August 4, 2020, 4:21 AM
മലയാളം ന്യൂസ് പോർട്ടൽ
Current Affairs

ഹൈദരാബാദില്‍ വിദ്യാര്‍ഥിനികളോട് ക്ലാസ് തുടങ്ങും മുന്‍പ് നഗ്നരാവാന്‍ ആവശ്യപ്പെട്ട അദ്ധ്യാപകന്‍ അറസ്റ്റില്‍

ഡാന്‍സ് ഡ്രാമ അക്കാഡമിയിലെ അധ്യാപകനെതിരെ പരാതിയുമായി രംഗത്തെത്തിയത് ഇരുപത്തിയൊന്നുകാരിയായ വിദ്യാര്‍ത്ഥിനിയാണ്. അധ്യാപകന്‍ ഡാന്‍സ് ക്ലാസിനെത്തിയ വിദ്യാര്‍ത്ഥികളോട്  ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്‍പ് വിദ്യാര്‍ഥികളോട് വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

സംഭവം നടന്നത് ഹൈദരാബാദിലെ നാരായണ്‍ഗുഡയിലെ ഡാന്‍സ് ഡ്രാമ അക്കാഡമിയിലാണ്. അധ്യാപകനെതിരെ 21 കാരിയായ വിദ്യാര്‍ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.  വസ്ത്രങ്ങള്‍ അഴിക്കാന്‍  വിസമ്മതിച്ച പെണ്‍കുട്ടിയാണ് പരാതിയുമായി നാരായണ്‍ഗുഡ പൊലീസ് സ്റ്റേഷനില്‍ സമീപിച്ചത്.

പെണ്‍കുട്ടി പരാതിയില്‍ പറയുന്നത് എല്ലാ വിദ്യാര്‍ത്ഥികളും ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്‍പ് വസ്ത്രങ്ങള്‍ നീക്കി നഗ്നരാവാന്‍ അധ്യാപകന്‍ ആവശ്യപ്പെടുകയായിരുന്നു എന്നാണ്. സ്ത്രീകളെ അപമാനിക്കുന്നതരത്തിലുള്ള വാക്കുകള്‍ പ്രയോഗിച്ചതിന് കേസ് എടുത്തു.

സെക്ഷന്‍ 509 പ്രകാരമാണ് പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തുന്നത്. അദ്ധ്യാപകന്‍ മുന്‍പും ഇത്തരം പ്രവര്‍ത്തികള്‍ ചെയ്തിട്ടുണ്ടോ എന്നും അന്വേഷണത്തില്‍ പരിശോധിക്കും.

Don`t copy text!