അങ്ങനെ 10-ഇൽ ആയപ്പോൾ എന്റെ ഇഷ്ടം തുറന്നു പറയാൻ തന്നെ തീരുമാനിച്ചു

പിച്ച വെച്ച് തുടങ്ങിയ കാലം മുതലേ ഓളെ എനിക്കറിയാം അന്ന് മുതൽ എന്തിനും ഞങ്ങൾ ഒന്നിച്ചായിരുന്നു രാവിലെ മുതൽ ഉച്ചവരെ എന്റെ വീട്ടിൽ ഉച്ചകഴിഞ്ഞു ഓൾടെ വീട്ടിൽ അതായിരുന്നു ഞങ്ങടെ കളിയുടെ ടൈംടേബിള് തന്നെ അവളുടെ ചേട്ടനും ഞാനും കൂട്ടുകാരായിരുന്നു ഇന്നത്തെ ഭാഷേ പറഞ്ഞ നല്ല കട്ട ചങ്ക്‌സായിരുന്നു അവളെ ആദ്യായിട്ട് സ്കൂളിൽ ചേർത്തപ്പോൾ ഞങ്ങൾ കൂട്ടിനുണ്ടായിരുന്നത് കൊണ്ട് ബാക്കി കുട്ടികളെ പോലെ അവൾ കരഞ്ഞൊന്നുമില്ല പിന്നെ…………….. എന്റെ കൈപിടിച്ച അവൾ ആദ്യായിട്ട് ക്ലാസ്സിൽ കയറിയെ അന്ന് അവൾ എനിക്കു ഒരു സഹോദരി മാത്രമായിരുന്നു 4ആം ക്ലാസ്സ്‌ ആയപ്പോ ഞാനും അവളുടെ ചേട്ടനും സ്കൂൾ മാറി രണ്ടു സ്കൂളിലായെങ്കിലും എന്റെ ചങ്ക് അവൻ തന്നെ ആയിരുന്നു പിന്നെ ഞാൻ ഇടക്കിടക്ക് അവളുടെ വീട്ടിൽ പോകും അവനെ കളിക്കാൻ വിളിക്കാനും പിന്നേ…………………… അവളെ കാണാനും പക്ഷെ മിക്കപ്പോഴും അവൾ അവിടെ കാണാറില്ല

ഡാൻസ്, ടൂഷൻ അങ്ങനെ കക്ഷി ഭയങ്കര ബിസിയായിരിക്കും അങ്ങനെ ഒരു 8ആം ക്ലാസ്സിലായപ്പോൾ എനിക്ക് മനസ്സിലായി എനിക്കവളോടുള്ള സ്നേഹത്തിന് എന്തോ പ്രേത്യേകത ഉണ്ടെന്ന് ഞാൻ അത് അവളുടെ ചേട്ടനോട് പറയുകയും ചെയ്തു അന്ന് അതും പറഞ്ഞു അവൻ എന്നെ കുറെ കളിയാക്കി എന്റെ ചേച്ചിയുമായ് നല്ല കൂട്ടാരുന്നത് കൊണ്ട് അവൾ ഇടക്കിടക്ക് വീട്ടിൽ വരുമായിരുന്നു ചേച്ചി പഠിക്കാൻ ബാംഗ്ലൂർക്ക് പോയപ്പോൾ ആ വരവും നിന്നു പിന്നെ അമ്പലത്തിൽ വെച്ചോ റോഡിൽ വെച്ചോ കണ്ടാലായി കണ്ടാൽ തന്നെ പണ്ടത്തെ പോലെ വല്യ ചില ഒന്നുമില്ല ഒരു ചിരി മാത്രം ഓരോ തവണ അവളെ കാണുമ്പോഴും നെഞ്ചിനകത്ത് എന്തോ തുളച്ചു കയറുന്നത് പോലെ എനിക്ക് തോന്നി അങ്ങനെ 10-ഇൽ ആയപ്പോൾ എന്റെ ഇഷ്ടം തുറന്നു പറയാൻ തന്നെ തീരുമാനിച്ചു അതിനു അവളുടെ ചേട്ടനെ തന്നെ സമീപിച്ചു എന്നെ നന്നായി അറിയുന്നത് കൊണ്ടും എന്റെ ഇഷ്ടം മനസ്സിലാക്കിയത് കൊണ്ടും ആവണം അനിയത്തിയോട് ഇഷ്ടം ആണെന്ന് ഒരു ചെറുക്കൻ പറഞ്ഞാൽ ഉണ്ടാവേണ്ട പൊട്ടിത്തെറികളൊന്നും ഉണ്ടായില്ല മാത്രമല്ല അവളോട്‌ കാര്യം പറയാമെന്ന്‌ അവൻ ഏൽക്കുകയും ചെയ്തു 10ഇൽ ആയതുകൊണ്ടും സ്പെഷ്യൽ ക്ലാസ്സ്‌ ഉള്ളത് കൊണ്ടും ഞായറാഴ്ച മാത്രമായിരുന്നു ഞങ്ങൾ കണ്ടിരുന്നത്ആ
ഞായറാഴ്ച അവനോടു കാര്യം പറഞ്ഞു

