Current Affairs

സോഷ്യൽ മീഡിയയിലെ ഈ മുഖം മൂടികളെ തിരിച്ചറിയുക

ഡിസംബർ അവസാന വാരത്തിന്റെ തിരക്കിൽ മുങ്ങി നിൽ ക്കുന്ന കേരളത്തിലെ മെട്രോ നഗരം. എല്ലായിടത്തും എല്ലാവരും പുതുവർഷത്തെ വരവേൽക്കാനുള്ള തിരക്കിലാണ്‌. ആ തിരക്കിലാണ്‌ വിദ്യാർത്ഥിനിയായ അനിത സഹപാഠിയായ സുഹൃത്തിനൊപ്പം നഗരത്തിലെ ഒരു ഷോപ്പിംഗ്‌ മാളിൽ എത്തിയത്‌. പുതുവത്സര ദിനത്തിൽ ജന്മദിനം ആഘോഷിക്കുന്ന സുഹൃത്തിന്‌ വേണ്ടി ഒരു സമ്മാനം തിരഞ്ഞെടുക്കാൻ എത്തിയതായിരുന്നു ഇരുവരും. ഗിഫ്റ്റ്‌ സെക്ഷനിലെ തിരക്കിൽ നിൽക്കുമ്പോൾ പെട്ടെന്നാരോ അനിതയുടെ ചുമലിൽ തട്ടി. പരിചയക്കാരാരെങ്കിലുമാവുമെന്ന്‌ പ്രതീക്ഷിച്ച്‌ തിരിഞ്ഞു നോക്കിയ അനിത തീർത്തും അപരിചിതനായ ഒരു ചെറുപ്പക്കാരനെ കണ്ട്‌ ഒന്നമ്പരന്നു.

എന്നാൽ ആ യുവാവാകട്ടെ ചിരപരിചിതനായ ഒരു വ്യക്തിയോ ടെന്ന പോലെ അനിതയോട്‌ സംസാരിക്കാൻ തുടങ്ങി. അയാൾക്ക്‌ ആളു തെറ്റിയതാണെന്ന്‌ അനിതക്കും സുഹൃത്തിനും മനസിലായി. കാരണം അയാൾ സഫീദ എന്നാണ്‌ തന്റെ സംസാരത്തിൽ അനിതയെ അഭിസംബോധന ചെയ്തത്‌. “സോറി… നിങ്ങൾ തെറ്റിധരിച്ചിരിക്കുന്നു… ഞാൻ സഫീദയല്ല…” എന്ന്‌ മാന്യമായി പറഞ്ഞു കൊണ്ട്‌ അനിത പ്രതികരിച്ചപ്പോൾ പെട്ടെന്ന്‌ അയാളും ഒന്നു ഞെട്ടി. പക്ഷേ അയാൾ തന്റെ മുന്നിൽ നിൽക്കുന്ന പെൺ കുട്ടി സഫീദ തന്നെയാണെന്ന്‌ തർക്കിക്കാൻ തുടങ്ങിയതോടെ കാര്യങ്ങൾ വഷളായി. മാളിലെ ജീവനക്കാരും മറ്റു കാഴ്ചക്കരും ഇടപെട്ടതോടെ കാര്യങ്ങൾ കൂടുതൽ ഗൗരവമായി. പെൺകുട്ടികളെ ശല്യം ചെയ്യുന്നവരുടെ സ്ഥിരം പരിപാടിയായി ആ യുവാവിന്റെ വാദം വളച്ചൊടിക്കപ്പെട്ടു. തികച്ചും മോശമായ രംഗങ്ങൾക്കൊടുവിൽ പ്രമുഖ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനയ സലീൽ എന്ന ആ ചെറുപ്പക്കാരൻ പോലീസ്‌ കസ്റ്റഡിയിലായി.

