അമ്പിളിയെ മറന്നോ..? മലയാളത്തിന്‍റെ പ്രിയ ബാലതാരമായിരുന്ന അമ്പിളി ഇന്ന് ഇവിടെയാണ്‌

ബേബി ശാലിനിക്കും ശാമിലിക്കും ശേഷം മലയാളികള്‍ മറക്കാന്‍ സാധിക്കാത്ത ഒരു ബാലതാരമാണ് മീനത്തില്‍ താലികെട്ട് എന്ന ദിലീപ് ചിത്രത്തിലെ ദിലീപിന്‍റെ അനുജത്തിയായി തിളങ്ങിയ അമ്പിളി. ലീപിനോട് കട്ടക്ക് കട്ട നിൽക്കുന്ന ആ മിടുക്കി കുട്ടിയായ അമ്പിളി.…

ബേബി ശാലിനിക്കും ശാമിലിക്കും ശേഷം മലയാളികള്‍ മറക്കാന്‍ സാധിക്കാത്ത ഒരു ബാലതാരമാണ് മീനത്തില്‍ താലികെട്ട് എന്ന ദിലീപ് ചിത്രത്തിലെ ദിലീപിന്‍റെ അനുജത്തിയായി തിളങ്ങിയ അമ്പിളി. ലീപിനോട് കട്ടക്ക് കട്ട നിൽക്കുന്ന ആ മിടുക്കി കുട്ടിയായ അമ്പിളി. അതുമാത്രമല്ല വാത്സല്യത്തിലെയും മിന്നാരത്തിലെയും ഒക്കെ അമ്പിളി   നല്ല വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

ഇതിനിടയിൽ അദ്വൈതം, കല്യാണ പിറ്റേന്ന്, വാത്സല്യം, എന്റെ ശ്രീക്കുട്ടിയ്ക്ക്, ഘോഷയാത്ര, സര്‍ഗ്ഗം, വര്‍ത്തമാനകാലം, ഗോഡ് ഫാദര്‍, സൗഹൃദം എന്നി ചിത്രങ്ങളിൽ ശ്രദ്ധേയമായ ബാലതാര വേഷങ്ങളിൽ അമ്പിളി എത്തിയിരുന്നു. അമ്പിളി സിനിമ ജീവിതം തുടങ്ങിയത് വ്യുഹം, വർത്തമാനകാലം എന്നി ചിത്രങ്ങളിൽ വേഷമിട്ടാണ്. ലാൽ ജോസ് ചിത്രം രണ്ടാം ഭാവത്തിൽ സുരേഷ് ഗോപിയുടെ അനുജത്തി ആയി ആണ് അവസാനം അഭിനയിച്ചത്. ഇന്ന് അമ്പിളി ഒരു അഡ്വക്കേറ്റാണ്.

അമ്പിളി ഇന്ന് ഒരു കുടുംബിനി ആയി സന്തോഷ ജീവിതം നയിക്കുകയാണ്. അമ്പിളിയുടെ വിവാഹം 2005 ൽ ആയിരുന്നു. അമ്പിളിയെ വിവാഹം ചെയ്തത് ചെന്നൈ സ്വദേശിയായ വിജേഷ് എന്ന ബിസിനസ്മാൻ ആണ്. മൂത്ത കുട്ടിക്ക് പതിമൂന്നും ഇളയവൾക്ക് 7 ഉം വയസാണ്. മക്കളുടെ പേരുകൾ ദിയ, ധര എന്നിങ്ങനെയാണ്. അമ്പിളി നിയമ പഠനം പൂര്‍ത്തിയാക്കിയത്  കോഴിക്കോട് ലോ കോളേജില്‍ നിന്നാണ്.