മലയാളം ന്യൂസ് പോർട്ടൽ
Film News

സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെട്ട് നടന്‍; ഗംഭീരമറുപടി നല്‍കി മേക്കപ്പ് ആര്‍ട്ടിസ്റ്റ്

നടനും മോഡലുമായ യെഹിയ കാദര്‍ തനിക്ക് അയച്ച സന്ദേശങ്ങള്‍ പരസ്യപ്പെടുത്തിയാണ് വിനീത് സീമയുടെ മറുപടി. ഫേസ്ബുക്കിലൂടെ സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെട്ട സീരിയല്‍ നടന് ഗംഭീരമറുപടി നല്‍കി ട്രാന്‍സ്‌ജെന്‍ഡര്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് വിനീത് സീമ.

ദാരിദ്ര്യം പിടിച്ച സീരിയല്‍ നടന്റെ രോദനം ആരേലും ഒന്നു കേള്‍ക്കു plssss എന്ന് പറഞ്ഞാണ് വിനീത് സീമയുടെ മറുപടി. യെഹിയ അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടും വിനീത് സീമ പുറത്തുവിട്ടിട്ടുണ്ട്. അങ്കിള്‍ എന്നാണ് നടനെ വിനീത് സീമ വിശേഷിപ്പിക്കുന്നത്.