Malayalam Article

സ്വസ്തിക

കഴിഞ്ഞ കുറേ വർഷങ്ങളായി “സ്വസ്തിക” എന്റെ മുഖമുദ്രയാണ്‌.ഇതിന്‌ ഹിന്ദു മത വിശ്വാസവുമായി ഉള്ള ബന്ധം ഞാൻ മനസ്സിലാക്കിയിട്ടുണ്ട്‌ എങ്കിലും ബുദ്ധജൈനമതങ്ങളും അതുപയോഗിച്ചിട്ടുണ്ട്. Indus valley അവശിഷ്ടങ്ങളിൽ അതിന്റെ തെളിവുകൾ കണ്ടു കിട്ടിയതായും പറയപ്പെടുന്നു. അതിനെ കുഴപ്പത്തിലാക്കിയത് ഹിറ്റ്ലറാണ്.
സ്വേച്ഛാധിപതിയായിരുന്ന ഹിറ്റ്‌ലര്‍ തന്‍റെ കൊടിയടയാളമായി ഉപയോഗിച്ചതിനാല്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു പൌരാണിക അടയാളമാണ് സ്വസ്തിക. ഹിറ്റ്‌ലേർ ഉപയോഗിച്ച സ്വസ്തിക ചിഹ്നം ,ഭാരതത്തിൽ ഉപയോഗിച്ച സ്വസ്തിക ചിന്ഹ ത്തിൽ നിന്നും തികച്ചും വ്യതിസ്ത മാണ്. ഹിറ്റ്‌ലേർ ഉപയോഗിച്ചത് നേരെ വിപരിത ദിശയിൽ കറങ്ങുന്ന സ്വസ്തിക ചിന്ഹമാകുന്നു. അതെങ്ങനെ ഭാരതത്തിന്റെ സ്വസ്തികയു മയി തുലനം ചെയ്യാൻ പറ്റും??

എന്നാൽ നാസികളും, അഡോൾഫ് ഹിറ്റ്ലറും അല്ല ഈ ചിഹ്നം ആദ്യമായി ഉപയോഗിചിരുന്നത് .യഥാര്‍ത്ഥത്തില്‍, ലോകത്തിലെ വിവിധ സംസ്കാരങ്ങളും ,മതങ്ങളും പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ ആയി ഉപയോഗിച്ചു വരുന്ന ഒരു ചിഹ്നമാണ്ണ്‍ സ്വസ്തിക.
നമ്മള്‍ ഇന്ത്യകാര്‍ക്ക് വളരെ അധികം സുപരിചിതമായ ഒരു പ്രതീകമാണ്ണ്‍ സ്വസ്തിക. ഏഷ്യൻ രാജ്യങ്ങളില്‍ ഹിന്ദുക്കളും ബുദ്ധമതക്കാരും ആയിരകണക്കിനു വര്‍ഷങ്ങള്‍ ആയി ഇത് ഉപയോഗിക്കുന്നു. ഈ കാലഗട്ടതില്‍ പോലും സ്വസ്തിക ഒരു പ്രതീകമായി ഉപയോഗിക്കുന്നു .ഏഷ്യക്കാര്‍ മാത്രമല്ല യവനന്‍മാരും (greek) സ്വസ്തിക ഉപയോഗിച്ചിരുന്നു .4000 വർഷം മുമ്പ് നിലവിലുണ്ടായിരുന്ന ട്രോയ് (Troy), എന്ന പുരാതന നഗരത്തിന്റെ അവശിഷ്ടങ്ങൾ നിന്ന്‍ സ്വസ്തിക ഉപയോഗിചതിന്റെ ധാരാളം തെളിവുകള്‍ ലഭിച്ചിട്ട് ഉണ്ട്. പുരാതന ഡ്രൂയിഡുകളും കെൽറ്റുകളും സ്വസ്തിക ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. നോർഡിക് ഗോത്ര കാരും, ആദിമ ക്രിസ്ത്യാനികളില്ലേ , മതപരമായ സന്യാസികളും ,Teutonic നൈറ്റ്സും അവരുടെ ചിഹ്നങ്ങളില്‍ സ്വസ്തിക ഉപയോഗിച്ചട്ടുണ്ട്.
ഞാൻ പലയിടങ്ങളിൽ നിന്നും സ്വസ്തികയെപറ്റിസംബാദിച്ച അറിവുകൾ ഇവിടെ കുറിക്കുന്നു.

ഇപ്പോള്‍ നമ്മുക്ക് ലഭ്യമായിടുള്ളതില്‍ ഏറ്റവും പഴക്കമുള്ള സ്വസ്തിക ലഭിച്ചിരിക്കുന്നത്, ഉക്രേനിലെ mezine നില്‍ നിന്ന്‍ ആണ് 12,000 മുതല്‍ 15,000 വർഷം വരെ പഴക്കം ഇതിനു കണക്ക് ആക്കുന്നു. ഒരു മാമോത്തിന്റെക്കൊബ് കൊണ്ട് ഉണ്ടാകിയ ഒരുകിളിയുടെ ശില്പത്തില്‍ ആണ് സ്വസ്തിക കൊത്തിവച്ചിരിക്കുന്നത് . സ്വസ്തിക ഉപയോഗിചിരുന്നതില്‍ വച് ഏറ്റവുംപഴയ സംസ്കാരം 8,000 വർഷം മുന്പ് ദക്ഷിണ യൂറോപ്പിൽ നിലനിന്നിരുന്ന നിയോലിത്തിക്ക് സംസ്കാരം ആയിരുന്നു .അതായത് ഇന്നത്തെ സെർബിയ, ക്രൊയേഷ്യ , ബോസ്നിയ ,ഹെർസഗോവിന ഉള്‍പെടുന്ന പ്രദേശത്ത് നില നിന്നിരുന്ന ഒരു സംസ്കാരം.
ജപ്പാനീസില്‍ Manji , ചൈനീസില്‍ (wan) ‘ വാൻ ‘ , ഇംഗ്ലീഷില്‍ ‘ Fylfot ‘, ജർമ്മനിയിൽ Hakenkreuz ,ഗ്രീക്കില്‍ ‘ Tetraskelion ‘ അല്ലെങ്കിൽ ‘ Tetragammadion ‘ എന്നിങ്ങനെ പല ഭാഷയില്‍ സ്വസ്തിക പല പേരുകളില്‍ അറിയപെടുന്നു.
സ്വസ്തിക ഒരു സംസ്കൃത പദം ആണ് ” അതിനു , നന്നായി ആയിരിക്കുക , മാന്യനായ, ഉയര്‍ന്ന അസ്തിത്വം ഉള്ളത് , സ്ഥിരമായ നിലനിക്കുന്നവിജയം തുടങ്ങിയ അര്‍ഥം ആണ് നല്കിയിരിക്കുനത് .
പുരാതന പാരമ്പര്യത്തില്‍ ഒരേ ചിഹ്നങ്ങള്‍ക്ക് ഇരട്ട അര്‍ഥം നല്കുനത് പോലെ, സ്വസ്തികക്ക് ഹിന്ദു സംസ്കാരത്തില്‍ അത് എങ്ങനെ വരയ്ക്കുന്നു എന്നതിനെ ആസ്പദമാക്കി പോസറിവും (+ve) നെഗറീവും (-ve) , ആയ രണ്ടു അര്‍ഥങ്ങള്‍ നല്‍കിയിരിക്കുന്നു . ഇടത്തോട്ടുള്ള സ്വസ്തിക കാളിയുടെയും മന്ത്രവാധത്തിന്റെയും പ്രതീകമായി ആയി കരുതുബോള്‍, വലതൊട്ടുള്ള സ്വസ്തിക , വിഷ്ണു ദേവന്റെയും , സൂര്യന്റെ പ്രതീകമായി കരുതുന്നു.
ബുദ്ധമതത്തില്‍ സ്വസ്തിക നല്ല ഭാഗ്യവും, അഭിവൃദ്ധിയും, നിത്യതയും കൊണ്ട് വരുന്നതിന്‍റെ പ്രതീകമാണ് .ഇത് ബുദ്ധനുമായി നേരിട്ട് ബന്ധപ്പെട്ട കിടക്കുന്നു .ബുദ്ധ പ്രതിമയുടെ കാലിലും, ഹൃദയത്തിലും ഇത് കൊത്തിവച്ചിരിക്കുന്നതായി കണ്ടെത്താൻ കഴിയും. സ്വസ്തികയില്‍ ബുദ്ധന്‍റെ മനസ്സ് അടങ്ങിയരിക്കുനതായി വിശ്വസിക്കുന്നു.
റോമിലെയും ഇംഗ്ലണ്ട്ലെയും ക്രിസ്തീയ കാറ്റക്കോമ്പുകളിലെ ലിഖിതങ്ങളില്ലും മതിലുകളില്ലും സ്വസ്തിക ചിഹ്നം “ZOTIKO ZOTIKO” എന്നാ വാക്കുകള്‍ക്ക് സമീപംആയി സ്ഥാപിച്ചിരിക്കുന്നു. “ജീവന്റെ ജീവന്‍”/നിത്യജീവന്‍ എന്നാണ്ണ്‍ ഇതിനു അർത്ഥം കൊടുതിരിക്കുനത് . നിഗൂഡതകള്‍ നിറഞ്ഞ എത്യോപ്യയുടെ ലാലിബേല പാറ പള്ളികളുടെ ജനലയിലും വാതില്‍പടവുകളില്ലും സ്വസ്തിക ചിഹ്നം നമ്മുക്ക്കാണ്ണാന്‍ സാധിക്കും.
സ്വസ്തിക സൂര്യന്റെ പ്രതീകമായി Phoenicians ഉപയോഗിച്ചിരുന്നു , മാത്രമല്ല അവരുടെ പുരോഹിതര്‍ അതിനെ ദൈവത്തിന്റെ പ്രതീകമായി കണക്കാക്കുന്നു.
അങ്ങനെ വിവിധ രാജ്യങ്ങളില്‍ ,വിവിധ സംസ്കാരങ്ങളില്‍, വിവിധ മത വിഭാഗങ്ങളില്‍ പെട്ടവര്‍ ഒരേ രീതിയില്‍ ഉള്ള സ്വസ്തിക ചിഹ്നം നിത്യതയുടെയും നമയുടെയും അര്‍ഥം വരുന്ന രീതിയില്‍ പതിനായിരകണക്കിനു വർഷങ്ങളായി പവിത്രമായ കരുതി ജീവിച്ചു പോകുന്നു. നിത്യതയുടെ പ്രതീകമായി കരുതന്ന ഈ സ്വസ്തിക ചിഹ്നം വിദ്വേഷത്തിന്റെ ഒരു പ്രതീകമായി മാറിയിരിക്കുന്നു, `എന്നത് തികച്ചും ദൗർഭാഗ്യകരമാണ്.
എന്തുകൊണ്ടാണ് ഹിറ്റ്ലർ ഈ ചിഹ്നത്തിനു എത്രതൊള്ളം പ്രാധാന്യം നല്‍കി ?
എന്തുകൊണ്ടാണ് നാസികള്‍ ഇത് ഉപയോഗിക്കാൻ തീരുമാനിചത് ?
