ആരോഗ്യമന്ത്രിയുടെ പോസ്റ്റിനു താഴെ യുവാവിന്റെ കമൻറ്: മറുപടി നൽകി മന്ത്രി; കണ്ണിൽ ഈറനണിഞ്ഞു കേരളക്കര!

രക്താർബുദത്തിന് തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർത്ഥി എസ് എസ് എൽ സി പരീക്ഷയിൽ മികച്ച നേട്ടം കൈവരിച്ചതിനെ അഭിനന്ദിച്ചുകൊണ്ട് ആരോഗ്യ മന്ത്രി കെ. ശൈലജ  തന്റെ ഫേസ്ബുക് പേജിൽ ഇട്ട പോസ്റ്റിനു താഴെ ഒരു യുവാവ്…

രക്താർബുദത്തിന് തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർത്ഥി എസ് എസ് എൽ സി പരീക്ഷയിൽ മികച്ച നേട്ടം കൈവരിച്ചതിനെ അഭിനന്ദിച്ചുകൊണ്ട് ആരോഗ്യ മന്ത്രി കെ. ശൈലജ  തന്റെ ഫേസ്ബുക് പേജിൽ ഇട്ട പോസ്റ്റിനു താഴെ ഒരു യുവാവ് കമന്റ് ഇടുകയുണ്ടായി. തന്റെ സഹോദരിയുടെ മകളും ഒരു ദിവസം മാത്രം പ്രായമുള്ളതുമായ നവജാത ശിശുവിന് ഹൃദയസംബന്ധമായ അസുഖം പിടിപെട്ടുവെന്നും ചികില്സിക്കാനയി സഹായം അഭ്യർത്ഥിച്ചു കൊണ്ടുള്ളതുമായിരുന്നു ആ കമന്റ്. ഒരു മണിക്കൂറിനുള്ളിൽ തന്നെ സഹായവുമായി മന്ത്രിയുടെ മറുപടിയും ഉണ്ടായി. കുട്ടിയുടെ മുഴുവൻ ചികിത്സ ചിലവും സർക്കാർ ഏറ്റെടുക്കുമെന്നും അതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് റിപ്പോർട്ട് ആവിശ്യപെട്ടിട്ടുണ്ടന്നും കുട്ടിയുടെ ശസ്ത്രക്രീയ സർക്കാരിന്റെ ഹൃദയം പദ്ധതിയുടെ കീഴിൽ നടത്തുമെന്നുമുള്ള മറുപടിയാണ് മന്ത്രി നൽകിയത്. 

കമന്‍റ് ശ്രദ്ധയില്‍പെട്ട ഉടന്‍ മന്ത്രി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച്‌ പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും, സംഭവം സത്യമാണെന്ന് മനസിലായതോടെ ഇന്നലെ രാത്രി തന്നെ കൊച്ചിയിലേക്ക് മാറ്റുകയുമായിരുന്നു. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് കുഞ്ഞിനെ എറണാകുളത്തെ ലിസി ആശുപത്രിയില്‍ എത്തിച്ചത്. കുഞ്ഞിന് രണ്ട് ദിവസം മാത്രമാണ് പ്രായം. മലപ്പുറം ജില്ലയിലെ എടക്കര സ്വദേശികളാണ് കുഞ്ഞിന്റെ കുടുംബം. കുഞ്ഞിന്‍റെ ആരോഗ്യനില രണ്ടു ദിവസം നിരീക്ഷിച്ച ശേഷമായിരിക്കും ശസ്ത്രക്രിയ ഉള്‍പ്പെടെ ഉള്ള കാര്യങ്ങള്‍ വേണോ എന്ന് തീരുമാനിക്കുക. മലപ്പുറം പെരിന്തല്‍മണ്ണയില്‍ നിന്ന് ഹൃദ്രോഗിയായ നവജാത ശിശുവിന് വിദഗ്ദ്ധ ചികിത്സയ്ക്ക് എറണാകുളത്തേക്ക് എത്തിച്ചത് രണ്ട് മണിക്കൂറിലായിരുന്നു. മന്ത്രി കെ കെ ഷൈലജയുടെ ഫേസ് ബുക്ക് പോസ്റ്റില്‍ കുഞ്ഞിന്‍റെ ബന്ധുക്കള്‍ രോഗവിവരം അറിയിച്ചതിന് പിന്നാലെ സര്‍ക്കാര്‍ ഇടപെടുകയും വിദഗ്ദ്ധ ചികിത്സ ഏര്‍പ്പെടുത്തുകയുമായിരുന്നു.