അഭിനയമായാലും സംവിധാനമായാലും ആഷിത അരവിന്ദിന്റെ കൈകളിൽ ഭദ്രം

പ്രഗൽഭരായ കലാകാരന്മാരുടെ നാടാണ് കാസർഗോഡ്. അതെ കാസർഗോഡ് നിന്നും തന്റേതായ രീതിയിൽ കഴിവ് തെളിയിച്ചു ഉയരങ്ങളിലേക്ക് പറന്നുകൊണ്ടിരിക്കുന്ന കലാകാരിയാണ് ആഷിത അരവിന്ദ് .എന്നാൽ നമ്മളിൽ പൂരിഭാഗം പേർക്കും ഈ കലാകാരിയെ വേണ്ടത്ര പരിചയമില്ല.  2016 ൽ അനാമികയുടെ…

പ്രഗൽഭരായ കലാകാരന്മാരുടെ നാടാണ് കാസർഗോഡ്. അതെ കാസർഗോഡ് നിന്നും തന്റേതായ രീതിയിൽ കഴിവ് തെളിയിച്ചു ഉയരങ്ങളിലേക്ക് പറന്നുകൊണ്ടിരിക്കുന്ന കലാകാരിയാണ് ആഷിത അരവിന്ദ് .എന്നാൽ നമ്മളിൽ പൂരിഭാഗം പേർക്കും ഈ കലാകാരിയെ വേണ്ടത്ര പരിചയമില്ല.  2016 ൽ അനാമികയുടെ അഭിനയത്തിന് അരങ്ങേറ്റം കുറിച്ച്  ആ വര്ഷം തന്നെ മഴവിൽ മനോരമയുടെ മംഗല്യപട്ടിൽ ശ്രെദ്ധേയമായൊരു വേഷത്തിലൂടെ പ്രേഷകരുടെ മുന്നിലെത്തിയതാണ് ആഷിത. 2018 ൽ പുറത്തിറങ്ങിയ ‘ദ മാസ്റ്റർ സ്ട്രോക്ക്’ എന്ന സിനിമയിലൂടെ സംവിധാന രംഗത്തും അരങ്ങേറ്റം കുറിച്ചു. വാണി എന്ന ഹൃസ്വചിത്രത്തിൽ വാർത്ത റിപ്പോർട്ടറുടെയും വേഷം ചെയ്തു. ആഷിത തന്നെ സംവിധാനം ചെയ്യുന്ന ഇങ്ങളെയാണെനിക് ഇഷ്ട്ടം എന്ന ചിത്രമാണ് അവസാനത്തേത്.

ചെയ്ത സിനിമകളിൽ എല്ലാം തന്റേതായ കയ്യൊപ്പ് പതിപ്പിച്ചുകൊണ്ട് തന്നെ അവയെ എല്ലാം വ്യത്യസ്തമാക്കാൻ ഈ കലാകാരിക്ക് സാധിച്ചു. ഇപ്പോൾ പോസ്റ്റ് ഗ്രാജുവേഷൻ വിദ്യാർത്ഥിനിയായ ആഷിത പല ചിത്രങ്ങളുടെയും പണിപ്പുരയിൽ ആണ്. തന്റേതായ ശൈലിയിലുടെയും അഭിനയത്തിലൂടെയും ഇനിയും പ്രേക്ഷകർക്ക് മികച്ച സിനിമകൾ നല്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് ഈ കലാകാരി മുന്നോട്ട് പോകുന്നത്. അതിനായി പ്രേഷകരുടെ പിന്തുണയും അനുഗ്രഹവും വേണമെന്നാണ് ആഷിത പറയുന്നത്.