ചില ചരിത്രപരമായ കാര്യങ്ങള്‍ നമ്മുക്ക് പരിശോധിക്കാം. 19-ആം നൂറ്റാണ്ടിലെ ആരഭം ആയപോഴെക്കും ജർമനിയുടെ ചുറ്റുമുള്ള മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍ എല്ലാം തന്നെ തങ്ങളുടെ സാമ്രാജ്യങ്ങൾ വിപുലീകരിക്കുകയും വലിയ വന്‍ ശക്തികള്‍ ആവുകയും ചെയ്തിരുന്നു. എന്നാല്‍ ജര്‍മനി ഇതിനെല്ലാം അപവാദമായി നിലനിക്കുക ആയിരുന്നു ; 1871 വരെ ഒരു ഏകീകൃത രാജ്യം ആയിരുന്നില്ല ജര്‍മനി . മംഗോളിയന്‍ മാരുടെ ആക്രമണം മൂലം തങ്ങളുടെ സഹോദരന്‍മാരായ ആര്യന്മാരുമായി ബന്ധം നഷ്ടപെട്ടു ഒറ്റപെട്ടുകഴിയുകയായിരുന്നു ജര്‍മനികാര്‍.
മുകളില്‍ സൂചിപ്പിച്ചത് പോലെ സ്വസ്തികയുടെ , സംസ്കൃതത്തിലെ അര്‍ഥമായ ” മാന്യന്‍, കുലീനന്‍’’ എന്നത് ആര്യൻമാരായ ജര്‍മന്‍കാര്‍ തങ്ങളെ തന്നെ പ്രദിധാനം ചെയുന്ന ഒരു പ്രതീകം ആയി കരുതി. ആര്യന്മാർ ഇറാനിലും വടക്കേ ഇന്ത്യയിലും താമസം ആക്കിയ ആളുകളുടെ ഒരു കൂട്ടം ആയിരുന്നു. തങ്ങളുടെ ചുറ്റുമുള്ള സംസ്കാരങ്ങളെക്കാള്‍ മികച്ചതും ശുദ്ധവും ആയ വംശാവലി ആണ് തങ്ങളുടെ എന്ന്‍ അവര്‍ വിശ്വസിചിരുന്നു .
പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതി അയപോഴെക്കും ജർമൻ ദേശീയവാദികൾ ഒരു വലിയ ജർമ്മൻ/ ആര്യന്‍ സാമ്രാജ്യം സ്വപനം കണ്ടുകൊണ്ട് അതി പുരാതന ഇന്ത്യൻ / ആര്യൻ ഉത്ഭവത്തില്‍ ഉള്ള , സ്വസ്തിക തങ്ങളുടെ ദേശിയതയുടെ പ്രതിരൂപമായി പ്രതിനിധാനം ചെയ്യാന്‍ തുടങ്ങി .ആ നൂറ്റാണ്ടിന്റെ അവസാനം ആയപോഴെക്കും സ്വസ്തിക ജര്‍മ്മന്‍ ദേശിയതയുടെ അടയാളം ആയി മാറിയിരുന്നു . ജര്‍മ്മന്‍ ആനുകാലിക മാസികകളിലും മറ്റും സ്വസ്തിക ഔധ്യോഗികമായി ഉപയോഗിച്ചു തുടങ്ങി .ജര്‍മന്‍ ദേശിയ ജിംനാസ്റ്റിക്സ് ലീഗിന്റെ ഔധ്യോഗിക മുദ്രയായി സ്വസ്തിക മാറി.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ , സ്വസ്തിക ജർമ്മൻ ദേശീയതയുടെ ഒരു പൊതു വികാരം ആയിരുന്നു .പല ആര്യന്‍ ദേശിയ പ്രസ്ഥാനങ്ങളുടെ മുദ്രയായി സ്വസ്തിക മാറി കഴിഞ്ഞിരുന്നു .ജർമൻ യുവാക്കളുടെ പ്രസ്ഥാനമായാ Wandervogel , Joerg Lanz von, Liebenfels , anti-Semitic ആനുകാലിക മാസികയായ Ostara നും; വിവിധ Freikorps യൂണിറ്റുകളും, പിന്നെ തുലെ സൊസൈറ്റികളും , സ്വസ്തിക ഉപയോഗിച്ചു തുടങ്ങി.
1920 ഓഗേസ്റ്റ് എഴാം തിയതി തുടങ്ങിയ Salzburg പാര്‍ട്ടി കോണ്‍ഗ്രെസില്‍ വച്ചു നാസിപാര്‍ട്ടിയുടെ പതാക അനാവരണം ചെയ്ത വേളയില്‍ ഹിറ്റ്‌ലര്‍ സ്വസ്തിക, പതാകയില്‍ ഉള്‍പെടുതിയതിനെ കുറിച്ചുപറഞ്ഞത് “ഇത് ആര്യൻമാരുടെ ദൗത്യതെയും പോരാട്ടത്തെയും വിജയത്തെയും ലക്ഷ്യബോധത്തെയും സൂചിപ്പിക്കുന്നു’’ എന്നാണ്ണ്‍.
ഐക്കണോഗ്രാഫികളുടെ അഭിപ്രായത്തില്‍ സ്വസ്തികക്ക് നന്മയെയും ,തിന്മയെയും പ്രദിദാനം ചെയവുന്ന രണ്ടു അര്‍ഥം ആണ് ഉള്ളത്. വലം കൈയ്യൻ സ്വസ്തികയും ഇടംകൈയ്യൻ സ്വസ്തികയും ഉണ്ട് , രണ്ടും എതിർ ദിശകളിൽ ആണ് കറങ്ങുന്നത്. ഒന്ന്‍ ഘടികാരദിശയിലും അടുത്തത് എതിര്‍ഘടികാരദിശയിലും ആണ് തിരിയുനത് . വലം കൈയ്യൻ മുദ്രയെ സ്വസ്തികയെന്നും (“swastika”) ഇടംകൈയ്യൻ മുദ്രയെ ‘’swavastika’ എന്നും വിളിക്കുന്നു.’ ഘടികാരദിശയിൽ കറങ്ങുന്ന മുദ്ര സ്വാഭാവിക പരിണാമത്തെയും , വളര്‍ച്ചയും, ജീവനെയും സൂചിപ്പിക്കുന്നു , കൂടാതെ എതിർഘടികാരദിശയിൽ ഉള്ളതിനെ അധഃപതനത്തിന്റെയും മരണത്തിന്റെയും അടയാളം ആയി സൂചിപ്പിക്കുന്നു. അറിയാതയോ അണ്ണോ അറിഞ്ഞുകൊണ്ട് അണ്ണോ എന്ന്‍ അറിയില്ല ഹിറ്റ്‌ലര്‍റുടെ നാസികളുടെ പതാകയില്‍ പതിച്ചിരിക്കുന്നത് അധഃപതനത്തിന്റെയും മരണത്തിന്റെയും അടയാളം ആയ എതിർഘടികാരദിശയിൽ ഉള്ള സ്വസ്തികയായിരുന്നു (ഇടംകൈയ്യൻ) (swavastika) ഉണ്ടായിരുന്നത് .

