സ്വകാര്യ പ്രണയം - മലയാളം ന്യൂസ് പോർട്ടൽ
Malayalam Article

സ്വകാര്യ പ്രണയം

പ്രണയിക്കുകയാണെങ്കിൽ സ്വകാര്യമായി പ്രണയിക്കണം…
പരസ്പരം അറിയാതെ…,
പറയാതെ…
ഹൃദയങ്ങൾ പരസ്പരം കൈമാറാതെ…
ഞാൻ നിന്നെ പ്രണയിക്കുന്നുണ്ടെന്ന് നിന്നെ അറിയിക്കാതെ പ്രണയിച്ചിടേണം…
എങ്കിലും ഉള്ളിന്റെ ഉള്ളിൽ നീ സ്നേഹിക്കുന്നുണ്ടെന്ന വിശ്വാസത്തിൽ…
ചുറ്റുമുള്ള ആരെയും…,
എന്തിന്? പ്രണയിക്കുന്ന വ്യക്തിയെപ്പോലും അറിയിക്കാതെ പ്രണയിക്കുന്നത് ഒരു പ്രത്യേക സുഖമാണ്…
അനുഭവിച്ചിട്ടുള്ളവന് മാത്രം മനസ്സിലാക്കാൻ കഴിയുന്ന സുഖം…
എന്റെ പ്രണയം എവിടെയും തോൽക്കുന്നില്ല…
എന്നും ജയിച്ചു കൊണ്ടേയിരിക്കും…
എന്റെ മരണത്തിനപ്പുറവും എന്റെ പ്രണയം ജീവിച്ചിരിക്കും…
ആരെയും കാണിക്കാനോ ബോധ്യപ്പെടുത്താനോ അല്ല എന്റെ പ്രണയം…
ഇതെന്റെ മാത്രം സ്വകാര്യ പ്രണയം…
നീ ഒരിക്കൽ മനസ്സിലാക്കും ഞാൻ പറയാതെ എന്റെ പ്രണയം…
അവിടെ എന്റെ പ്രണയം പൂർണ്ണമാകും…
ഇതെനിക്കു മാത്രം അറിയാവുന്ന എന്റെ സ്വകാര്യ പ്രണയമായതിനാൽ..,
ആർക്കും എന്റെ പ്രണയത്തെ നശിപ്പിച്ചു കളയാനാവില്ല…
ആർക്കും കളിയാക്കാനാവില്ല…
എന്റെ പ്രണയം എന്നെ ജീവിപ്പിക്കുന്നു…
നീ പറയുന്ന വാക്കുകളിൽ നിനക്കെന്നോടുള്ള പ്രണയത്തെ ഞാൻ കണ്ടെത്തുന്നു…
നീ പോലും അറിയാതെ …
പരസ്പരം സംസാരിക്കുമ്പോഴും മൗനം പാലിക്കുമ്പോഴും നമ്മൾ പ്രണയിച്ചു കൊണ്ടിരിക്കും…
പരസ്പരം പങ്കുവെക്കപ്പെടാത്ത സ്വകാര്യ പ്രണയമായ്…

Join Our WhatsApp Group

Trending

To Top
Don`t copy text!