അന്ന് രണ്ടു രൂപ തന്നു അയാൾ എന്നെ ലൈംഗീകമായി ചൂഷണം ചെയ്തു. ഇന്ന് 40 ലക്ഷം കൊടുത്ത് അയാളുടെ വീട്‌ഞാൻ സ്വന്തമാക്കി

കാലം ഒരുപാട് മാറിയിട്ടുണ്ടെങ്കിലും നമ്മുടെ സാക്ഷര കേരളത്തിൽ ട്രാൻസ്‌ജെൻഡർ എന്ന് കേൾക്കുമ്പോൾ തന്നെ ആളുകൾ പുച്ഛത്തോടെയാണ് അവരെ നോക്കുന്നത് തന്നെ. അത് കൊണ്ട് തന്നെ സമൂഹത്തിൽ ഒറ്റപെട്ടു ജീവിക്കാൻ ആണ് ഇത് പോലെയുള്ളവർ ആഗ്രഹിക്കുന്നത്.…

കാലം ഒരുപാട് മാറിയിട്ടുണ്ടെങ്കിലും നമ്മുടെ സാക്ഷര കേരളത്തിൽ ട്രാൻസ്‌ജെൻഡർ എന്ന് കേൾക്കുമ്പോൾ തന്നെ ആളുകൾ പുച്ഛത്തോടെയാണ് അവരെ നോക്കുന്നത് തന്നെ. അത് കൊണ്ട് തന്നെ സമൂഹത്തിൽ ഒറ്റപെട്ടു ജീവിക്കാൻ ആണ് ഇത് പോലെയുള്ളവർ ആഗ്രഹിക്കുന്നത്. കുറ്റപെടുതലില്ലാത്ത, പുച്ഛത്തോടെയുള്ള നോട്ടം ഇല്ലാത്ത, അവരുടെ കുറവുകളെ അംഗീകരിക്കുന്ന ഒരു ലോകമാണ് ഇവരുടെ സ്വപ്നം. അതിനായി അവർ കൂടുതൽ കരുത്താർജിക്കുകയും ചെയ്തു. എന്നാൽ കാലം ഇന്ന് ഒരുപാട് മാറി. സ്ത്രീയോടും പുരുഷനോടും ഒപ്പം തന്നെ ട്രാന്സ്ജെന്ഡേഴ്സിലും തുല്യ പ്രദാനം ലഭിക്കുവാൻ തുടങ്ങി. എല്ലാവിധ മാനുഷിക പരിഗണനകൾ നൽകി കൊണ്ട് തന്നെ സർക്കാരും അവർക്കായി പ്രത്യേക ആനുകൂല്യങ്ങൾ നൽകാനും സർക്കാർ ജോലികൾ ചെയ്യാനുമുള്ള അവകാശങ്ങൾ അവർക്കും നേടിക്കൊടുത്തു. അങ്ങനെ പോരാടി നേടിയ ജീവിത വിജയം ലോകത്തോട് തന്നെ വിളിച്ചു പറയുകയാണ് മേക് അപ്പ് ആർട്ടിസ്റ് ആയ ട്രാൻസ്‌ജെൻഡർ രഞ്ജു രഞ്ജിമാർ.

ആലുവ സ്വദേശിയായ രഞ്ജു രഞ്ജിമാർ കഴിഞ്ഞ 22 വർഷങ്ങളായി സിനിമയിൽ മേക് അപ്പ് ആർട്ടിസ്റ്റായി ജോലി നോക്കുന്നു. താൻ ഒരു ട്രാൻസ്‌ജെൻഡർ ആണെന്ന് മനസിലായ നിമിഷം മുതൽ നേരിടേണ്ടി വന്നിട്ടുള്ള ജീവിത അനുഭവങ്ങളാണ് യാതൊരുമടിയും കൂടാതെ രഞ്ജു പങ്കുവെക്കുന്നത്. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞതിന്റെ പിറ്റേ ദിവസം മുതൽ ഇഷ്ടിക കളത്തിൽ ജോലിക്കുപോയിരുന്നു രഞ്ജു ജീവിതം മുന്നോട്ട് കൊണ്ടുപോയത്. അങ്ങനെ ജീവിതത്തിന്റെ കഷ്ടപ്പാടുകൾ കാരണം പല മേഘലയിലും ജോലിനോക്കിയിട്ട് ഒടുവിൽ ഒരു വക്കീലിന്റെ വീട്ടിൽ ഓഫീസ് ജോലി ചെന്നനാണെന്നു പറഞ്ഞുഅങ്ങോട്ടേക്ക് കൂട്ടികൊണ്ട് പോയി. എന്നാൽ ഓഫിസ് ജോലിക്കു പകരം അവിടെ തന്നെ കാത്തിരുന്നത് വീട്ടുജോലി ആയിരുന്നു. വീട്ടുജോലി കൂടാതെ പല ജോലികളും ആ വീട്ടിൽ രെഞ്ചുവിന് ചെയ്യണ്ടിവന്നു. ഒടുവിൽ ആ വീട്ടിൽ നിന്നും രക്ഷപ്പെട്ടു ഓടുമ്പോഴായിരുന്നു തന്റെ വിഭാഗത്തിൽ പെട്ട കുറച്ചു പേരെ പരിചയപ്പെടാൻ കഴിഞ്ഞത്.