റോമിലെ ക്രൈസ്തവ ഭൂഗര്‍ഭകല്ലറയുടെ ചുവരുകളിൽ സ്വസ്തിക ചിഹ്നത്തിന്
അടുത്തായി ‘ZOTIKA ZOTIKA ‘ എന്നു അടയാളപ്പെടുത്തിയത് കണ്ടെത്തിയിട്ടുണ്ട്.
പുരാതന ഗ്രീസിലെ പൈത്തഗോറസ്‌ സ്വസ്‌തികയെ ‘ടെട്രാക്ടിസ്’ എന്ന നാമത്തിൽ ഉപയോഗിച്ചിരുന്നു. ഭൂമിയെയും സ്വർഗത്തിനെയും ബന്ധിപ്പിക്കുന്നതിനെ സൂചിപ്പിക്കാൻ ആണ് ഇത്തരത്തിൽ ഉള്ള ചിഹ്നം ഉപയോഗിച്ചിരുന്നത്.
കണ്ടെത്തിയതിൽ വെച്ചു ഏറ്റവും പഴക്കമേറിയ സ്വസ്തിക ചിഹ്നം, 12000 വർഷങ്ങൾ പഴക്കമേറിയ ഒരു ആനക്കൊമ്പിൽ തീർത്ത പ്രതിമയിൽ ആണ്. ഇത് കണ്ടെത്തിയത് ഉക്രൈനിലെ mezin എന്ന സ്ഥലത്തു നിന്നാണ്.
സ്വസ്‌തിക എന്ന വാക്കിനു സംസ്കൃതത്തിൽ “നല്ലതു വരട്ടെ” എന്നാണ് അർത്ഥം. പല രാജ്യങ്ങളിലും പല പേരിലാണ് ഇത് അറിയപ്പെടുന്നത്. ചൈനയിൽ ‘വാൻ’ എന്നും, ജപ്പാനിൽ ‘മാഞ്ചി’ എന്നും, ഇംഗ്ലണ്ടിൽ ‘ഫിൽഫോട്ട്’, ജർമനിയിൽ ‘ഹാക്കൻക്രൂസ്‌ ‘ എന്നും, ഗ്രീസിൽ ‘ടെട്രാസ്‌കീലിയോൺ’ എന്നും ആണ് അറിയപ്പെടുന്നത്.
സംസ്കൃത പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ സ്വസ്‌തിക രണ്ടു തരത്തിൽ ഉണ്ട്. പോസിറ്റീവ് ഊർജവും , നെഗറ്റീവ് ഊർജവും.
കാലാ കാലങ്ങളായി പല രാജ്യങ്ങൾ, പല സമൂഹങ്ങൾ, അതു പോലെ തന്നെ പല സംസ്കാരങ്ങൾ നന്മയെയും, അനശ്വരതയെയും സൂചിപ്പിക്കാനായി ഉപയോഗിച്ചിരുന്ന ഒരു ചിഹ്നം വെറുപ്പിന്റെ പര്യായം ആയി മാറിയത് തികച്ചും ദൗർഭാഗ്യകരം അന്ന്.

