അഭിനയം മാത്രമല്ല, അനുശ്രീ വേറെ ലെവലാണ് …..

മായക്കണ്ണന്റെ ജന്മദിനത്തില്‍ താര പരിവേഷങ്ങള്‍ മാറ്റിവെച്ച് ബാലഗോകുലം കുട്ടിയായി അനുശ്രീ വീണ്ടും ശോഭായാത്രയില്‍. അന്ന് രാധയും ഭഗവാന്‍ ശ്രീക്യഷ്ണനായും ഗ്രാമവീഥികളെ അമ്പാടിയാക്കി മാറ്റിയിരുന്ന പ്രിയ്യ താരം ഇത്തവണ ഭാരതാംബയായാണ് നിറഞ്ഞാടിയത് . നാടിനെ മറക്കരുതെന്ന പാഠം…

മായക്കണ്ണന്റെ ജന്മദിനത്തില്‍ താര പരിവേഷങ്ങള്‍ മാറ്റിവെച്ച് ബാലഗോകുലം കുട്ടിയായി അനുശ്രീ വീണ്ടും ശോഭായാത്രയില്‍. അന്ന് രാധയും ഭഗവാന്‍ ശ്രീക്യഷ്ണനായും ഗ്രാമവീഥികളെ അമ്പാടിയാക്കി മാറ്റിയിരുന്ന പ്രിയ്യ താരം ഇത്തവണ ഭാരതാംബയായാണ് നിറഞ്ഞാടിയത് . നാടിനെ മറക്കരുതെന്ന പാഠം പകര്‍ന്നു തന്നത് ബാലഗോകുലമാണെന്ന ഓര്‍മ്മപ്പെടുത്തല്‍ വീണ്ടുമാവര്‍ത്തിക്കാനും അനുശ്രീ മറന്നില്ല . അഭിനേത്രിയായതിന് ശേഷം ആദ്യമായാണ് അനുശ്രീ ശോഭായാത്രയില്‍ വേഷപകര്‍ച്ചയോടെ എത്തുന്നത്.

പത്തനാപുരം കമുംകചേരി തിരുവിളങ്ങോനപ്പന്‍ ബാലഗോകുലത്തിന്ററെ ആഭിമുഖ്യത്തില്‍ നടന്ന ശോഭായാത്രയിലാണ് അനുശ്രീ പങ്കെടുത്തത്. സിനിമാ തിരക്കുകള്‍ക്കിടയിലും എല്ലാ വര്‍ഷവും ജന്മാഷ്ടമി ആഘോഷിക്കുവാന്‍ അനുശ്രീ തന്റെ നാടായ കംമുകംചേരിയില്‍ എത്താറുണ്ട്. എന്നാല്‍ ഇത്തവണത്തെ ജന്മാഷ്ടമി ഏറെ പ്രത്യേകത നിറഞ്ഞതായിരുന്നു. ശോഭായാത്രയില്‍ വേഷപകര്‍ച്ചയോടെ പങ്കെടുക്കുമെന്ന സൂചന നല്‍കാതെ ബാലഗോകുലം പ്രവര്‍ത്തകരേയും ഗ്രാമവാസികളേയും ഞെട്ടിച്ചായിരുന്നു അനുശ്രീ എത്തിയത്.

ഗ്രാമവീഥികളെ അമ്പാടിയാക്കി കുരുന്നുകള്‍ രാധയുടേയും, കൃഷ്ണന്റേയും ഗോപികമാരുടേയും വേഷമണിഞ്ഞ് താരത്തിന് ഒപ്പം ചേര്‍ന്നു. കുഞ്ഞോടക്കുഴലും, തിരുമുടിപ്പീലിയുമണിഞ്ഞ ഉണ്ണിക്കണ്ണന്മാര്‍ ഭക്തിയുടെ നിറക്കാഴ്ച്ചകളൊരുക്കി. ഭക്തിയും, നിഷ്‌കളങ്കബാല്യങ്ങളുടെ പ്രസരിപ്പും, കുസൃതികളും ഗ്രാമത്തെയൊന്നാകെ ഗോകുലമാക്കി മാറ്റി. പത്തനാപുരം കമുകംചേരി കിഴക്ക് തോട്ടഭാഗം ശ്രീ മഹാദേവ ക്ഷേത്ര സന്നിധിയില്‍ നിന്നുമാരംഭിച്ച ശോഭായാത്ര കമുകംചേരി തിരുവിളങ്ങോനപ്പന്‍ ക്ഷേത്ര സന്നിധിയില്‍ സമാപിച്ചു.