അജൂ വർഗീസിൻെറ “ഒരു തുണ്ടു പടം” കാണാം….

ഗോദയിലൂടെ  ഹിറ്റ് മേക്കർ ആയി മാറിയ സംവിധായകൻ ബേസിൽ ഇൻെറ ആദ്യകാല ഹ്രസ്വചിത്രമാണ് ഒരു തുണ്ടു പടം സുഹൃത്തായ ജോണ്‍ ജോസഫിന്റെ കഥയെ ആസ്പദമാക്കിയായിരുന്നു ഈ ഹ്രസ്വചിത്രം തയ്യാറാക്കിയത്. അജു വര്‍ഗ്ഗീസ്, സനന്ദ് ശിവദാസ്, ബ്ലസ്സി…

ഗോദയിലൂടെ  ഹിറ്റ് മേക്കർ ആയി മാറിയ സംവിധായകൻ ബേസിൽ ഇൻെറ ആദ്യകാല ഹ്രസ്വചിത്രമാണ് ഒരു തുണ്ടു പടം സുഹൃത്തായ ജോണ്‍ ജോസഫിന്റെ കഥയെ ആസ്പദമാക്കിയായിരുന്നു ഈ ഹ്രസ്വചിത്രം തയ്യാറാക്കിയത്. അജു വര്‍ഗ്ഗീസ്, സനന്ദ് ശിവദാസ്, ബ്ലസ്സി കുര്യന്‍, വിഷ്ണു ശര്‍മ്മ എന്നിവര്‍ അഭിനയിച്ച് ഈ ഹ്രസ്വചിത്രത്തിന് 18 മിനിറ്റ് ദൈര്‍ഘ്യമുണ്ട്. വായ്‌നോട്ടക്കാരനായ യുവാവും ഒരു ഫെമിനിസ്റ്റും തമ്മില്‍ കാറിലിരുന്ന സംസാരിക്കുന്ന രീതിയിലാണ് ചിത്രം വികസിക്കുന്നത്

യുട്യൂബില്‍ റിലീസ് ചെയ്ത് രണ്ടുനാള്‍ക്കകം ചിത്രത്തിനും കിട്ടിയിട്ടുണ്ട് 1ലക്ഷം വ്യൂ. മാത്രമല്ല യുട്യൂബിലെ ഏറ്റവും ഡിമാന്‍ഡഡുള്ള വീഡിയോകളുടെ വിഭാഗത്തില്‍ ഇതിനെ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഒരു എംഎന്‍സിയില്‍ ജോലിചെയ്യുന്ന ബാസിലിന് ഹ്രസ്വചിത്രനിര്‍മ്മാണത്തോട് വലിയ ആഭിമുഖ്യമുണ്ട്. ഹ്രസ്വചിത്രനിര്‍മ്മാണവും അതുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങളും കാര്യമായി പഠിച്ചെടുക്കണമെന്നും ഇദ്ദേഹം ആഗ്രഹിക്കുന്നു. തീര്‍ത്തും വ്യത്യസ്തമായ പേരുകള്‍തന്നെയാണ് ബാസിലിന്റെ ഹ്രസ്വചിത്രത്തിന്റെ ഒരു പ്രധാന ഹൈലൈറ്റ്. പേരുകേള്‍ക്കുമ്പോള്‍ത്തന്നെ എന്നാലൊന്ന് കണ്ടുകളയാമെന്ന ചിന്ത ആളുകളുടെ മനസില്‍ ഉണ്ടാകുന്നുണ്ട്.