അത്ഭുത പ്രതിഭാസം, സാധാരണമായ പൊട്ടിത്തെറിയും തിളച്ച്മറിയലും ഇല്ലാതെ ശാന്തനായി സൂര്യന്‍, ശാസ്ത്രലോകം ആശങ്കയില്‍

സൂര്യപ്രതലം സാധാരണയായി കാണപ്പെടുന്നത് തിളച്ചുമറിഞ്ഞും പൊട്ടിത്തെറിച്ചുമൊക്കെയാണ് . 16 ദിവസങ്ങളായി സൂര്യന്‍ ശാന്തമായാണ് നിലകൊള്ളുന്നത്. ഈ ശാന്തത ഭയത്തോടെയാണ്  ശാസ്ത്ര ലോകം ഉറ്റുനോക്കുന്നത്. ളച്ചുമറിയുമ്പോള്‍ സൂര്യപ്രതലത്തില്‍ പാടുകളും പൊട്ടുകളുമെക്കെ പ്രത്യക്ഷപ്പെടും. എന്നാല്‍ സൂര്യ മുഖത്ത് ഇത്തരം പാടുകളോ പൊട്ടുകളോ ഒന്നുംതന്നെ കുറച്ച് ദിവസങ്ങളായി ദൃശ്യമാകുന്നില്ല.  ശാസ്ത്രലോകത്തിന്റെ…

സൂര്യപ്രതലം സാധാരണയായി കാണപ്പെടുന്നത് തിളച്ചുമറിഞ്ഞും പൊട്ടിത്തെറിച്ചുമൊക്കെയാണ് . 16 ദിവസങ്ങളായി സൂര്യന്‍ ശാന്തമായാണ് നിലകൊള്ളുന്നത്. ഈ ശാന്തത ഭയത്തോടെയാണ്  ശാസ്ത്ര ലോകം ഉറ്റുനോക്കുന്നത്. ളച്ചുമറിയുമ്പോള്‍ സൂര്യപ്രതലത്തില്‍ പാടുകളും പൊട്ടുകളുമെക്കെ പ്രത്യക്ഷപ്പെടും.

എന്നാല്‍ സൂര്യ മുഖത്ത് ഇത്തരം പാടുകളോ പൊട്ടുകളോ ഒന്നുംതന്നെ കുറച്ച് ദിവസങ്ങളായി ദൃശ്യമാകുന്നില്ല.  ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍ പൊട്ടോ പൊടിയോ ഇല്ലാത്ത സൂര്യ പ്രതലത്തില്‍ നിന്നും കാന്തിക തരംഗങ്ങള്‍ ഉണ്ടാകാമെന്നാണ് . ഇപ്പോഴത്തെ വിലയിരുത്തല്‍ മിയിലെ ജീവന് ഇത് നേരിട്ട് ഭീഷണിയാവില്ലായെന്നാണ് .

സാറ്റ്‌ലൈറ്റുകളേയും വ്യോമഗതാഗതത്തേയും സൂര്യന്റെ പ്രതലത്തില്‍ നിന്നുള്ള കാന്തിക തരംഗങ്ങള്‍ ബാധിക്കുമെന്നാണ് നാസയിലെ ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്.  സൂര്യോപരിതലത്തില്‍ ഇത്തരമൊരു മാറ്റമുണ്ടായത് 11 വര്‍ഷങ്ങള്‍ കൂടുമ്പോള്‍ സംഭവിക്കുന്ന സോളാര്‍ മിനിമം എന്ന പ്രതിഭാസത്തിന്റെ ഫലമായാണ്.

വര്‍ഷങ്ങളോളം നീണ്ടു നില്‍ക്കാറുണ്ട് ചിലപ്പോള്‍ ഇത്തരം പ്രതിഭാസങ്ങള്‍. സോളാര്‍ മിനിമം എന്ന ഈ പ്രതിഭാസം  അവസാനിച്ചാല്‍ വീണ്ടും സൂര്യന്റെ പ്രതലം തിളച്ചു മറിയാന്‍ തുടങ്ങും. അപ്പോള്‍ സൂര്യ മുഖത്ത് വീണ്ടും പാടുകള്‍ പ്രത്യക്ഷപ്പെടും.