ആഫ്രിക്കൻ ഭൂഖണ്ഡം രണ്ടായി പിളരുന്നു…..വർഷങ്ങൾക്കകം തന്നെ ഈ വിള്ളലിൽ ഇന്ത്യൻ മഹാസമുദ്രം ഒഴുകിയെത്തും

ആഫ്രിക്കൻ ഭൂഖണ്ഡം രണ്ടായി പിളരുന്നു. വളരെ വേഗത്തിലാണ് ഭൂഖണ്ഡം പിളരുന്നതെന്ന് ശാസ്ത്രജ്ഞർ സമ്മതിക്കുന്നു. കെനിയയും സൊമാലിയയും താൻസാനിയയും ഉൾപ്പെടുന്ന ആഫ്രിക്കയുടെ കൊമ്പ് എന്ന് വിശേഷിപ്പിക്കുന്ന ഭാഗമാണ് ആഫ്രിക്കയിൽ നിന്നും പിളർന്ന് മാറുന്നത്. 700 മീറ്റർ…

ആഫ്രിക്കൻ ഭൂഖണ്ഡം രണ്ടായി പിളരുന്നു. വളരെ വേഗത്തിലാണ് ഭൂഖണ്ഡം പിളരുന്നതെന്ന് ശാസ്ത്രജ്ഞർ സമ്മതിക്കുന്നു. കെനിയയും സൊമാലിയയും താൻസാനിയയും ഉൾപ്പെടുന്ന ആഫ്രിക്കയുടെ കൊമ്പ് എന്ന് വിശേഷിപ്പിക്കുന്ന ഭാഗമാണ് ആഫ്രിക്കയിൽ നിന്നും പിളർന്ന് മാറുന്നത്. 700 മീറ്റർ നീളത്തിൽ 50 അടി ആഴത്തിലും 20 മീറ്റർ വീതിയിലുമാണ് ഇപ്പോൾ വിള്ളൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കെനിയയിലെ തിരക്കേറിയ ഹൈവേകളിലൊന്നായ മായ് മാഹിയു നരോക് പാതയെ കീറിമുറിച്ചുകൊണ്ട് വിള്ളൽ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. മായ് മാഹിയു നരോക് ഹൈവേയിലെ ഗതാഗതം പുനഃസ്ഥാപിക്കുന്നതിന് താത്ക്കാലിക നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.

ഭൂമിക്കടിയിലെ അഗ്‌നിപർവ്വതങ്ങളുടെ പ്രവർത്തനഫലമായാണ് വിള്ളൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നതെന്നാണ് ഭൗമശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്. ആഫ്രിക്കയുടെ കൊമ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സൊമാലിയ, എത്തോപ്യയുടെ ഭാഗം, കെനിയ, താൻസാനിയ എന്നീ രാജ്യങ്ങളുൾപ്പെടുന്ന പ്രദേശമാണ് പുതിയ ഭൂഖണ്ഡമായി മാറുന്നത്.

ഏതാനും വർഷങ്ങൾക്കകം തന്നെ ഈ വിള്ളലിൽ ഇന്ത്യൻ മഹാസമുദ്രം ഒഴുകിയെത്തും. 5 കോടി വർഷമെന്ന ദീർഘ സമയമെടുത്തായിരിക്കും ആഫ്രിക്കൻ ഭൂഖണ്ഡം പിളരുന്ന പ്രതിഭാസം പൂർണ്ണമാവുക.

നിലവിൽ വിള്ളൽ പ്രത്യക്ഷപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങൾ സുരക്ഷിതമായ പ്രദേശങ്ങളിലേക്ക് മാറി താമസിച്ചു തുടങ്ങിയിട്ടുണ്ട്.