“അച്ഛൻ ഓട്ടോ ഡ്രൈവർ ആയതുകൊണ്ടും ഞങ്ങൾ സാധാരണക്കാർ ആയത് കൊണ്ടും വീടിനടുത്തൊക്കെ ഒരു ചടങ്ങ് നടന്നാൽ പോലും ഞങ്ങളെ വിളിക്കില്ല”!!!

ആന്റണി വർഗീസ് !! രണ്ടു സിനിമകൾ കൊണ്ട് ഈ പേര് മലയാള സിനിമയുടെ കണക്കെടുപ്പു പുസ്തകത്തിൽ വലിയ അക്ഷരങ്ങളിൽ രേഖപെടുത്തിയിട്ടുണ്ട്. അങ്കമാലി ഡയറീസിലെ പെപ്പെ, ഇപ്പോളിതാ സ്വന്തന്ത്ര്യം അർദ്ധരാത്രിയിലെ ജേക്കബ്‌. ആന്റണി വർഗീസ് തലയുയർത്തി…

ആന്റണി വർഗീസ് !! രണ്ടു സിനിമകൾ കൊണ്ട് ഈ പേര് മലയാള സിനിമയുടെ കണക്കെടുപ്പു പുസ്തകത്തിൽ വലിയ അക്ഷരങ്ങളിൽ രേഖപെടുത്തിയിട്ടുണ്ട്. അങ്കമാലി ഡയറീസിലെ പെപ്പെ, ഇപ്പോളിതാ സ്വന്തന്ത്ര്യം അർദ്ധരാത്രിയിലെ ജേക്കബ്‌. ആന്റണി വർഗീസ് തലയുയർത്തി നിൽക്കുകയാണ്.

സിനിമയിലെത്തിയിട്ട് തന്റെ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളെ പറ്റി ആന്റണി ഒരു ഇന്റർവ്യൂവിൽ പറഞ്ഞ വാക്കുകൾ വൈറലാകുകയാണ്. ആന്റണിയുടെ വാക്കുകൾ ഇങ്ങനെ

” എന്റെ അപ്പുപ്പൻ ഒരു എല്ലു പൊടി കമ്പനിയിൽ ജോലി ചെയ്തിരുന്ന സാധാരക്കാരനാണ്. അമ്മുമ്മ പാടത്തു പണിക്ക് പോയിരുന്ന ഒരാളാണ്. അച്ഛൻ ഓട്ടോഡ്രൈവറും ആണ്. സിനിമ പുറത്തിറങ്ങിയിട്ടു അവരെയെല്ലാം കൊണ്ട് ഇന്റർനാഷണൽ ടൂർ പോകാൻ കഴിഞ്ഞു. അപ്പൂപ്പനൊക്കെ ഒരുപാട് സന്തോഷമായി, ദുബൈയിൽ വച്ച് ചേർത്ത് പിടിച്ചു പറഞ്ഞു ഒരുപാട് അഭിമാനമുണ്ട് നിന്നെ ഓർത്തെന്നു.

ഞാൻ ഇന്നും പഴയ പോലെ തന്നെയാണ് ഒരു ഡിയോ ഉണ്ട് അതും ഓടിച്ചു ജംഗ്ഷനിൽ പോയൊക്കെ ചായ കുടിക്കാറുണ്ട്. ഫുട്ബാൾ കളിയ്ക്കാൻ പോകാറുണ്ട്. പിന്നെ ഒരു മാറ്റം എന്നുപറഞ്ഞാൽ പണ്ടൊക്കെ വീടിനടുത്തു ഒരു ചടങ്ങു നടന്നാൽ ഞങ്ങളെ അങ്ങനെ വിളിക്കാറില്ല.

ചിലപ്പോ എന്റെ അച്ഛൻ ഒരു ഓട്ടോ ഡ്രൈവർ ആയതു കൊണ്ടായിരിക്കും, ‘അമ്മ എന്നോട് അന്നൊക്കെ ചോദിക്കും നമ്മൾ സാധാരണക്കാർ ആയതു കൊണ്ടാകും വിളിക്കാതതു എന്ന്. പക്ഷെ ഇപ്പോൾ പത്തു പതിനഞ്ചു കിലോമീറ്റർ ദൂരെ നിന്നൊക്കെ ആളുകൾ കല്യാണവും മാമോദീസയും വീട്ടിൽ വന്നു വിളിക്കാറുണ്ട് ‘.