ആരാണ് ജവാൻ …??

ആരാണ് ജവാൻ …?? ഇവിടെ പലർക്കും ഉളള സംശയം ആണ് എന്തിനാണ് ജവാൻ ഇത്ര ആനുകൂല്യങൾ എന്ന് നിങ്ങളോടൊക്കെ ഇത്രയേ പറയാനുള്ളൂ 18 വയസ്സ് തികയുമ്പോൾ നാട്ടും വീടും ത്യജിച്ച് രാജ്യരക്ഷക്കായി ഇറങ്ങിത്തിരിക്കുന്ന കുറേ…

ആരാണ് ജവാൻ …??

ഇവിടെ പലർക്കും ഉളള സംശയം ആണ് എന്തിനാണ് ജവാൻ ഇത്ര ആനുകൂല്യങൾ എന്ന് നിങ്ങളോടൊക്കെ ഇത്രയേ പറയാനുള്ളൂ 18 വയസ്സ് തികയുമ്പോൾ നാട്ടും വീടും ത്യജിച്ച് രാജ്യരക്ഷക്കായി ഇറങ്ങിത്തിരിക്കുന്ന കുറേ പേർ ഉണ്ട് ആ പ്രായത്തിൽ നിങ്ങളൊക്കെ സൂര്യനുദിക്കാൻ കാത്തിരിക്കുമ്പോൾ പുലർച്ചെ 4 മണിക്ക് എഴുന്നേറ്റ് ഹെൽത്ത് റണ്ണും നടത്തി ക്ഷീണിച്ച്‌ രണ്ട് ബ്രെഡിന്റെ കഷണവും വായിൽ തിരുകി ആയുധങ്ങളെയും യുദ്ധമുറകളെയും കുറിച്ച് പഠിച്ച് ഉച്ചക്ക് ശേഷം ഫിസിക്കൽ ട്രെയിനിങ്ങും ചെയ്ത് രാത്രികാവൽ പണിയും ചെയ്ത് നിങ്ങൾ

സമാധാനമായി ഉറങ്ങാൻ വേണ്ടി ഉറക്കം വേണ്ടെന്ന് വച്ച ഒരു വൻ .2O കൊല്ലം ഇത് പോലെ ഇന്ത്യയുടെ അതിർത്തി ഗ്രാമങ്ങളിൽ 50 ഡിഗ്രിയും-5 ഡിഗ്രിയും അനൂ ഭവിച്ച് കയ്യിൽ പിടിച്ചതോക്ക് പോലെ മനസ്സ് മരവിച്ചവൻ. കുടിച്ച മുലപ്പാൽ പുറത്തേക്ക് വരുന്ന ഡ്രില്ലുകൾ പലതും പല തവണ ചെയ്ത വീരൻ.മരണം പലപ്പോഴും കൂടെ ഉണ്ടായിട്ടും ജീവിതം ആഘോഷിക്കാൻ സമയം ലഭിക്കാത്തവൻ.

ഒടുവിൽ ജീവനോടെ തിരിച്ച് വന്നാൽ കഷ്ടപ്പെട്ട് വീണ്ടും നാട്ടിൽ ജോലി തരപ്പെടുത്തുമ്പോൾ അവന് ആനുകൂല്യം ലഭിക്കുമ്പോൾ നമ്മൾക്ക് മുറുമുറുപ്പ് ഇവനെന്താ കൊമ്പുണ്ടോ ഇത് ചോദിക്കുന്നവരോട് സഭ്യമായ ഭാഷയിൽ എനിക്ക് ഒന്നേ പറയാൻ ഉള്ളൂ. ഇത് .തീയിൽ കുരുത്ത ജൻമ മാ ണ്. വെറുതെഓലപാമ്പ് കാണിച്ച് പേടിപ്പിക്കല്ലേ .മരണത്തെ കൂടെ കൊണ്ട് നടന്ന വനെ ജീവനിൽ പേടിയില്ല കൂട്ടുകാരെ…!!

നിങ്ങൾ ഒന്നു ഓര്ക്കു നിങ്ങൾ അവരവരുടെ കുട്ടികളും, കുടുംബവും ഒത്തു സന്തോഷിക്കുന്ന സമയങ്ങളിൽ നിങ്ങൾ സുരക്ഷിതമായ സന്തോഷത്തിനു വേണ്ടി സ്വന്തം കുടുംബത്തെ ഉപേക്ഷിച്ചു നിങ്ങൾ ക്കുവേണ്ടി ഉണര്ന്നിരിക്കുന്ന നിരവധി പേർ ഉണ്ട് …!! അവരാണ് ജവാൻ …!!

ഭാരത് മാതാ …!!
ജയ്‌ ഹിന്ദ്‌ …!