അമേരിക്കയിൽ രണ്ട് പതിറ്റാണ്ടിന് ശേഷം വന്‍ ഭൂചലനം, തീവ്രത 7.1

ലോസ് ആഞ്ചലസ്:- കാലിഫോർണിയയിൽ അനുഭവപ്പെട്ട ഏറ്റവും ശക്തമായ ഭൂചലനമാണിത് എന്നാണ് വിവരം. രണ്ട് പതിറ്റാണ്ടിനിടെ അമേരിക്കയിൽ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. 7.1 തീവ്രത രേഖപ്പെടുത്തി. ഭൂചലനം അനുഭവപ്പെട്ടത് വെള്ളിയാഴ്ചയാണ്. ഭൂകമ്പത്തിൽ ആർക്കെങ്കിലും ജീവൻ നഷ്ടപ്പെട്ടോ, പരിക്ക് പറ്റിയോ എന്നുള്ള വിവരങ്ങള്‍ ഒന്നും  ലഭ്യമായിട്ടില്ല.  ഭൂചലനം ലോസ് ആഞ്ചലസിൽ…

ലോസ് ആഞ്ചലസ്:- കാലിഫോർണിയയിൽ അനുഭവപ്പെട്ട ഏറ്റവും ശക്തമായ ഭൂചലനമാണിത് എന്നാണ് വിവരം. രണ്ട് പതിറ്റാണ്ടിനിടെ അമേരിക്കയിൽ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. 7.1 തീവ്രത രേഖപ്പെടുത്തി. ഭൂചലനം അനുഭവപ്പെട്ടത് വെള്ളിയാഴ്ചയാണ്.

ഭൂകമ്പത്തിൽ ആർക്കെങ്കിലും ജീവൻ നഷ്ടപ്പെട്ടോ, പരിക്ക് പറ്റിയോ എന്നുള്ള വിവരങ്ങള്‍ ഒന്നും  ലഭ്യമായിട്ടില്ല.  ഭൂചലനം ലോസ് ആഞ്ചലസിൽ നിന്നും 150 മൈൽ അകലെ വരെ അനുഭവപ്പെട്ടുവെന്നാണ് വിവരം.

ഗ്യാസ് ചോർച്ചയെ തുടർന്ന് പലയിടത്തും അഗ്നിബാധയേറ്റതായാണ് വിവരം. ട്രോണ നഗരത്തിൽ കെട്ടിടങ്ങൾ തകർന്നുവീണെന്നും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.

ഇപ്പോൾ കാലിഫോർണിയയിലേക്ക് പോയിട്ടുള്ളത് 200 ഓളം സുരക്ഷാ ജീവനക്കാരാണ്. കാലിഫോർണിയ ഗവർണർ വൈറ്റ് ഹൗസിലേക്ക് വിളിച്ച് അടിയന്തിര സഹായം ആവശ്യപ്പെട്ടു.