ആമി

രചന: ഹിത അൽഫോൻസാ
ആമി അതാണ് എന്റെ പേര്. സ്വന്തം ജീവൻ കൊടുത്താണ് അമ്മ എനിക്ക് ജന്മം നല്കിയത്. പിറന്നാളിന് അമ്മയുടെ ശ്രാദ്ം നടത്താൻ വിധിക്കപെട്ട ഒരു ഭാഗ്യംകെട്ടവൾ. നാലു വയസ്സ് വരെ അച്ഛന്റെ ഇളയ സഹോദരിയാണ് എന്നെ നോകിയത്. അവർ വിവാഹം കഴിച്ചു പോയതോടെ അച്ഛൻ മറ്റൊരു വിവാഹം കഴിക്കാൻ നിർബന്ധിതനായി. അങ്ങനെ എനിക്ക് ഒരു അമ്മയെ കിട്ടി. അതുപക്ഷേ അവരുടെ കുട്ടി ജനിക്കുന്നത് വരെ മാത്രമായിരുന്നു. പിന്നീട് ഞാൻ ഒരു ബാധ്യത ആകാൻ തുടങ്ങി. ഇത്രയും നാൾ അച്ഛന്റെ വീട്ടുകാരല്ലേ നോകിയത് ഇനി അമ്മയുടെ വീട്ടിൽ നിർത്തട്ടെ. ഇളയമ്മയുടെ ഈ വാക്കുകൾ അച്ഛനും ശരിവച്ചു. പിറ്റേന്ന് തന്നെ എന്നെ അമ്മയുടെ ചേച്ചിയുടെ വീട്ടിൽ കൊണ്ടെയാക്കി. “കുറച്ചു ദിവസം ആമി ഇവിടെ നിക്കട്ടെ, അതുകഴിഞ്ഞ് ഞങ്ങൾ തന്നെ വന്നു കൊണ്ടുപോയിക്കോളാം.”കുറച്ചു ദിവസങ്ങൾ മാസങ്ങളായി വർഷങ്ങളായി, പക്ഷേ ആരും എന്നെ വിളിക്കാൻ വന്നില്ല. ഞാൻ പേരമ്മയുടെ വീട്ടിൽ, അവരുടെ മകളായി തന്നെ വളർന്നു. എനിക്ക് ഇവിടെ ഒരു ഏട്ടൻ കൂടിയുണ്ട്. എന്റെ ഹരിയേട്ടൻ ;പേരമ്മയുടെ ഹരികുട്ടൻ. സ്വന്തം പെങ്ങളായിട്ടാണ് ഏട്ടൻ എന്നെ കണ്ടത്. തിരിച്ചറിവായപ്പോൾ ഏട്ടൻ തന്നെ എനിക്ക് എല്ലാം പറഞ്ഞുതന്നു. “ആമിക്ക് എപ്പോൾ വേണമെങ്കിലും അച്ഛന്റെ വീട്ടിൽ പോകാം ; ആരും മോളെ തടയില്ല “.

ഏട്ടൻ ഇങ്ങനെ പറഞ്ഞെങ്കിലും, ഒരിക്കൽ പോലും അച്ഛന്റെ വീട്ടിൽ പോകാനോ അവരെ കാണാനോ എനിക്ക് തോന്നിയില്ല. അല്ലെങ്കിൽ ഇവർ നൽകുന്ന സ്നേഹം എന്നെ അതിന് അനുവദിച്ചില്ല.പഠിക്കാൻ മിടുക്കിയതുകൊണ്ട്തന്നെ, എന്റെ ആഗ്രഹം പോലെ MBBS ന് ചേർത്തു. പഠനത്തിന്റെ അവസാന വർഷം ആയപ്പോഴേക്കും എന്റെ കല്യാണവും ഉറപ്പിച്ചു. എന്റെ ഏറ്റവും പ്രിയപ്പെട്ട അധ്യാപികയായിരുന്ന ഡോക്ടറുടെ മകനായിരുന്നു വരൻ. എന്റെ എല്ലാകാര്യങ്ങും അറിഞ്ഞു എന്നെ സ്വികരിക്കാൻ അവർ തയ്യാറായി. അങ്ങനെ വിവാഹ നിശ്ചയവും നടന്നു. ഏതൊരു പെണ്കുട്ടിയെപോലെയും മണ്ഡപത്തിലേക് അച്ഛന്റെ കൈപിടിച്ച് കേറാൻ എനിക്കും ആഗ്രഹമുണ്ടായിരുന്നു.ഒരിക്കൽ ഞാൻ അത് എന്റെ ഭാവി വരാനായ അഭിയോട് സൂചിപ്പിക്കുകയും ചെയ്തു. നമുക്ക് വഴിയുണ്ടാക്കാം എന്ന മറുപടിയും തന്നു. പക്ഷെ അച്ഛൻ എത്തിയില്ല,അച്ഛന്റെ സ്ഥാനത്തു നിന്ന് ഏട്ടൻ എല്ലാം ചെയ്തുതന്നു. വിവാഹം കഴിഞ്ഞും ഞാൻ അഭിയോട് അച്ഛനെ കാണാനുള്ള ആഗ്രഹം ഇടക്ക് പറയുമായിരുന്നു. “അന്ന് ഞങ്ങൾ കുറെ അനേഷിച്ചു പക്ഷെ അവർ എവിടെയാണെന്ന് ആർക്കുമറിയില്ല”ഇതായിരുന്നു അഭിയുടെ മറുപടി.

