സ്ത്രീയുടെ ആത്മാവിലാണ് അവളുടെ മാനം അല്ലാതെ അടി വസ്ത്രത്തിനുള്ളിലല്ല ; സീതാകാളി ഉടൻ തീയേറ്ററുകളിൽ - മലയാളം ന്യൂസ് പോർട്ടൽ
Film News

സ്ത്രീയുടെ ആത്മാവിലാണ് അവളുടെ മാനം അല്ലാതെ അടി വസ്ത്രത്തിനുള്ളിലല്ല ; സീതാകാളി ഉടൻ തീയേറ്ററുകളിൽ

സ്ത്രീയുടെ മാനം അവളുടെ അടിവസ്ത്രത്തിനുള്ളിലല്ല, മറിച്ച് അവളുടെ ആത്മാവിലാണ് എന്ന് ഉറക്കെ വിളിച്ചുപറയുന്ന ചിത്രമാണ് സീതാകാളി .സ്ത്രീപീഡനങ്ങളും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും വര്‍ധിച്ചുവരുന്ന ഇക്കാലത്ത് കാലിക പ്രസക്തിയും ശക്തമായ സ്ത്രീകേന്ദ്രീകൃത പ്രമേയവുമായി സീതാകാളി 25ന് തീയറ്ററുകളിലെത്തും.
ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് എഴുത്തുകാരനായ ശ്രീപ്രതാപാണ്.ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രശസ്തയായ സ്‌നേഹയാണ് സീതാകാളിയായി വേഷമിടുന്നത്. നായകന്‍മാരില്ലാത്ത ചിത്രത്തില്‍ സോന നായര്‍, അനു ജോസഫ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നവനീത് ശിവ ഇമേജിന്റെ ബാനറില്‍ രാംദാസ് കോട്ടയില്‍, വടക്കേ അമ്പലപ്പാട്ട് ശിവന്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

 

Join Our WhatsApp Group

Trending

To Top
Don`t copy text!