അവിടേയും അയാൾ താൻ അറിയുന്ന പെൺകുട്ടിയാണ്‌ അനി ത എന്നു പറഞ്ഞതോടെ ഉദ്യോഗസ്തർ ആകെ കുഴഞ്ഞു. വിശദമായ ചോദ്യം ചെയ്യലിൽ സോഷ്യൻ നെറ്റ്‌ വർക്ക്‌ കമ്യൂ ണിറ്റിയായ ഫേസ്ബുക്കിലെ തന്റെ സുഹൃത്തായ സഫീദ എന്ന പെൺകുട്ടിയാണ്‌ അനിതയെന്നും മിക്കവാറും ദിവസങ്ങളിൽ തമ്മിൽ ചാറ്റ്‌ ചെയ്യാറുണ്ടെന്നും സലീൽ വെളിപ്പെടുത്തി. സലീൽ ഫേസ്ബുക്കിൽ സഫീദയുടെ പ്രൊഫൈൽ കൂടി പരിചയപ്പെടു ത്തിയതോടെ അയാൽ പറഞ്ഞത്‌ നുണയല്ലെന്ന്‌ പോലീസിനു ബോധ്യമായി. തുടർന്നു നടന്ന അന്വേഷണത്തിൽ അനിത എന്ന പെൺകുട്ടിയുടെ ഫോട്ടോ വച്ച്‌ മറ്റാരോ രെജിസ്റ്റർ ചെയ്ത ഫേസ്ബുക്ക്‌ അക്കൗണ്ട്‌ ആണ്‌ സഫീദയുടേ പേരിൽ ഉള്ള തെന്ന്‌ വ്യക്തമായി.

സ്വന്തമായി ഒരു സോഷ്യൻ നെറ്റ്‌വർക്ക്‌ കമ്യൂണിറ്റിയിലും അംഗത്വമില്ലാതിരുന്ന അനിതയുടെ ഫോട്ടോ സഹോദരിയുടെ അക്കൗണ്ടിൽ നിന്നാണ്‌ പകർത്തിയത്‌ എന്നും കണ്ടെത്തി. സഹോദരിയുടെ വിവാഹ ചടങ്ങിന്റെ ഫോട്ടോകൾ അവരുടെ അക്കൗണ്ടിൽ അപ്‌ ലോഡ്‌ ചെയ്തിരുന്നതിൽ നിന്നായിരുന്നു അനിതയുടേ ചിത്രം കോപ്പി ചെയ്യപ്പെട്ടത്‌. സൈബർ സെല്ലിന്റെ ഇടപെടലിനെ തുടർന്ന്‌ അനിതയുടെ ഫോട്ടോ വച്ചുള്ള വ്യാജ പ്രൊഫൈൽ നീക്കം ചെയ്യെപ്പെട്ടു.

പക്ഷേ അനിതയുടേയും സലീലിന്റേയും മനസിൽ വീണ മുറിപ്പാട്‌ മാച്ചു കളയാൻ കഴിഞ്ഞോ എന്നത്‌ ഒരു ചോദ്യമാണ്‌. സോഷ്യൽ നെറ്റ്‌ വർക്ക്‌ കമ്യൂണിറ്റികളിലെ വ്യാജ ഐഡികൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങളിലേക്ക്‌ വിരൽ ചൂണ്ടാൻ വേണ്ടിയാണ്‌ സാങ്കൽപ്പിക മായ പേരുകൾ ചേർത്തു കൊണ്ട്‌ ഈ സംഭവം വിവരിച്ചത്‌. വിനോദത്തിനും വിജ്ഞാനത്തിനും ആശയ വിനിമയത്തിനുമായി പുതു തലമുറയെ സൈബർ ലോകത്തേക്ക്‌ ആകർഷിച്ച ആശയമാണ്‌ സോഷ്യൽ നെറ്റ്‌ വർക്ക്‌ കമ്യൂണിറ്റികൾ. വെറുമൊരു സൗഹൃദക്കൂട്ടായമകൾക്കപ്പുറം ഗൗരവമായാ ചർച്ചകൾക്കും സോഷ്യൽ നെറ്റ്‌ വർക്കുകൾ വഴി തുറക്കുന്നത്‌ ലോകം കണ്ടു കൊണ്ടിരിക്കുകയാണ്‌.

സോഷ്യൽ നെറ്റ്‌ വർക്കിൽ നല്ല വശമുള്ളതു പോലെ തന്നെ ദോഷവശങ്ങളുമുണ്ടെന്ന്‌ തുടക്കം മുതൽക്കേ വെളിവായിരുന്നു. അപരിചിതരുമായി സൗഹൃദം സ്ഥാപിക്കുന്നതിൽ നിന്നു തുടങ്ങി ആശാസ്യകരമല്ലാത്ത പലതിലേക്കും ബന്ധങ്ങൾ നീങ്ങിയ സംഭവങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്‌. അത്തരം കാര്യങ്ങൾ എന്തു കൊണ്ട്‌ സംഭവിക്കുന്നു എന്നു പലരും പലപ്പോഴും ചിന്തി ക്കാറില്ല.