വാസ്തു ശാസ്ത്രത്തില്‍ സ്വസ്തിക അടയാളത്തിന് വളരെയധികം പ്രാധാന്യമുണ്ട്. സ്വസ്തിക എന്ന വാക്കിന്‍റെ അര്‍ത്ഥം തന്നെ ‘നല്ല ജീവിതത്തിനോട് ചേര്‍ന്നുള്ള ചെറിയ കാര്യങ്ങള്‍’ എന്നാണ് വാസ്തുശാസ്ത്രം വിശദീകരിക്കുന്നത്.

സ്വസ്തിക ചിഹ്നം യഥാര്‍ത്ഥത്തില്‍ ജ്യോതിശ്ശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്. ഏഴ് നക്ഷത്രങ്ങളുടെ കൂട്ടായ്മയെ ആണ് സ്വസ്തിക ചിഹ്നം പ്രതിനിധീകരിക്കുന്നത്. ചിഹ്നത്തിന്‍റെ കിഴക്കും പടിഞ്ഞാറുമുള്ള കാലുകള്‍ നക്ഷത്രങ്ങളുടെ ഉദയസ്തമനങ്ങളെയും മറ്റ് രണ്ട് കാലുകള്‍ തെക്ക് വടക്ക് ദിശകളെയും പ്രതിനിധീകരിക്കുന്നു. ചുരുക്കത്തില്‍ പറഞ്ഞാല്‍ സപ്ത നക്ഷത്രങ്ങളുടെ ഊര്‍ജ്ജത്തിന്‍റെ പ്രതീകമാണ് സ്വസ്തിക ചിഹ്നം.