2 രൂപയ്ക്കും സോഡാ മാത്രം കുടിച്ചു ഒരു ദിവസത്തെ വിശപ്പകറ്റിയിരുന്ന രഞ്ജു ഇന്ന് ഒരു മൾട്ടി ലെവൽ ബിസിനസ് കമ്പനിയുടെ ബ്രാൻഡ് അംബാസഡർ ആണ്, മലയാള സിനിമയ്ക്ക് പുറമെ ബോളിവുഡിൽ വരെ താരങ്ങൾക്ക് മേക്അപ്പ് ചെയ്യാനായി പോകുന്നു, അറക്കൽ കൊട്ടാരത്തിൽ വരെ മേക്കപ്പിനായി പോകാൻ സാധിച്ചു, കേരളം മാത്രമല്ല ഇന്ത്യയുടെ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ രവിപിള്ളയുടെ മകളുടെ വിവാഹത്തിന് 7 ദിവസത്തെ മേക്കപ്പ് വർക്ക് ചെയ്യാനുള്ള അവസരവും ലഭിച്ചു. ഒരു സിനിമയുടെ സെറ്റിൽ നിന്നും കരഞ്ഞു കൊണ്ട് ഇറങ്ങി പോകണ്ട അവസ്ഥ എനിക്ക് ഉണ്ടായിട്ടുണ്ട്. അന്ന് എന്നോട് മോശമായി പെരുമാറിയ ഒരു മേക്കപ്പ് ആര്ടിസ്റ്റിനോട് ഞാൻ കരഞ്ഞു കൊണ്ട് പറഞ്ഞു നാളെ ഈ താരങ്ങൾ മേകപ്പ് ചെയ്യുവാനായി എന്റെ മുന്നിൽ ക്യു നിൽക്കും. അന്ന് അത് കാണാൻ നിങ്ങൾ ഈ ഇൻഡസ്ട്രിയിൽ ഉണ്ടാകില്ല എന്നും. ദൈവ നിശ്ചയം എന്നെ പറയാൻ കഴിയു, ഇന്ന് ഞാൻ മേക്കപ്പിൽ എന്റെ കഴിവുകൾ തെളിയിക്കുമ്പോൾ അത് കാണാൻ ആ വ്യക്തി ഫിലിം ഇൻഡസ്ട്രിയിൽ ഇല്ല.  പണ്ട് 2 രൂപ നൽകി പരീക്ഷ പേപ്പർ വാങ്ങാൻ ഇല്ലാതിരുന്ന എന്നെ 2 രൂപ നൽകി ലൈംഗീകമായി ചൂഷണം ചെയ്ത വ്യക്തിയുടെ വീട് 40 ലക്ഷം രൂപ മുടക്കി ഞാൻ സ്വന്തമാക്കി. അത് പോലെ തന്നെ 600 രൂപ വാടകക്ക് ഒരു കെട്ടിടത്തിലായിരുന്നു ഞാൻ കഴിഞ്ഞിരുന്നത്. ഇന്ന് ആ കെട്ടിടത്തിന്റെ ഉടമ എന്റെ കാർ ഡ്രൈവർ അയി എനിക്കൊപ്പം വരുന്നു. ഇതൊന്നും താൻ മുൻകൂട്ടി കണ്ടതല്ലെന്നും തന്റെ കഠിനാധ്വാനത്തിനെ ഫലമായി ദൈവം തനിക്ക് നൽകിയ വരദാനമാണിതെന്നുമാണ് രഞ്ജു പറയുന്നത്. 

ഇനിയും തനിക്ക് ഒരുപാട് ഉയരത്തിൽ എത്തേണ്ടതുണ്ടന്നും തന്റെ കമ്മ്യൂണിറ്റിക് സമൂഹത്തിൽ തുല്യ സമത്വം ലഭിക്കുന്നതിനായി ഒരുപാട് കാര്യങ്ങൾ ചെയ്യണ്ടതായുണ്ടന്നും രഞ്ജു പറഞ്ഞു. കൂടാതെ ഞങ്ങളെ പോലെ ഉള്ളവരെ കല്ലെറിയും മുൻപ് കല്ലെറിയുന്നവർ സ്വയം ചിന്തിക്കണം, അവരെ കല്ലെറിയാൻ താൻ ആരാണെന്നു? അതിനു ഒരു മറുപടി ലഭിക്കുകയാണെങ്കിൽ മാത്രം കല്ലെറിയുക. നിങ്ങളെ പോലെ തന്നെ ഞങ്ങളും മനുഷ്യരാണ്. ഞങ്ങളുടെ വൈരുധ്യത്തെ നിങ്ങൾ വൈകല്യമായി കാണുന്നു. അതാണ് നിങ്ങളുടെ തെറ്റ്.:-രഞ്ജു രഞ്ജിമാർ. 

കടപ്പാട്: ജോഷ് Talks