകളെ ഒരുപാട് സ്നേഹിച്ച ഒരു വ്യക്തി...
Don`t copy text!