അഭയ കേസ് സിനിമയാകുന്നു

കൊച്ചി: അഭയ കേസ് സിനിമയാകുന്നു. കേസില്‍ നിയമപോരാട്ടം നടത്തുന്ന ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ആത്മകഥയെ അടിസ്ഥാനമാക്കിയുള്ള ചിത്രം ബോളിവുഡിലാണ് ഒരുക്കുന്നത്. ഇര്‍ഫാന്‍ ഖാനാകും ചിത്രത്തിലെ നായകന്‍.1992 മാര്‍ച്ച് 27ന് നടന്ന കൊലപാതകം, മാറി മാറി വന്ന…

കൊച്ചി: അഭയ കേസ് സിനിമയാകുന്നു. കേസില്‍ നിയമപോരാട്ടം നടത്തുന്ന ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ആത്മകഥയെ അടിസ്ഥാനമാക്കിയുള്ള ചിത്രം ബോളിവുഡിലാണ് ഒരുക്കുന്നത്. ഇര്‍ഫാന്‍ ഖാനാകും ചിത്രത്തിലെ നായകന്‍.1992 മാര്‍ച്ച് 27ന് നടന്ന കൊലപാതകം, മാറി മാറി വന്ന വിവിധ ഏജന്‍സികളുടെ അന്വേഷണം, നീണ്ട 25 വര്‍ഷത്തെ കോടതി നടപടികള്‍, ഇപ്പോഴും തുടരുന്ന നിയമപോരാട്ടം എല്ലാം അഭ്രപാളിയിലേക്ക് പകര്‍ത്താനെത്തുന്നത് മുംബൈ ആസ്ഥാനമായ നിര്‍മ്മാണ കമ്പനികളാണ്.

ഐസിഎം എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിനും കാള്‍ട്ട് എന്റര്‍ടെയ്ന്‍മെന്റിനും വേണ്ടി നിര്‍മ്മാതാവ് ആദിത്യ ജോഷി താനുമായി ചര്‍ച്ച നടത്തിയെന്ന് അഭയ കേസ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു. അഭയ കേസ് ഡയറി എന്ന പേരില്‍ ജോമോന്‍ എഴുതിയ ആത്മകഥ അടിസ്ഥാനമാക്കിയാകും സിനിമ ഒരുക്കുക.