ഊര്‍ജ്ജ്വസ്വലത, പ്രേരണ, ഉന്നതി, സൌന്ദര്യം എന്നിവയുടെയെല്ലാം സംയോജനമായതിനാല്‍ സ്വസ്തിക മനുഷ്യ ജീവനെയും ലോകത്തെ തന്നെയും അഭിവൃദ്ധിപ്പെടുത്തുന്നു എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. വാസ്തു ശാസ്ത്രപരമായി, താമസ സ്ഥലത്തോ ഓഫീസിലോ സ്വസ്തിക അടയാളം പതിക്കുന്നതിലൂടെ നല്ല ഊര്‍ജ്ജത്തെ സ്വാഗതം ചെയ്യുകയാണ്.

വീടിന്‍റെ പ്രധാന വാതിലിനു മുകളില്‍ സ്വസ്തിക ചിഹ്നം പതിക്കുന്നത് ആരോഗ്യകരമായ ഊര്‍ജ്ജത്തെ പ്രദാനം ചെയ്യുന്നു. ഇത്തരത്തില്‍ പ്രധാന വാതിലിനു മുകളില്‍ വെളിയിലായി സ്വസ്തിക പതിക്കുന്നതിനൊപ്പം അകത്തും ഇതേ സ്ഥലത്ത് ആദ്യത്തേതിനോട് പുറം തിരിഞ്ഞരീതിയില്‍ സ്വസ്തിക പതിക്കണമെന്ന് വാസ്തു ശാസ്ത്രകാരന്‍‌മാര്‍ അഭിപ്രായപ്പെടുന്നു

Trending

To Top
Don`t copy text!