അഭിമന്യു വധം എട്ട് പ്രതികൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

കൊച്ചി : മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ 8 പ്രതികൾക്കെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി.കേസിലെ പ്രതികളായ പാണാവള്ളി നമ്പിപുത്തലത്ത് വീട്ടിൽ മുഹമ്മദ് ഷഹീം(31),പാലിയത്ത് വീട്ടിൽ പി.എം. ഫായിസ് (20), ചാമക്കാലായിൽ…

കൊച്ചി : മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ 8 പ്രതികൾക്കെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി.കേസിലെ പ്രതികളായ പാണാവള്ളി നമ്പിപുത്തലത്ത് വീട്ടിൽ മുഹമ്മദ് ഷഹീം(31),പാലിയത്ത് വീട്ടിൽ പി.എം. ഫായിസ് (20), ചാമക്കാലായിൽ വീട്ടിൽ ആരിഫ് ബിൻ സലീം(25), കച്ചേരിപ്പടി ഭാഗത്ത് വെളിപ്പറമ്പ് വീട്ടിൽ

വി.എൻ. ഷിഫാസ്(23)മസ്ജിദ് റോഡിൽ മേക്കാട്ട് വീട്ടിൽ സഹൽ (21), പള്ളുരുത്തിയിൽ പുതുവീട്ടിൽ പറമ്പിൽ ജിസാൽ റസാഖ്(21),കരിങ്ങമ്പാറ വീട്ടിൽ തൻസീൽ (25), മസ്ജിദ് റോഡിൽ മേക്കാട്ട് വീട്ടിൽ സനിദ്(26) എന്നിവർക്കെതിരെ കൊച്ചി സിറ്റി പോലീസാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.കേസിലെ പ്രധാന പ്രതിയായ മഹാരാജാസ് കോളേജ് വിദ്യാർത്ഥിനി മുഹമ്മദിനെ പോലീസ് നേരത്തെ പിടികൂടിയിരുന്നു.

ഇവരെക്കുറിച്ച് ലഭിക്കുന്ന വിവരങ്ങൾ അസി.കമ്മിഷണർമാരായ എസ്.ടി.സുരേഷ് കുമാർ(9497990066), കെ ലാൽജി(9497990069), പോലീസ് ഇൻസ്‌പെക്ടർ എ അനന്തലാൽ (9497987103) എന്നിവരെ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.ഇതിനിടെ കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള 13 പേർക്കെതിരെ പോലീസ് അന്വേഷണം ഊർജിതമാക്കി. പ്രതികൾക്കെതിരെ കുറ്റപത്രം ഉടനെ സമർപ്പിച്ച് ജാമ്യാപേക്ഷ നീക്കം തടയാനാണ് പോലീസ് ശ്രമം.

ജൂലൈ രണ്ടിനാണ് കോളേജ് ക്യാമ്പസ്സിൽ അഭിമന്യു കുത്തേറ്റു മരിച്ചത്.ക്യാംപസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് കൂടാതെ പള്ളുരുത്തി സ്വദേശിയായ സനീഷും പൊലീസ് കസ്റ്റഡിയിൽ ഉണ്ട്. കേസിലെ ഇരുപത്തിരണ്ടാം പ്രതി അനൂബ്, ഇരുപത്തിമൂന്നാം പ്രതി ഫസലു എന്നിവർക്ക് നേരത്തെ ഹൈക്കോടതി ഉപാധികളോടെ
ജാമ്യംഅനുവദിച്ചിരുന്നു.ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ,സനീഷ്,മഹാരാജാസ് കോളേജ് വിദ്യാർത്ഥി മുഹമ്മദ് എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ.