അച്ചുദേവിന്റേതായി വ്യോമസേന എത്തിച്ചത് കാലിശവപ്പെട്ടി എന്ന് മാതാപിതാക്കള്‍… ?

അച്ചുദേവിന്റേതായി വ്യോമസേന എത്തിച്ചത് കാലിശവപ്പെട്ടി എന്ന് മാതാപിതാക്കള്‍… ? അന്വേഷണം നടത്തണമെന്ന് എ. സമ്പത്ത് എം.പി.. അസമിലെ തേസ്​പൂരില്‍ മേയ് 23-ന് സുഖോയ് വിമാനം തകര്‍ന്ന് ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് അച്ചുദേവ് മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന്…

അച്ചുദേവിന്റേതായി വ്യോമസേന എത്തിച്ചത് കാലിശവപ്പെട്ടി എന്ന് മാതാപിതാക്കള്‍… ? അന്വേഷണം നടത്തണമെന്ന് എ. സമ്പത്ത് എം.പി..

അസമിലെ തേസ്​പൂരില്‍ മേയ് 23-ന് സുഖോയ് വിമാനം തകര്‍ന്ന് ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് അച്ചുദേവ് മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കള്‍. മകന്റെ മൃതദേഹമെന്നമട്ടില്‍ വ്യോമസേന കൊണ്ടുവന്നത് ഒഴിഞ്ഞ ശവപ്പെട്ടിയായിരുന്നെന്നും ഇരുവരും രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും അയച്ച പരാതിയില്‍ വെളിപ്പെടുത്തി.

എ. സമ്പത്ത് എം.പി. വഴിയാണ് ഇരുവരും പരാതി നല്‍കിയത്. ദുരൂഹസാഹചര്യത്തിലാണ് അച്ചുദേവ് അപ്രത്യക്ഷമായിട്ടുള്ളതെന്നും വ്യോമസേനയെ മാറ്റിനിര്‍ത്തി വിഷയത്തില്‍ അന്വേഷണം നടത്തണമെന്നും എ. സമ്പത്ത് മാധ്യമങ്ങളോടു പറഞ്ഞു.
അച്ചുദേവിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ഇതുവരെയും ലഭിച്ചിട്ടില്ല. അപകടം നടന്ന് ആദ്യമണിക്കൂറുകളില്‍ പ്രതികൂല കാലാവസ്ഥയെന്നുപറഞ്ഞ് തിരച്ചില്‍ നടത്തിയില്ല. രണ്ടുദിവസം കഴിഞ്ഞായിരുന്നു തിരച്ചില്‍. അച്ചുദേവിന്റെ ഭൗതികാവശിഷ്ടമെന്ന പേരില്‍ വീട്ടിലേക്കയച്ചത് പ്രതീകാത്മകമായി കാലി ശവപ്പെട്ടിയായിരുന്നു..

വിമാനത്തിലെ രണ്ടു വൈമാനികരുടെയും ശരീരഭാഗങ്ങളൊന്നും കണ്ടെത്തിയില്ലെന്നാണ് വ്യോമസേനാ ഉദ്യോഗസ്ഥര്‍ നല്‍കിയ വിശദീകരണം. അച്ചുദേവിന്റെ പേഴ്‌സിന്റെ ഒരു ഭാഗവും ഹരിയാണ സ്വദേശിയായ സഹവൈമാനികന്റെ ഷൂവിന്റെ ഒരു ഭാഗവും ലഭിച്ചെന്നും ബാക്കിയെല്ലാം കത്തിക്കരിഞ്ഞെന്നും അവര്‍ പറഞ്ഞു.
വൈമാനികര്‍ അവസാനമായി കണ്‍ട്രോള്‍ റൂമുമായി നടത്തിയ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്നും സത്യാവസ്ഥ കണ്ടെത്താന്‍ ഉപഗ്രഹസഹായത്തോടെ തിരച്ചില്‍ തുടരണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.