Current Affairs

സ്വന്തം വിദ്യാര്‍ത്ഥിയില്‍ നിന്ന് ഗര്‍ഭിണിയായി; തങ്ങളുടെ മക്കളെ രക്ഷിക്കാനുള്ള നെട്ടോട്ടത്തില്‍ നാട്ടുകാര്‍ !!

പതിമൂന്നുകാരനായ സ്വന്തം വിദ്യാര്‍ത്ഥിയില്‍ നിന്ന് ഗര്‍ഭിണിയായ അധ്യാപികയെ തേടി നടക്കുകയാണ് നാട്ടുകാര്‍. അത് കണ്ടെത്താനാവാതെ വന്നതോടെ അന്വേഷിക്കാന്‍ പോലീസുമെത്തി. അലക്‌സാണ്ട്രിയ വേര എന്ന 24കാരിയാണ് വിദ്യാര്‍ത്ഥിയില്‍ നിന്ന് ഗര്‍ഭിണിയായത്. കഴിഞ്ഞ സെപ്റ്റംബര്‍ മുതലാണ് ഇവര്‍ വിദ്യാര്‍ത്ഥിയുമായി അതിരുവിട്ട ബന്ധം തുടങ്ങിയത്.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് വിദ്യാര്‍ത്ഥിയുമായി വഴിവിട്ട ബന്ധം തുടങ്ങിയതെന്ന് അലക്‌സാണ്ട്രിയ വെളിപ്പെടുത്തി. പിന്നീട് വിദ്യാര്‍ത്ഥിയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകുകയും ലൈംഗിക ബന്ധം പതിവാകുകയും ചെയ്തു. ഇംഗ്ലീഷ് അധ്യാപികയാണ് അലക്‌സാണ്ട്രിയ.

ടെക്‌സാസില്‍ ഹൂസ്റ്റണിലെ സ്‌കൂളിലെ അധ്യാപികയാണ് അലക്‌സാണ്ട്രിയ. കഴിഞ്ഞ ഏപ്രിലിലാണ് അധ്യാപികയും വിദ്യാര്‍ത്ഥിയും തമ്മിലുള്ള ബന്ധം പുറത്തറിഞ്ഞത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ അലക്‌സാണ്ട്രിയയെ നിര്‍ബന്ധിത ലീവില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന് അലക്‌സാണ്ട്രിയയ്‌ക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.

എന്നാല്‍, വിദ്യാര്‍ത്ഥിയുടെ വീട്ടുകാര്‍ക്കും തങ്ങളുടെ ബന്ധത്തെക്കുറിച്ച് അറിയാമെന്നും തങ്ങളുടെ ബന്ധത്തിന് വീട്ടുകാര്‍ പൂര്‍ണ പിന്തുണ നല്‍കുന്നുണ്ടെന്നും അലക്‌സാണ്ട്രിയ പറഞ്ഞു. എന്നാല്‍ നാട്ടുകാര്‍ക്ക് അതൊനന്നും ക്ഷമിക്കാന്‍ കഴിഞ്ഞില്ല. അവരെ പിടികൂടണമെന്ന് പോലീസിനോടവശ്യപ്പെട്ടു.

source: malayali vartha

Trending

To Top
Don`t copy text!