ആംബുലൻസിൽ കൊണ്ട് പോയത് ‘ജിഹാദിയുടെ വിത്ത്’. കേരളം നെഞ്ചേറ്റിയ പിഞ്ചോമനയുടെ ജീവനുമേൽ വർഗീയ വിഷം ചീറ്റി സംഘപരിവാർ പ്രവർത്തകൻ

ഇന്നലെ കേരളം ഒന്നടങ്കം പ്രാർഥിച്ചത് 15 ദിവസം പ്രായമുള്ള ഒരു കുരുന്നു ജീവന് വേണ്ടി ആയിരുന്നു. ഗുരുതര ഹൃദയ രോഗം ബാധിച്ച കുഞ്ഞിനെ മംഗലാപുരത്തു നിന്ന് തിരുവനന്തപുരം ശ്രീചിത്രയിൽ എത്തിക്കേണ്ടതുണ്ടായിരുന്നു. ഈ ദൗത്യത്തിനായി പാഞ്ഞ ആംബുലൻസിനൊപ്പമായിരുന്നു…

ഇന്നലെ കേരളം ഒന്നടങ്കം പ്രാർഥിച്ചത് 15 ദിവസം പ്രായമുള്ള ഒരു കുരുന്നു ജീവന് വേണ്ടി ആയിരുന്നു. ഗുരുതര ഹൃദയ രോഗം ബാധിച്ച കുഞ്ഞിനെ മംഗലാപുരത്തു നിന്ന് തിരുവനന്തപുരം ശ്രീചിത്രയിൽ എത്തിക്കേണ്ടതുണ്ടായിരുന്നു. ഈ ദൗത്യത്തിനായി പാഞ്ഞ ആംബുലൻസിനൊപ്പമായിരുന്നു കേരളത്തിലെ ജനങ്ങളുടെ മുഴുവൻ മനസും പ്രാർത്ഥനയും. ഒടുക്കം അഞ്ചര മണിക്കൂർ കൊണ്ട് 450 കിലോമീറ്റർ പിന്നിട്ട് കുട്ടിയെ അമൃത ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കാരണം ആ കുരുന്ന് ജീവൻറെ അവസ്ഥ അത്രക്ക് സങ്കിർണം ആയിരുന്നു. രാഷ്ട്രീയ, മത വർഗ്ഗീയതകൾ ഒന്നും ഇല്ലാതെ ആയിരുന്നു കേരളം മുഴുവൻ ആ കുരുന്നു ജീവൻ രക്ഷിക്കാനായി പ്രാർത്ഥിച്ചതും.

എന്നാൽ ഇപ്പോൾ ആ കുഞ്ഞിന് നേരെയും വർഗീയത ഉയർന്നിരിക്കുകയാണ്. കടവൂര്‍ സ്വദേശിയായ ബിനിൽ സോമസുന്ദരം എന്ന സാങ്ക പരിവാർ പ്രവർത്തകനാണ് കുഞ്ഞിന് നേരെ വർഗീയത ഉയർത്തിയത്. ജിഹാദിയുടെ വിത്ത് എന്നാണ് ദിവസങ്ങൾ പ്രായമുള്ള കുഞ്ഞിനെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇയാൾ വിളിച്ചത്. ‘കെ എല്‍ 60 ജെ 7739 എന്ന ആംബുലന്‍സിനായ് കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതില്‍ വരുന്ന രോഗി ‘സാനിയ-മിത്താഹ്’ ദമ്പതികളുടേതാണ്. ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും. കാരണം ന്യൂനപക്ഷ(ജിഹാദിയുടെ) വിത്താണ്’ ഇങ്ങനെയായിരുന്നു ബിനില്‍ ഫേസ്ബുക്കില്‍ കുറിച്ചത്. എന്നാൽ ഇതിനെതിരെ നിരവധി പേര് എത്തിയതോടെ അയാൾ പോസ്റ്റ് പിൻവലിക്കുകയായിരുന്നു. 

ഇയാൾക്കെതിരെ അഭിഭാഷകനായ ശ്രീജിത്ത് പെരുമന ഡി ജി പി ക്ക് പരാതി നൽകിയിട്ടുണ്ട്. ആംബുലന്‍സിലുള്ളത് ‘ന്യൂനപക്ഷ ജിഹാദിയുടെ വിത്ത്’; അമൃത ആശുപത്രിയിലെത്തിച്ച കുഞ്ഞിന് നേരെ വര്‍ഗീയ വിഷം ചീറ്റി ഫേസ്ബുക്ക് പോസ്റ്റിട്ട തീവ്രവാദിക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. കര്‍ശന നടപടിയെന്ന് പൊലീസ്. വിഷയം ശ്രദ്ധയില്‍പ്പെടുത്തിയ സുഹൃത്തുക്കള്‍ക്ക് നന്ദി. എന്നുമാണ് അഭിഭാഷകൻ ഫേസ്ബുക്കിൽ കുറിച്ചത്. വിഷയത്തിൽ മുഖ്യമന്ത്രിയും ഇടപെട്ടന്നാണ്‌ ശ്രീജിത്ത് പറഞ്ഞിരിക്കുന്നത്. മരണത്തോട് മല്ലടിക്കുന്ന പൊന്നുമോൾക്കെതിരെ വർഗീയ വിഷം തുപ്പിയ സംഭവത്തിൽ പ്രതിഷേധങ്ങൾ ഫലംകാണുന്നു.. പ്രതിക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ പോലീസ് മേധാവിക്ക് മുഖ്യമന്ത്രിയുടെ നിർദേശം.

ഡെപ്യൂട്ടി സെക്രട്ടറിയാണ് നിയമ നടപടിയെടുക്കണമെന്ന് ഡീജിപിക്ക് നിർദേശം നൽകിയത്. മരണത്തിന്റെയും ജീവിതത്തിന്റെയും ഇടയിലെ നൂൽപ്പാലത്തിലൂടെ സഞ്ചരിച്ച് അതീവ ഗുരുതരാവസ്ഥയിൽ തുടരുന്ന 15 ദിവസം പ്രായമുള്ള ചോരകുഞ്ഞിനെതിരായാണ് ബിനിൽ സോമസുന്ദരം എന്നുപേരായ സംഘപരിവാർ വർഗീയവാദി അങ്ങേയറ്റം ഹീനവും, നിന്ധ്യവും, കുറ്റകരവുമായ വർഗീയ പരാമർശങ്ങൾ നടത്തിയത്. സംഭവത്തിൽ പോലീസ് നടപടികൾ ഉടനുണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിക്കുന്നു.. അതേ സമയം ഈ വിഷയത്തിൽ വീണ്ടും വിദ്വേഷ പോസ്റ്റുമായി വന്ന ഷാജു വിജയൻ എന്നയാൾക്കെതിരെയും പരാതി നൽകിയിട്ടുണ്ട്. മതാന്ധത ബാധിച്ച് തീവ്രവാദം പുലമ്പുന്ന വിഷവിത്തുകൾക്കുള്ള മുന്നറിയിപ്പാകട്ടെ നമ്മുടെ ഈ സാമൂഹിക ഇടപെടൽ എന്നും ശ്രീജിത്ത് കുറിച്ചു.