അശ്ലീല ചിത്രത്തിലേതുപോലെ ഭാര്യ അനുകരിക്കണം, അടിവസ്ത്രം മാത്രം ധരിക്കണം, ഭര്‍ത്താവ് അറസ്റ്റില്‍

അശ്ലീല ചിത്രങ്ങള്‍ കണ്ടു അതുപോലെ അനുകരിക്കുന്ന നിരവതി ദമ്പതികള്‍ ഉണ്ട്. അവര്‍ പരസ്പരസമ്മതത്തോടെയാണ് അത്തരത്തില്‍ ചെയ്യാറ്. പക്ഷെ ചില കുടുംബത്തില്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തിയിലൂടെ കുടുംബ ബന്ധം തന്നെ താറുമാറാകാറുണ്ട്. ഇതുപോലൊരു സംഭവമാണ് ഉത്തരേന്ത്യയില്‍ നടന്നത്. അശ്ലീല…

അശ്ലീല ചിത്രങ്ങള്‍ കണ്ടു അതുപോലെ അനുകരിക്കുന്ന നിരവതി ദമ്പതികള്‍ ഉണ്ട്. അവര്‍ പരസ്പരസമ്മതത്തോടെയാണ് അത്തരത്തില്‍ ചെയ്യാറ്. പക്ഷെ ചില കുടുംബത്തില്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തിയിലൂടെ കുടുംബ ബന്ധം തന്നെ താറുമാറാകാറുണ്ട്. ഇതുപോലൊരു സംഭവമാണ് ഉത്തരേന്ത്യയില്‍ നടന്നത്. അശ്ലീല ചിത്രങ്ങളിലെ പോലെ ഭാര്യയോട്    അനുകരിക്കാന്‍ ആവശ്യപ്പെട്ട 42 കാരനായ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.

38 കാരിയായ യുവതിയാണ് പരാതി നല്‍കിയത് ഭര്‍ത്താവ് അശ്ലീല ചിത്രങ്ങളിലെ രംഗത്തിലേതു പോലെ അഭിനയിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്ന്.  ഇംഗ്ലീഷ് അധ്യാപകനാണ് വസന്ത് കുമാര്‍. സ്ത്രീധനം ആവശ്യപ്പെട്ടും ഇയാള്‍ ഭാര്യയെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് നെലമംഗല ടൗണ്‍ പൊലീസാണ് യുവതിയുടെ ഭര്‍ത്താവ് 42 കാരനായ വസന്ത് കുമാറിനെ അറസ്റ്റ് ചെയ്തത്.

കുടുംബത്തെ കുറച്ച് നാളത്തേക്ക് തനിയെ നോക്കണമെന്നും അതികം സമയം ചിലവഴിക്കാത്ത ജോലി നേക്കാമെന്നുമായിരുന്നു രാജിവെക്കുമ്പോള്‍ ഭാര്യ പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് ഇതിനെച്ചൊല്ലി കുടുംബത്തില്‍ കലഹം ആരംഭിക്കുകയായിരുന്നു. വെറുതെ ഇരുന്ന് തിന്നുന്നെന്ന് പറഞ്ഞ് വസന്ത് ഭാര്യയെ കളിയാക്കിക്കൊണ്ടിരിക്കുകയായിരുന്നു.

മക്കളെ മുന്നില്‍ നിന്ന് വേശ്യയെന്ന വിളിച്ചും ഇയാള്‍ ഭാര്യയെ ഉപദ്രവിക്കുകയായിരുന്നു. കുട്ടികള്‍ തന്റെ അല്ലെന്നും ഭാര്യ പലര്‍ക്കുമൊപ്പം കിടന്നിട്ടുണ്ടെന്നും പറഞ്ഞായിരുന്നു പിന്നീടുള്ള പീഡനം. കഴിഞ്ഞദിവസം വീട്ടിലെത്തിയ ഇയാള്‍ അശ്ലീല ചിത്രം കാണിച്ച് ഭാര്യയോട് അടിവസ്ത്രം മാത്രം ധരിച്ച് നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഭാര്യ ഇത് നിഷേധിച്ചപ്പോള്‍ വസ്ത്രം വലിച്ച് കീറുകയും മര്‍ദ്ദിക്കുകയുമായിരുന്നു. രക്ഷപെട്ടോടിയ ഇവര്‍   അവരുടെ വീട്ടില്‍ അഭയം തേടുകയായിരുന്നു.