ആതിരയുടെ ഓർമകൾക്ക് ഒരു വയസ്. പ്രണയത്തെ ഞെഞ്ചോട് ബ്രിജേഷ്

ആതിരയുടെ ഓർമകൾക്ക് ഒരു വയസ്. ഇന്നും പ്രണയത്തെ ഞെഞ്ചോട് ബ്രിജേഷ് ജീവിക്കുന്നു.  ആ ദുരഭിമാനക്കൊല കേരളം ഞെട്ടലോടെയാണ് കേട്ടറിഞ്ഞത്. താഴ്ന്ന ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ച് വിവാഹം കഴിക്കാൻ തീരുമാനിച്ചതിനാൽ വിവാഹ തലേന്ന് സ്വന്തം പിതാവിന്റെ കൈകൊണ്ട്…

ആതിരയുടെ ഓർമകൾക്ക് ഒരു വയസ്. ഇന്നും പ്രണയത്തെ ഞെഞ്ചോട് ബ്രിജേഷ് ജീവിക്കുന്നു. 

ആ ദുരഭിമാനക്കൊല കേരളം ഞെട്ടലോടെയാണ് കേട്ടറിഞ്ഞത്. താഴ്ന്ന ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ച് വിവാഹം കഴിക്കാൻ തീരുമാനിച്ചതിനാൽ വിവാഹ തലേന്ന് സ്വന്തം പിതാവിന്റെ കൈകൊണ്ട് മരണപ്പെട്ട ആതിരയെ ഇന്നും കേരള ജനത വിങ്ങലോടെയാണ് ഓർക്കുന്നത്. കാരണം അത്ര പെട്ടന്നൊന്നും അതിരയുടെയും ബ്രിജേഷിന്റെയും കരളലിയിക്കുന്ന പ്രണയകഥ ആർക്കും മറക്കാൻ കഴിയില്ല. എതിർപ്പുകളെയും പീഡനങ്ങളെയും മറികടന്നായിരുന്നു അവർ ഒന്നാകാൻ തീരുമാനിച്ചത്. ആഗ്രഹിച്ച് ജീവിതം കണ്മുന്നിൽ വന്നു നിന്നതായിരുന്നു. ഒരുമിച്ച് കണ്ട സ്വപ്‌നങ്ങൾ സഭലമാകുന്നതിന്റെ സന്തോഷത്തിലായിരുന്നു വിവാഹ തലേന്നു വരെ അവരുടെ മനസ്. പക്ഷെ  വിധി ഒറ്റ രാത്രി കൊണ്ടായിരുന്നു അവരുടെ സ്വപ്‌നങ്ങൾ കാർന്നു തിന്നത്. 

ആതിരയുടെ ഓർമകളിൽ ഇന്നും ജീവിക്കുകയാണ് ബ്രിജേഷ്. ‘കുഞ്ഞാവേ ഇന്നേക്ക് ഒരു വർഷമായി നീയെന്നെ വിട്ടുപോയിട്ട്… മിസ് യു വാവേ..’ എന്നാണ് ആതിരയുടെ ഒന്നാം ചരമവാർഷികത്തിൽ ബ്രിജേഷ് ഫേസ്‌ബുക്കിൽ കുറിച്ചത്.  വിവാഹ തലേന്നു വൈകീട്ടും ആതിര ബ്രിജേഷിനെ വിളിച്ചിരുന്നു. ഭയത്തോടെയായിരുന്നു അവൾ വിളിച്ചത്. നമ്മെ ജീവിക്കാൻ അനുവദിക്കില്ലെന്നും എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണമെന്നുമായിരുന്നു അവൾ ആവശ്യപ്പെട്ടിരുന്നത്. ഇനി പേടിക്കണ്ടന്നും നാളെ മുതൽ നീ സുരക്ഷിത ആയിരിക്കുമെന്നും ബ്രിജേഷ് ആതിരയെ ആശ്വസിപ്പിച്ചിരുന്നു. 19-ാം വയസ്സിൽ പ്രേമിച്ച് വിവാഹം ചെയ്ത രാജന് പ്രേമവിവാഹത്തോടായിരുന്നില്ല എതിർപ്പ്. താഴ്ന്ന ജാതിക്കാരനെ മരുമകനായി സ്വീകരിക്കേണ്ടതായിരുന്നു പ്രശ്നം. വിവാഹത്തലേന്ന് മദ്യപിച്ചെത്തിയ രാജൻ ഈ വിഷയത്തെ ചൊല്ലി വീട്ടിൽ വഴക്കുണ്ടാക്കുകയും ആതിരയെ ആക്രമിക്കാനൊരുങ്ങുകയും ചെയ്തു. രാജന്റെ സഹോദരി ആതിരയെ അടുത്ത വീട്ടിൽ ഒളിപ്പിച്ചു. കട്ടിലിനടിയിൽ ഒളിച്ചിരുന്ന ആതിരയെ രാജൻ കണ്ടെത്തി ഞെഞ്ചിൽ കത്തിയിറക്കുകയായിരുന്നു. 

വിവാഹത്തിന്റെ തലേന്നാതായിരുന്നു ആതിരയെ അച്ഛൻ കുത്തികൊലപ്പെടുത്തിയത്. പ്രിയതമയ്ക്ക് പരിക്ക് മാത്രമേ ഏറ്റിട്ടുള്ളൂവെന്നാണ് ബ്രിജേഷ് കരുതിയത്. ആശുപത്രിക്കിടക്കയിൽ താലികെട്ടാനായിരുന്നു ആഗ്രഹം. അതുകൊണ്ട് തന്നെ ആശുപത്രിയിലേക്ക് ഓടിയെത്തിയത് താലിമാലയും സാരിയുമെടുത്ത്. പക്ഷേ അവിടെ എത്തിയപ്പോൾ അറിഞ്ഞത് ഹൃദയം തകർക്കുന്ന വാർത്തയായിരുന്നു. മോർച്ചറിക്ക് മുമ്പിൽ കുത്തിയിരുന്ന് പൊട്ടിക്കരഞ്ഞു. വിവാഹത്തലേന്ന് അച്ഛന്റെ കുത്തേറ്റ് മരിച്ച അരീക്കോട്ടെ പൂവത്തിക്കണ്ടിയിൽ പാലത്തിങ്ങൽ ആതിരയുടെ മരണം ബ്രിജേഷിന് താങ്ങാനാവാത്ത ദുരന്തമായി മാറി.