ആനകൾ ശ്രമിച്ചിട്ട് പോലും അനങ്ങാത്ത ആ അത്ഭുത പാറയുടെ പിന്നിലുള്ള രഹസ്യം ഇതാണ്

ആനകൾക്ക് പോലും അനക്കാൻ കഴിയാത്ത ചരിഞ്ഞ പ്രദേശത്തു നിൽക്കുന്ന ആ അത്ഭുത പാറയ്ക്കു പിന്നിലുള്ള രഹസ്യം എന്താണെന്നു അറിയണ്ടേ? ഇതിന്റെ പിന്നിലുള്ളത് ശാസ്ത്രമാണോ അതോ ജ്യോതിഷമാണോ എന്ന് ഇന്നും കണ്ടുപിടിക്കാൻ ആയിട്ടില്ല. യെന്നതായാലും രണ്ടിനും അതിന്റെതായ…

Rock above the hills in Kanchipuram

ആനകൾക്ക് പോലും അനക്കാൻ കഴിയാത്ത ചരിഞ്ഞ പ്രദേശത്തു നിൽക്കുന്ന ആ അത്ഭുത പാറയ്ക്കു പിന്നിലുള്ള രഹസ്യം എന്താണെന്നു അറിയണ്ടേ? ഇതിന്റെ പിന്നിലുള്ളത് ശാസ്ത്രമാണോ അതോ ജ്യോതിഷമാണോ എന്ന് ഇന്നും കണ്ടുപിടിക്കാൻ ആയിട്ടില്ല. യെന്നതായാലും രണ്ടിനും അതിന്റെതായ സത്യങ്ങൾ ഉണ്ട്. ശാസ്ത്രത്തിൽ എത്രവലിയ പുരോഗതി ഉണ്ടായിട്ടുണ്ട് എന്ന് പറഞ്ഞാലും ഇന്നും പലകാര്യങ്ങൾക്കും നമുക്ക ജ്യോതിഷത്തിന്റെ ആശ്രയിക്കേണ്ടതായുണ്ട്. അതിനു ഏറ്റവും വലിയ ഉദാഹരണമാണ് ചരിഞ്ഞ പ്രദേശത്തിൽ നിൽക്കുന്ന ഈ അത്ഭുത പാറ. 

തമിഴ് നാട്ടിൽ, കാഞ്ചീപുരം ജില്ലയിലെ മാമ്മല്ലപുരം എന്ന സ്ഥലത്താണ് ഈ അത്ഭുത പാറ സ്ഥിതി ചെയ്യുന്നത്. കണ്ണന്റെ വെണ്ണക്കല്ലെന്നാണ് ഈ പാറ അറിയപ്പെടുന്നത്. ഇത് നേരിൽ കണ്ടാൽ ആരും മൂക്കത്ത് കൈ വെച്ച് നിന്ന് പോകും. കാരണം നന്നായി ചരിഞ്ഞ ഒരു പ്രദേശത്തു ആണ് ഉരുണ്ടിരിക്കുന്ന ഈ പാറ സ്ഥിതി ചെയ്യുന്നത്. ഈ പാറയ്ക്കു 20 മീറ്റർ നീളവും 5 മീറ്റർ വീതിയും 250 ടൺ ഭാരവുമാണ് ഉള്ളത്. 1300 വർഷങ്ങളിൽ കൂടുതൽ കാലം മുന്നേ മുതലേ ഈ പാറ ഈ ചരിഞ്ഞ പ്രതലത്തിൽ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. ചരിഞ്ഞ പ്രതലത്തിൽ ഒരു ഗോളം വെച്ചാൽ തീർച്ചയായും അത് ഉരുണ്ടു താഴേക്കു പോകുമെന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. അതാണ് ശാസ്ത്രം. എന്നാൽ ഈ പാറ ശാസ്ത്ര ലോകത്തിനു തന്നെ ഇന്നും ഒരു അത്ഭുതമാണ്. ഒരു ശാസ്ത്ര പുരോഗതിയും ഇല്ലാത്ത ആ കാലത്ത് ആരാണ് ഈ പടുകൂറ്റൻ പാറക്കല്ല് ഈ മലമുകളിൽ എത്തിച്ചത് എന്നാ സംശയത്തിന് എന്നും ഉത്തരം ലഭിച്ചിട്ടില്ല.

ഈ പാറയ്ക്കു പിന്നിൽ ചില കഥകളും ഉണ്ട്. ഏഴാം നൂറ്റാണ്ടിലെ രാജാവായ നരസിംഹവർമൻ ആകാശദേവദകളുടെ ശിലയായ ഈ പാറയിൽ തൊട്ടുപോകരുതെന്നു പറഞ്ഞത് കൊണ്ടാണത്രേ കൊത്തുപണികളുടെ നാടായ കാഞ്ചീപുരത്ത് യാതൊരു കൊത്തുപണിയും ഇല്ലാതെ ഇന്നും ഈ പാറ സ്ഥിതി ചെയ്യുന്നതെന്ന്. ഈ പാറ വീണു ഗ്രാമവാസികൾക്ക് വല്ല അപകടവും ഉണ്ടായാലോ എന്ന് പേടിച്ചു 1908ൽ സംഭവം എടുത്തു മാറ്റാൻ ഒരു ശ്രമം നടന്നു എന്നതാണ് അടുത്ത കഥ. അന്നത്തെ മദ്രാസ് ഗവർണറുടെ നേതൃത്വത്തിൽ ആണ് ഇതിനുള്ള മുന്നൊരുക്കങ്ങൾ നടന്നത്. 6 ടൺ ഭാരം പൊക്കാൻ ശേഷിയുള്ള ആനകളെ ഉപയോഗിച്ചായിരുന്നു പാറ നീക്കാൻ ശ്രമിച്ചത്. എന്നാൽ പാറ നീങ്ങുക പോയിട്ട് ഒന്ന് അനക്കാൻ പോലും ആനകൾക്ക് കഴിഞ്ഞില്ല. എന്തോ ഒന്ന് പാറയെ അവിടെ പിടിച്ചുനിർത്തുന്നതായാണ് അനുഭവപെട്ടതെന്നാണ് പറയപ്പെടുന്നത്. 

ആര് എപ്പോൾ എന്തിനു ഇങ്ങനൊരു പാറ ഇവിടെ എത്തിച്ചു എന്നതിന് മാത്രം ഇന്നും ഉത്തരം കണ്ടെത്തതാൻ ശാസ്ത്രത്തിനോ ജ്യോതിഷത്തിനോ സാധിച്ചിട്ടില്ല.