അടുത്ത ഞായറാഴ്ച വരെയുള്ള കാത്തിരിപ്പിൽ ഓരോ ദിവസവും ഒരു യുഗമായി എനിക്ക് അനുഭവപെട്ടു ഞായറാഴ്ച രാവിലെ തന്നെ അവന്റെ വീട്ടിലേക്കു പോകാമെന്ന്‌ തീരുമാനിച്ചെങ്കിലും എന്റെ ധൈര്യം എന്നെ അതിനു അനുവദിച്ചില്ല ഒരു 11 മണിയൊക്കെ ആയപ്പോൾ അവൻ വന്നു മറുപടി എന്താണെന്നു ചോദിച്ചപ്പോൾ ആദ്യം അവൻ പപ്പാരാ.. വച്ചെങ്കിലും ഒടുവിൽ കാര്യം പറഞ്ഞു അവൾക്കു ഞാൻ ഒരു ആങ്ങള മാത്രമാണെന്ന് അതിനപ്പുറം അവൾ ചിന്തിച്ചിട്ടേ ഇല്ലെന്നാണ് അവൾ പറഞ്ഞതെന്ന് അന്ന് എന്നിലെ കാമുകൻ നിരാശനായി മാറി പിന്നെ ഓരോ തവണ എന്നെ കാണുമ്പോഴും അവൾ മുഖം തിരിച്ചു നടന്നപ്പോൾ ഇഷ്ട്ടമാണെന്ന് പറയാൻ തോന്നിയ നിമിഷത്തെ ഞാൻ പല തവണ ശപിച്ചു ഈ അവഗണന സഹിക്ക വയ്യാഞ്ഞ് “ഞാൻ പറഞ്ഞതൊക്കെ മറന്നേക്കാനും എന്നെ ഒരു സഹോദരനായി മാത്രം കണ്ടാൽ മതിയെന്നും” മനസ്സില്ലമനസ്സോടെ അവളോട്‌ പറയാനായി അവനെ ഏൽപ്പിച്ചു വർഷം 2 കഴിഞ്ഞു ഞാൻ പ്ലസ്2വിലും അവൾ പ്ലസ് വണ്ണിലേക്കും ആയി അപ്പോഴാ ഞാൻ അറിയണെ ഞാൻ പടിക്കണ സ്കൂളിൽ തന്നെയാണ് അവൾക്കും അഡ്മിഷൻ കിട്ടിയതെന്ന് അവളെ എങ്ങനെ ഫേസ് ചെയ്യുമെന്ന് എനിക്കറിയില്ലായിരുന്നു എന്നാൽ എന്നും എന്നും ഉള്ള ഇന്റർവെല്ലുകളിലെ കണ്ടുമുട്ടലുകൾ അവളിൽ ഒരു പരിചിത ഭാവം ഉടലെടുപ്പിച്ചു പിന്നീട് അതൊരു ഹായ് പറയുന്നിടം വരെ എത്തി ഇതിനോട് ഇടക്ക് അവൾക്കു വേറെയും പ്രൊപോസലുകൾ വന്നു എന്റെ ഒരു കൂട്ടുകാരൻ തന്നെ അവളെ പ്രൊപ്പോസ് ചെയ്തു അതിലൊന്നും എനിക്ക് ഒരു നീരസവും തോന്നിയില്ല എനിക്കോ ആ ഭാഗ്യം ഉണ്ടായില്ല അവർക്ക് എങ്കിലും ഉണ്ടായിക്കോട്ടെ എന്ന തോന്നലാവാം

അവളെ കിട്ടുന്നവൻ ഭാഗ്യവാനെന്നു ഇതിനോടിടക്ക് പല തവണ അവൾ എന്നിൽ തോന്നിപ്പിച്ചു. അങ്ങനെ കാലങ്ങൾ കടന്നു പോയി സ്കൂൾ ലൈഫും കോളേജ് ലൈഫും കഴി ഞ്ഞു പലരും പല വഴിക്ക് ആയി ഇന്ന് ഏറെ വർഷങ്ങൾക്കു ശേഷം ഈ ഓഡിറ്റോറിയത്തിൽ ഈ ആൾക്കൂട്ടത്തിനിടയിൽ അവളുടെ കല്യാണത്തിന് ഒരു ആങ്ങളയുടെ സ്ഥാനത്തു നിൽക്കുമ്പോൾ ഈ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ ഉള്ളിൽ ഒരു തേങ്ങൽ ആണ് ഒരു നഷ്ട്ട പ്രണയത്തിന്റെ തേങ്ങൽ മിക്കവര്ക്കും ആദ്യ പ്രണയം ഒരു പരാജയമായിരിക്കും എന്നാൽ എന്നും ഓർക്കുന്നതും മനസ്സിൽ ഒരു തേങ്ങലായി നിൽക്കുന്നതും മിക്കപ്പോഴും ആദ്യ പ്രണയം മാത്രമായിരിക്കും സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…

Devika Rahul