സൊഷ്യൽ നെറ്റ്‌ വർക്കുകളെ ഏറെ മലീമസമാക്കുന്ന ഒരു പ്രവൃത്തിയാണ്‌ വ്യാജ പ്രൊഫൈലുകൾ സൃഷ്ടിക്കുക എന്നത്‌. വ്യാജ പ്രൊഫൈലു കളിൽ ഏറേയും പെൺകുട്ടികളുടെ പേരിലുള്ളവയാണ്‌. വ്യാജ ഐഡികൾ എന്തിനു സൃഷ്ടിക്കുന്നു എന്ന ചോദ്യത്തിന്‌ ഒറ്റവാക്കിൽ ഉത്തരം പറയാൻ കഴിയില്ല. സുഹൃത്തിനോടുള്ള വ്യക്തി വിദ്വേഷം തീർക്കാനായി വ്യാജ പ്രൊഫൈൽ ഉണ്ടാക്കി അശ്ലീല സന്ദേശങ്ങൾ അയച്ച സംഭവം മുതൽ പെൺകുട്ടി ചമഞ്ഞ്‌ സുഹൃത്തുക്കളെ ഒന്നു പറ്റിച്ചു കളയാം എന്നു കരുതി വ്യാജ പ്രൊഫൈൽ നിർമിച്ച സംഭവങ്ങൾ വരെ സൈബർ ക്രൈം ഫയലിൽ ഉണ്ട്‌. ഒരാളുടെ പേരോ മേൽവിലാസമോ ഫോട്ടോയോ വ്യക്തിത്വത്തെ ഹനിക്കുന്ന വിധത്തിൽ വിധത്തിൽ ദുരുപയോഗം ചെയ്യുന്നത്‌ സൈബർ കുറ്റകൃത്യത്തിന്റെ പരിധിയിൽ വരുന്നു. അതു മൂലം പ്രസ്തുത വ്യക്തിക്കുണ്ടായ കഷ്ടനഷ്ടങ്ങൾക്കുള്ള പിഴയൊടുക്കേണ്ടി വരുന്നതിനു പുറമേ കുറ്റകൃത്യത്തിന്റെ ഗൗരവവമനുസരിച്ചുള്ള ശിക്ഷാനടപടികളും പ്രതിക്കു ലഭിക്കും.

വ്യാജ പ്രൊഫൈലുകൾ സൃഷ്ടിക്കുന്നതിനു പിന്നിൽ പ്രവൃത്തിക്കുന്ന വ്യക്തിയിൽ അയാൾ പോലുമറിയാത്ത ഒരു മാനസിക വൈകല്യം ഒളിഞ്ഞിരിക്കുന്നു എന്നതാണ്‌ മന:ശാസ്ത്ര പക്ഷം. പൊതു സമൂഹത്തിൽ തനിക്കു നേരിടാൻ കഴിയാത്തതോ ചെയ്യാൻ കഴിയാത്തതോ ആയ കാര്യങ്ങൾ തന്റെ ആശയങ്ങളിലൂടേയും അഭിപ്രായങ്ങളിലൂടേയും പ്രകടിപ്പിക്കുവാൻ വേണ്ടിയാണ്‌ പലരും വ്യാജ പ്രൊഫൈലുകൾ സൃഷ്ടിക്കുന്നത്‌. പെൺകുട്ടിക ളുടെ പേരിൽ പ്രൊഫൈലുകൾ നിർമിക്കുന്നവർ മറ്റുള്ളവർ കബളിപ്പിക്കപ്പെടുന്നതിലെ രസം ആസ്വദിക്കുന്നു. ഒരു തരത്തിൽ തന്റെ പ്രവൃത്തി യിൽ ഇരയാകുന്നവരുടെ വ്യക്തിത്വത്തെ താൻ നിഷ്പ്രഭമാക്കി എന്നയാൾ കരുതുന്നു. ഏതു തരത്തിലായാലും ഇല്ലാത്ത ഒരു കഴിവിൽ അല്ലെങ്കിൽ സാമർത്ഥ്യത്തിൽ ഇത്തരക്കാർ സ്വയം അഭിനന്ദിക്കുകയും അത്തരം മാനസികാവസ്ഥയിൽ അഭിര മിക്കുകയും ചെയ്യുന്നു. ഇത്‌ ആ വ്യക്തിക്ക്‌ മാനസികമായി ദോഷം ചെയ്യുന്നു.

