അമ്മ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ട്രെയിന്‍ നീങ്ങി, ശതാബ്ദിയുടെ ചങ്ങല വലിച്ച് മകന്‍, പിന്നീട് സംഭവിച്ചത്

ദില്ലി സ്വദേശി മനീഷ് അറോറ എന്ന യുവാവാണ് ദില്ലി-ഭോപ്പാല്‍ ശതാബ്ദി എക്സ്പ്രസിനെ അമ്മ ആഹാരം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ട്രെയിന്‍ നീങ്ങിയതില്‍ പ്രതിഷേധിച്ച് ചങ്ങല വലിച്ച് നിര്‍ത്തിയത്. യുവാവിനെ പിടികൂടി കാരണം തിരക്കിയപ്പോള്‍ ആണ് വ്യക്തമായത്. യുവാവ് ചങ്ങല വലിച്ച് ട്രെയിന്‍ അധിക…

ദില്ലി സ്വദേശി മനീഷ് അറോറ എന്ന യുവാവാണ് ദില്ലി-ഭോപ്പാല്‍ ശതാബ്ദി എക്സ്പ്രസിനെ അമ്മ ആഹാരം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ട്രെയിന്‍ നീങ്ങിയതില്‍ പ്രതിഷേധിച്ച് ചങ്ങല വലിച്ച് നിര്‍ത്തിയത്. യുവാവിനെ പിടികൂടി കാരണം തിരക്കിയപ്പോള്‍ ആണ് വ്യക്തമായത്.

യുവാവ് ചങ്ങല വലിച്ച് ട്രെയിന്‍ അധിക സമയം നിര്‍ത്തിയത് മഥുര ജംഗ്ഷനിലാണ്. ട്രെയിന്‍ അധിക സമയം നിര്‍ത്തിയത് അമ്മ പ്ലാറ്റ്ഫോമില്‍ ഇറങ്ങുന്നതിന് മുമ്പ് ഭക്ഷണം കഴിച്ച് പൂര്‍ത്തിയാക്കാനാണ്.  റെയില്‍വേ നിയമപ്രകാരം 141 വകുപ്പ് ചുമത്തി  യുവാവിനെതിരെ കേസെടുത്തു.

യുവാവും അമ്മയും യാത്ര ചെയ്തത് ദില്ലിയില്‍നിന്ന് മഥുരയിലേക്കാണ്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ശതാബ്ദിയുടെ എ.സി കോച്ചില്‍ അമ്മയോടും മൂന്ന് ബന്ധുക്കളോടും ഒപ്പം സഞ്ചരിക്കുകയായിരുന്നു മനീഷ്.