ഹിറ്റുകളെക്കാളും ഞാൻ വില മതിക്കുന്നത് ആരാധകരുടെ സ്നേഹമാണ് – വിജയ് - മലയാളം ന്യൂസ് പോർട്ടൽ
Film News

ഹിറ്റുകളെക്കാളും ഞാൻ വില മതിക്കുന്നത് ആരാധകരുടെ സ്നേഹമാണ് – വിജയ്

മെർസൽ എന്ന വിജയ് ചിത്രത്തിന്റെ ഓഡിയോ ലൗഞ്ച് തിങ്ങി നിറഞ്ഞ ജനസാഗരത്തിനു മുന്നിൽ ഞായറാഴ്ച നടക്കുകയുണ്ടായി. ഇളയ ദളപതി വിജയ്‌യെയും എ ആർ റഹ്മാനെയും ആദരിക്കുന്ന ചടങ്ങ് കൂടെയായിരുന്നു മെർസൽ ഓഡിയോ ലൗഞ്ച്. തന്റെ ഏറ്റവും വലിയ കരുത്തു ആരാധകരാണെന്നു വിളിച്ചോതുന്ന വിജയ്‌യുടെ മനോഹരമായ പ്രസംഗവും ഓഡിയോ ലൗഞ്ചിൽ ഉണ്ടായിരുന്നു. ആരാധകരെ പറ്റി അദ്ദേഹത്തിന്റെ വാക്കുകൾ.

“ആഡംബരത്തോടെ ജീവിക്കുമ്പോൾ ആയിരം പേർ കൂടെ ഉണ്ടാകാം, എന്നാൽ സത്യസന്ധതയോടെ ജീവിക്കുമ്പോൾ കുടെയുള്ള 10 പേർ നമ്മുക്ക് വേണ്ടി ജീവൻ പോലും തരുന്നവരായിരിക്കും. നിങ്ങളുടെ സ്നേഹം അങ്ങനെയുള്ള ഒന്നാണ്. ഈ സിനിമാ ജീവിതം എനിക്ക് ഒരുപാട് കാര്യങ്ങൾ തന്നു. ഹിറ്റുകൾ തന്നു, ഫ്ലോപ്പുകൾ തന്നു. പക്ഷെ അതിലേറെ വിലമതിക്കുന്നത് നിങ്ങളുടെ സ്നേഹം തന്നെയാണ്.

നമ്മളെ ചുറ്റി വരുന്ന നെഗറ്റീവ് കാര്യങ്ങളെ പൂര്ണമായും അവോയ്ഡ് ചെയുക. മുന്നോട്ട് പോകുക. ഞാൻ എന്താ ഇതൊക്കെ നിങ്ങളോട് പറയുന്നത് എന്ന് വച്ചാൽ എനിക്ക് നിങ്ങളോടല്ലാതെ ആരോടും ഇത് പറയാനാകില്ല. പറ്റുമെങ്കിൽ സ്വീകരിക്കുക അല്ലെങ്കിൽ തള്ളി കളയുക.”

 

മെർസൽ ഒരു നല്ല ചിത്രമായിരിക്കുമെന്ന് വിജയ് അഭിപ്രായപ്പെട്ടു. അറ്റ്ലീ തന്റെ ചിത്രത്തിൽ വളരെയധികം കോണ്ഫിഡെന്റ ആണ്‌ അത് തനിക്കും ഏറെ പ്രതീക്ഷകൾ നല്കുന്നു എന്ന് വിജയ് പറയുകയുണ്ടായി..

 

Join Our WhatsApp Group

Trending

To Top
Don`t copy text!