ഒരാൾ തന്റേതല്ലാത്ത വ്യക്തിത്വം മനസിൽ ആസ്വദിക്കുന്നത്‌ ആരോഗ്യകരമല്ല. വ്യക്തിക്കും സമൂഹത്തിനും അതു ദോഷം ചെയ്യും. ഒരു വ്യക്തിക്ക്‌ തന്റെ കഴിവുകളിൽ ഉണ്ടാകുന്ന ആത്മ വിശ്വാസം മാനസിക വളർച്ചയെ ഗുണകരമായി സ്വാധീനിക്കും. എന്നാൽ മറ്റേതെങ്കിലും തരത്തിൽ തനിക്കില്ലാത്ത കഴിവുകൾ പ്രകടിപ്പിക്കുന്നവർ താൻ ഒരു കഴിവില്ലാത്ത വ്യക്തിയാണെന്ന്‌ സ്വയം പറഞ്ഞു കൊണ്ടിരിക്കും. അത്തരക്കാരിൽ ഉണ്ടാ കുന്ന മാനസിക പിരിമുറുക്കവും ചില നേരത്തെ കുറ്റബോധവും ഗുരുതരമായ മാനസിക പ്രശ്നങ്ങളിലേക്ക്‌ അവരെ നയി ച്ചേക്കാം. മറ്റൊരാളുടെ വ്യക്തിത്വം ചൂഷണം ചെയ്ത്‌ അവരുടേ വ്യക്തിത്വത്തിലേക്ക്‌ മാറുന്നവരുടെ മാനസികാവ സ്ഥയാ ണ്‌ വ്യാജ പ്രൊഫൈലുകൾ നിർമിക്കുന്ന വരും ചെയ്യുന്നത്‌. കമ്പ്യൂട്ടർ സ്ക്രീനിനു മുന്നിലിരിക്കുമ്പോൾ അയാൾ മറ്റൊരു വ്യക്തിയുടെ മാനസികാവസ്ഥയിലേക്ക്‌ മാറുന്നത്‌ പലപ്പോഴും സ്വയം തിരിച്ചറിയുന്നുണ്ടാവില്ല.

വ്യാജ പ്രൊഫൈലുകൾ സമൂഹത്തിൽ സൃഷ്ടിക്കാ വുന്ന പ്രശ്നങ്ങളിൽ ഒന്നു മാത്രമാണ്‌ അനിതയു ടേയും സലീലിന്റെയും കാര്യത്തിൽ സംഭവിച്ചത്‌. സൈബർ ലോകത്തിലെ വ്യക്തികളെ ഇനി സലീലും അനിതയും സംശയ ദൃഷ്ടിയോടെ നോക്കി കണ്ടാൽ അവരെ തെറ്റു പറയാൻ കഴിയില്ല. വ്യക്തികൾ തമ്മിൽ ഉണ്ടായിരിക്കേണ്ട വിശ്വാസമാണ്‌ ഇത്തരം പ്രവൃത്തികൾ ഉന്മൂലനം ചെയ്യുന്നത്‌. ഫോട്ടോകൾ ദുരുപയോഗം ചെയ്യാതിരിക്കുവാൻ, സോഷ്യൽ നെറ്റ്വർക്ക്‌ കമ്യൂണിറ്റികളിലോ ഇതര വെബ്‌ ആപ്‌ളിക്കേഷനുകളിലോ അവ അപ്ലോഡ്‌ ചെയ്യാതിരിക്കാൻ പ്രേരിപ്പിക്കുന്ന സന്ദേശങ്ങൾ സോഷ്യൽ നെറ്റ്‌വർക്കുകളിൽ പ്രചരിക്കുന്നുണ്ട്‌. എന്നാൽ ആധുനിക യുഗത്തിൽ ഇത്തരം സമീപന ങ്ങൾ പ്രായോഗീകമല്ല. ഇന്റർനെറ്റ്‌ ജോബ്‌ സേർച്ച്‌ പോ ർട്ടലുകളിൽ ജോലിക്ക്‌ അപേക്ഷിക്കുന്നവർ മുതൽ വിദ്യാഭ്യാസ കാര്യങ്ങൾക്കു വേണ്ടിയുള്ള അപേക്ഷകളിൽ വരെ ഫൊട്ടോകൾ അപ്ലോഡ്‌ ചെയ്യേണ്ടതുണ്ട്‌. എല്ലാത്തിലുമുപരി ഒരു വ്യക്തി യുടെ ഫോട്ടോകൾ മോഷ്ടിക്കപ്പേടുന്നത്‌ വെബ്‌ പോർട്ടലുകളിൽ നിന്ന്‌ മാത്രമായിക്കൊള്ളണമെന്ന്‌ നിർബന്ധമില്ല. കോളേജ്‌ മാഗസി നുകളിലെ വിദ്യാർത്ഥികളുടെ ചിത്രങ്ങളും പത്ര മാധ്യമങ്ങളിൽ ഉൾപ്പെടുത്തിയ ചിത്രങ്ങളും ഇത്തരം പ്രവൃത്തികൾക്ക്‌ ഉപയോഗിച്ചിതിന്‌ തെളിവുകളുണ്ട്‌.