എന്റെ കണ്ണ് നിറഞ്ഞത് അഭി ശ്രദ്ധിച്ചു “താൻ വിഷമിക്കണ്ടടൊ നമുക്ക് ഒന്നുടെ അന്വേഷികാം” എന്നും പറഞ്ഞു. ഒരു ദിവസം ഹോസ്പിറ്റലിൽ വച്ച് എനിക്ക് അഭിയുടെ ഒരു കാൾ വന്നു. പെട്ടന്ന് ഒന്ന് വാർഡിലേക് വരണം എന്നും പറഞ്ഞു വച്ചു. എനിക്ക് അത്ര പ്രത്യേകതയൊന്നും തോന്നിയില്ല, എന്തേലും എമർജൻസി കേസ് കാണും എന്നു കരുതി ഞാൻ വേഗം തന്നെ വാർഡിലേക് പോയി. അവിടെ ഒരു പ്രായമായ സ്ത്രീ നികുനുണ്ടായിരുന്നു.”ആ സ്ത്രീയുടെ ഭർത്താവിന് കാൻസർ ആണ്” അടുത്ത് നിന്ന നേഴ്സ് ഇതുപറഞ്ഞതെ ഞാൻ ബെഡിൽ കിടക്കുന്ന ആളുടെ മുഖത്തേക് നോക്കി ‘അച്ഛൻ’ അറിയാതെ എന്റെ സ്വരം പുറത്തേക്കു വന്നു. ഞാൻ വേഗം അങ്ങോട്ട്‌ ചെന്നു അഭിയുണ്ട് അവിടെ. ആ മുഖത്തേക് ഞാൻ നോക്കി അതെ, എന്റെ അച്ഛൻ തന്നെയാണ്. പയ്യെ ഞാൻ ആ കൈയിൽ പിടിച്ചു “ആ നശൂലം പിടിച്ച സാധനം കാരണമാണ് ഞങ്ങൾ ഈ അവസ്ഥയിൽ എത്തിയത്. അതെങ്ങനെയാ തലവെട്ടം കണ്ടത്തെ തള്ള പോയി. അതിനെ തള്ളയുടെ വീട്ടിൽ കൊണ്ടയാക്കിയതിന് ശേഷവും ഞങ്ങൾക് സമാധാനം കിട്ടിയിട്ടില്ല”.ആ വാക്കുകളിൽ അവർക്ക് എന്നോടുള്ള ദേഷ്യവും വെറുപ്പും ഞാൻ കണ്ടു. “അച്ഛനെ വയ്യാതായതിന് അമ്മ എന്തിനാ ചേച്ചിയെ കുറ്റം പറയുന്നേ ” എന്റെ അനിയൻ, ഓടിച്ചെന്നു കെട്ടിപ്പിടിക്കാൻ എനിക്ക് തോന്നി. പെട്ടന്ന് എന്റെ കൈയിൽ ആരോ പിടിച്ചു, അഭി. ഞാൻ അഭിയുടെ മുഖത്തേക് നോക്കി. ഒന്നും പറയാതെ ഞാൻ അവിടെ നിന്ന് വണ്ടിയും എടുത്ത് വീട്ടിലേക് വന്നു, പിന്നാലെ അഭിയും. “വിവാഹത്തിന് അച്ഛൻ വരണമെന്ന ആഗ്രഹം നീ പറഞ്ഞപ്പോൾ തന്നെ ഞാനും ഏട്ടനും കൂടി അവിടെ പോയതായിരുന്നു. ഇതുതന്നെയാര്ന്നു അവരുടെ പ്രതികരണം. തന്നെ ഒന്നും അറിയിക്കണ്ടാന്ന് ഞാനാ ഏട്ടനോട് പറഞ്ഞത് ” എല്ലാം കേട്ട് നിറകണ്ണുകളുമായ് നിക്കുന്ന എന്നെ നെഞ്ചോടു ചേർത്തു പിടിച്ചു അഭി. പിന്നീട് എല്ലാം ഒന്ന് ശാന്തമായപ്പോൾ അഭി തന്നെ എന്നോട് പറഞ്ഞു “അച്ഛനും അമ്മക്കും ഇവിടെ അടുത്ത് ഒരു വീടെടുത് കൊടുക്കാം,

