അമല പോളിനെതിരെ 20 ലക്ഷം രൂപയുടെ തട്ടിപ്പ് കേസ്ചാർജ് ചെയ്ത് പോണ്ടിച്ചേരി പോലീസ് !!

നടി അമല പോള്‍ പോണ്ടിച്ചേരിക്കാരനായ വിദ്യാര്‍ത്ഥിയുടെ പേരില്‍ കാര്‍ രജിസ്റ്റര്‍ ചെയ്ത് 20 ലക്ഷം രൂപയുടെ നികുതി തട്ടിപ്പ് നടത്തിയതായി ചാനല്‍ റിപ്പോര്‍ട്ട്. ഈ വാർത്ത അറിഞ്ഞു സിനിമ ലോകം ഞെട്ടിയിരിക്കുകയാണ്. അമലയുടെ മെഴ്സിഡസ്…

നടി അമല പോള്‍ പോണ്ടിച്ചേരിക്കാരനായ വിദ്യാര്‍ത്ഥിയുടെ പേരില്‍ കാര്‍ രജിസ്റ്റര്‍ ചെയ്ത് 20 ലക്ഷം രൂപയുടെ നികുതി തട്ടിപ്പ് നടത്തിയതായി ചാനല്‍ റിപ്പോര്‍ട്ട്. ഈ വാർത്ത അറിഞ്ഞു സിനിമ ലോകം ഞെട്ടിയിരിക്കുകയാണ്.

അമലയുടെ മെഴ്സിഡസ് ബെന്‍സ് കാറിന്റെ പേരിലാണ് വെട്ടിപ്പു നടത്തിയിരിക്കുന്നതെന്ന് റിപ്പേര്‍ട്ട് പറയുന്നു. തനിക്ക് അമലയെ അറിയില്ലെന്ന് വിദ്യാര്‍ത്ഥി ചാനലിനോടു പറയുക കൂടി ചെയ്തതോടെ, വലിയ തട്ടിപ്പാണ് നടന്നിരിക്കുന്നതെന്നും സംശയം ബലപ്പെട്ടിട്ടുണ്ട്. അമല ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

പോണ്ടിച്ചേരിയിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയുടെ പേരിലാണ് രജിസ്ട്രേഷന്‍.

കേരള വാഹന നിയമമനുസരിച്ച്‌ അന്യസംസ്ഥാനത്തെ കാര്‍ ഇവിടെ ഓടിക്കുന്നതിന് ഒരു വര്‍ഷത്തിനുള്ളില്‍ രജിസ്ട്രേഷന്‍ ഉടമയുടെ പേരിലേക്കു മാറ്റി വാഹന വിലയുടെ 20 ശതമാനം റോഡ് നികുതിയായി അടയ്ക്കണം.

ഒരു വര്‍ഷം വരെ ഓടിക്കാന്‍ 1500 രൂപയുടെ താത്കാലിക രജിസ്ട്രേഷന്‍ മതി. ഈ നിയമം ലംഘിച്ചാല്‍ വാഹനം പിടിച്ചെടുക്കാന്‍ വ്യവസ്ഥയുണ്ട്. ഈ കേസ് സത്യമാണെങ്കിൽ അമലക്കെതിരെ നടപടിയെടുക്കണമെന്ന് ചില സഘടനകൾ രംഗത്ത് വന്നിട്ടുണ്ട്. എന്തായാലും അമല ഇതുവരെ ഇതിനെക്കുറിച്ചു പ്രീതികരിച്ചിട്ടില്ല.