വ്യാജ പ്രൊഫൈലുകൾ നിർമിക്കുന്നത്‌ തടയുക അത്ര എളുപ്പമല്ല. എന്നാൽ അത്‌ പിന്നീട്‌ ഫേസ്ബുക്കിന്റെ സഹായത്തോടെ നീക്കം ചെയ്യാനാകും. എങ്കിലും നിക്ഷിപ്ത താത്പര്യത്തോടെ സോഷ്യൽ സോഷ്യൽ നെറ്റ്‌വർക്കുകളിൽ എത്തുന്ന വ്യാജന്മാരുമായി സൗഹൃദം പങ്കു വക്കാതിരിക്കലാണ്‌ ഇത്തരക്കാരെ നിരുത്സാഹപ്പെടുത്താനുള്ള ഏറ്റവും ഫലപ്രദമായ മാർഗം. ഇതു വഴി ഒരു വ്യക്തിത്വം ദുരുപയോഗം ചെയ്യുന്നതിനും സമൂഹത്തിൽ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾക്ക്‌ കൂട്ടു നിൽക്കാതിരിക്കുവാനും നമുക്കു കഴിയും. പ്രധാനമായും സോഷ്യൽ നെറ്റ്വർക്കുകളിൽ സുഹൃത്തുക്കളേ തിരഞ്ഞെടുക്കും ബോൾ അവരെക്കുരിച്ചുള്ള വിവരങ്ങൾ ശ്രദ്ധി ക്കുക. പ്രശസ്ത സോഷ്യൽ നെറ്റ്‌വർക്ക്‌ കമ്മ്യൂ ണിറ്റിയായ ഫേസ്ബുക്കിന്റെ അധിപൻ മാർക്ക്‌ ഇലിയ്ട്ട്‌ സൂക്കർബർഗിന്റെ അഭിപ്രായത്തിൽ ഒരു വ്യക്തിക്ക്‌ ക്രിയാതമകമായി പ്രവൃത്തിക്കുന്ന തന്റെ 70 സുഹൃത്തുക്കളുടെ ആക്ടിവിറ്റികൾ മാത്രമേ ശ്രദ്ധിക്കാൻ കഴിയൂ. ഇതു തന്നെ ഒരാൾക്ക്‌ ഒരു മിനിട്ട്‌ എന്ന തോതിൽ കണക്കാക്കിലായാൽ ഒരു മണിക്കൂർ പത്ത്‌ മിനുറ്റ്‌ സമയം സുഹൃത്തുക്കൾക്കായി കമ്പ്യൂട്ടറിനു മുന്നിൽ വേണ്ടി ചിലവഴി ക്കേണ്ടി വരും. അതു കൊണ്ടു തന്നെ സുഹൃത്തു ക്കളുടെ വിശ്വാസ്യതയും ആക്ടിവിറ്റിയും മനസിലാ ക്കിയ ശേഷം മാത്രം ലിസ്റ്റിൽ ചേർക്കുക. മാന്യമായും ആരോഗ്യകരമായും സുഹൃത്തുക്കളോട്‌ പെരുമാറുന്ന ഒരു വ്യക്തിയുടെ ഫ്രണ്ട്‌ ലിസ്റ്റിൽ ശരാശരി 130 അംഗങ്ങളാണ്‌ ഉണ്ടാകുകയെന്ന്‌ ഫേസ്ബുക്ക്‌ പറയുന്നു. നമ്മിൽ പലരുടെയും അക്കൗണ്ടുകളിൽ 5000 വരെ സുഹൃത്തുക്കൽ ഉണ്ടെങ്കിലും എത്ര പേരുമായി നാം ദിവസവും അല്ലെങ്കിൽ മാസത്തിൽ ഒരിക്കലെങ്കിലും സൗഹൃദം പങ്കുവയ്ക്കുന്നുണ്ട്‌?

ഫ്രണ്ട്‌ റിക്വസ്റ്റ്‌ വന്നാൽ ആദ്യം മ്യൂച്ചൽ ഫ്രണ്ട്‌ അഥവാ കോമൺ ഫ്രണ്ട്‌ ഓപ്ഷനു കൾ പരിശോധിക്കുക. അതായത്‌ സ്വന്തം ലിസ്റ്റിലെ എത്ര പേർ അപരിചിതനായ വ്യക്തിയുടെ ലിസ്റ്റിൽ ഉണ്ട്‌ എന്നത്‌ മനസിലാക്കുന്ന ഓപ്ഷൻ. ഇതു വഴി സുഹൃത്തുക്കളോട്‌ അപരി ചിതനായ വ്യക്തിയെക്കുറിച്ച്‌ അന്വേഷിച്ചറിയാവുന്നതാണ്‌. രണ്ടായിരത്തിലധികം സുഹൃത്തുക്കൾ ഉള്ള വ്യക്തികൾ സൗഹൃദം പങ്കുവക്കുന്നതിനപ്പുറം അവരുടെ ആശയങ്ങൾ അല്ലെങ്കിൽ വാണിജ്യപര മായ വിവരങ്ങൾ മറ്റുള്ളവരിലേക്ക്‌ എത്തിക്കാൻ ശ്രമിക്കുന്നവരാണെന്ന കാര്യവും ഫേസ്ബുക്ക്‌ ചൂണ്ടിക്കാണിക്കുന്നു. അപൂർണമായ വിവരങ്ങൾ പങ്കു വക്കുന്ന പ്രൊഫൈലുകളും സെലിബ്രിറ്റികളുടെ പ്രൊഫൈൽ ചിത്രങ്ങൾ ഉപയോഗിക്കുന്ന വരേയും ശ്രദ്ധിക്കേണ്ടതാണ്‌.

ഇവയൊക്കെ ചില മാർഗ നിർദേശങ്ങൾ മാത്രം. പ്രഥമമായി ചെയ്യേണ്ടത്‌ നമളോരോരുത്തരും ഇത്തരം പ്രവൃത്തികളെ പ്രോ ത്സാഹിപ്പിക്കാതിരി ക്കുക എന്നതു തന്നെയാണ്‌. സുഹൃത്തുക്കളുടെ ചിത്രങ്ങളോ വിവരങ്ങളോ ദുരുപയോഗം ചെയ്യുന്നത്‌ കണ്ടെ ത്തുന്ന പക്ഷം അത്‌ യഥാർത്ഥ വ്യക്തിയെ അറിയിക്കുക. സമൂ ഹത്തിന്‌ നന്മ ചെയ്യാൻ കഴിയുന്നില്ലെങ്കിലും ദോഷകരമായത്‌ ചെയ്യുന്ന തിൽ നിന്ന്‌ വിട്ടു നിൽക്കാൻ നമുക്കു കഴിയും. അതാ യിരിക്കും സമൂഹത്തിനു വേണ്ടി ചെയ്യാൻ കഴിയുന്ന വലിയ നന്മ. പുതു തലമുറയിലെ സ്വതന്ത്ര ആശയവിനിമയോ പാധിയായ സോഷ്യൽ നെറ്റ്വർക്കുകളെ സംരക്ഷിക്കുവാനും ഗുണകരമായ കാര്യങ്ങൾക്ക്‌ വ്യക്തി കൾക്ക്‌ കളങ്കമേൽക്കാതെ അതിനെ മുന്നോ ട്ട്‌ കൊണ്ടു പോകാനും അതിലെ ഓരോ അംഗങ്ങളും ശ്രമിക്കേണ്ടത്‌ അത്യാവശ്യമാണ്‌. സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്ന തത്വം ഓർ മിപ്പിക്കുക മാത്രമാണിവിടെ ചെയ്തത്‌. ഭയപ്പെടുന്നതിലല്ല കാര്യം. ചുറ്റുപാടുകളെ അറിഞ്ഞ്‌ മുന്നേറുന്നതിലാണ്‌ മിടുക്ക്‌. പട്ടിയെ പേടിച്ച്‌ ആരും വഴി നടക്കാതിരി ക്കാറില്ലല്ലോ എന്ന ചൊല്ലുപ്പോൾ വഴി നടക്കണം. നടക്കാൻ മറ്റുള്ളവർക്ക്‌ ധൈര്യം നൽകുകയും വേണം.
കടപ്പാട് : kctvlive

Trending

To Top
Don`t copy text!