ഉണ്ണിയുടെ പഠനവും ഇവിടെ തന്നെ nokam.IAS ആണ് അവന്റെ ലക്ഷ്യം”.അഭിയുടെ ഈ വാക്കുകൾ കേട്ടപ്പോൾ എനിക് ഒരുപാട് സന്തോഷമായി. മനസ്സിൽ ഞാൻ ദൈവത്തോട് ഒരുപാട് നന്ദി പറഞ്ഞു. എന്നെ ഇത്രയേറെ സ്നേഹിക്കുന്ന മനസിലാക്കുന്ന ഒരു ജീവിതപങ്കാളിയെ തന്നതിന്. “ചേച്ചി “, ആ വിളികേട്ടാണ് ഞാൻ കണ്ണു തുറന്നത്. ഉണ്ണിയാണ്,ആദ്യമായിട്ടാണ് അവൻ എന്നെ അങ്ങനെ വിളിക്കുന്നത് ഡോക്ടർ എന്ന അവൻ വിളിച്ചോണ്ടിരുന്നത്. അത് മാറ്റി ചേച്ചി ന് വിളിക്കാൻ ഞാൻ അവനോടു ഒരുപാട് പറഞ്ഞു “എനിക്ക് ഒരു ചേച്ചിയുണ്ട്, എവിടെയാണ് എന്നൊന്നും എനിക്ക് അറിയില്ല. എന്നെങ്കിലും അവരെ കണ്ടാൽ വിളിക്കാൻ വേണ്ടി ഞാൻ സൂക്ഷിച്ചു വച്ചിരിക്കുകയാണ് “ഇതായിരുന്നു അവന്റെ മറുപടി. നീ കാത്തിരിക്കുന്ന നിന്റെ ചേച്ചിയാണ് ഞാൻ എന്ന് അവനോടു മനസ്സിൽ വിളിച്ചു പറഞ്ഞു.

അവന് ias സെലെക്ഷൻ കിട്ടി “ഇന്ന് ഞാൻ സബ് കളക്ടർ ആയി ചാർജ്ടുക്കുവാ.എനിക്ക് നഷ്ടപെട്ട ചേച്ചിയുടെ സ്നേഹവും വാത്സല്യവും കിട്ടിത് ഇവിടെന്നാ, വന്ന് അനുഗ്രഹം മേടിക്കണമെന്ന് മനസ്സ് പറഞ്ഞു. എന്റെ ചേച്ചിയുടെ സ്ഥാനത്തു നിന്ന് എന്നെ അനുഗ്രഹിക്കണം “.ഇതുംപറഞ് ഉണ്ണി എന്റെ കാലിൽ വീഴുമ്പോൾ, എന്റെ രണ്ടു കണ്ണും നിറഞ്ഞൊഴുകുവാർന്നു. അവനെ എഴുനെല്പിച്ച അവന്റെ നെറ്റിയിൽ ഉമ്മവെക്കുബോൾ,എന്നിലെ ഇതുവരെ കാത്തുവച്ചിരുന്ന വാത്സല്യം ഒഴുകുന്നത് ഞാൻ അറിഞ്ഞു. “ചേച്ചിയും അനിയനും ഇവിടെ സ്നേഹിച്ചോണ്ടിരുന്നാൽ ശരിയാകില്ല, താമസിക്കും ” ഒരു കള്ളച്ചിരിയോടെ അഭി ഇത് പറയുമ്പോൾ ഞങ്ങളും അറിയാതെ കൂടെ ചിരിച്ചു. അനുഗ്രഹം മേടിച്ചു കാറിൽ കേറുന്ന ഉണ്ണിയെ നോക്കി കൈവീശുമ്പോൾ,എന്റെ അമ്മയുടെ സാനിധ്യം ഞാൻ അറിയുകയായിരുന്നു. അതുവരെ അനുഭവിക്കാത്ത ഒരു സന്തോഷം..)

Devika Rahul