ആളുകളോട് വൈകാരികമായ അടുപ്പം തോന്നാന്‍ കെട്ടിപ്പിടുത്തം പോലെ നല്ലൊരു മാര്‍ഗം വേറെയില്ലത്രേ വെളിപ്പെടുത്തലുമായി പെൺകുട്ടികൾ

ആളുകളോട് വൈകാരികമായ അടുപ്പം തോന്നാന്‍ കെട്ടിപ്പിടുത്തം പോലെ നല്ലൊരു മാര്‍ഗം വേറെയില്ലത്രേ.മാനസിക സംഘര്‍ഷവും രക്തസമ്മര്‍ദ്ദവും കുറയ്ക്കാന്‍ കെട്ടിപ്പിടിക്കലുകള്‍ക്ക് കഴിയുമെന്ന് കേട്ടാല്‍ അത്ഭുതപ്പെടുന്നവര്‍ അറിയുക സംഗതി സത്യമാണ്. കെട്ടിപ്പിടുത്തം, ചുംബനം തുടങ്ങിയവയിലൂടെ ഓക്സിടോസിന്‍ ഉല്പാദിപ്പിക്കപ്പെടുമ്ബോള്‍ രക്തസമ്മര്‍ദ്ദം…

ആളുകളോട് വൈകാരികമായ അടുപ്പം തോന്നാന്‍ കെട്ടിപ്പിടുത്തം പോലെ നല്ലൊരു മാര്‍ഗം വേറെയില്ലത്രേ.മാനസിക സംഘര്‍ഷവും രക്തസമ്മര്‍ദ്ദവും കുറയ്ക്കാന്‍ കെട്ടിപ്പിടിക്കലുകള്‍ക്ക് കഴിയുമെന്ന് കേട്ടാല്‍ അത്ഭുതപ്പെടുന്നവര്‍ അറിയുക സംഗതി സത്യമാണ്. കെട്ടിപ്പിടുത്തം, ചുംബനം തുടങ്ങിയവയിലൂടെ ഓക്സിടോസിന്‍ ഉല്പാദിപ്പിക്കപ്പെടുമ്ബോള്‍ രക്തസമ്മര്‍ദ്ദം കുറയും

ഉത്കണ്ഠ, മാനസികസമ്മര്‍ദ്ദം എന്നിവയ്ക്കും നല്ലൊരു മരുന്നാണ് പ്രിയപ്പെട്ടവരെ നമ്മളോട് ചേര്‍ത്ത് നിര്‍ത്തി കെട്ടിപ്പിടിക്കുന്നത്. അമ്മമാര്‍ക്ക് കുഞ്ഞുങ്ങളോട് തോന്നുന്ന മാന്ത്രികസ്നേഹത്തിന് പിന്നിലും ഉള്ളത് ഈ ഓക്സിടോസിന്‍ തന്നെ. പ്രസവസമയത്ത് ഓക്സിടോസിന്‍ ധാരാളമായി ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്.

കെട്ടിപ്പിടുത്തം ഒരു ഭാഷ കൂടിയാണ്. പ്രിയപ്പെട്ടൊരാളോട് എനിക്ക് നിന്നെ മനസ്സിലാവുന്നുണ്ട്, ഞാനൊപ്പമുണ്ട് എന്ന് പറയാന്‍ ഇതിലും നല്ലൊരു ഭാഷ വേറെന്താണുള്ളത്!!!!സ്വന്തം  പങ്കാളിയെ നെഞ്ചോട് ചേര്‍ത്തൊന്ന് കെട്ടിപ്പിടിക്കാന്‍ മടിയുള്ള ആളാണോ നിങ്ങളെങ്കില്‍, നിങ്ങള്‍ നശിപ്പിക്കുന്നത് സ്വന്തം ആരോഗ്യം തന്നെയാണ്.

ആശ്വസിപ്പിക്കലിനും സമാധാനിപ്പിക്കലിനും സ്നേഹപ്രകടനത്തിനും മാത്രമെന്ന് കരുതി നമ്മള്‍ പിശുക്കുന്ന ഈ കെട്ടിപ്പിടുത്തം അത്ര നിസ്സാര കാര്യമല്ല. മനസ്സറിഞ്ഞൊന്ന് പങ്കാളിയെ കെട്ടിപ്പിടിച്ചാല്‍ കാത്തിരിക്കുന്ന നല്ല ഫലങ്ങള്‍ നിരവധിയാണ്.രണ്ട് പേര്‍ തമ്മില്‍ സ്നേഹത്തോടെ കെട്ടിപ്പിടിക്കുമ്ബോള്‍ ശരീരം ഓക്സിടോസിന്‍ എന്ന ഹോര്‍മോണ്‍ ഉല്പാദിപ്പിക്കുന്നു. സന്തോഷം ഉണ്ടാക്കുന്ന ഹോര്‍മോണാണ് അത്.

ആസ്വദിച്ച്‌ ഒരു ചോക്ലേറ്റ് കഴിക്കുമ്ബോഴോ വ്യായാമത്തിന് ശേഷമോ ഒക്കെ നമുക്ക് ഒരു സുഖകരമായ സമാധാനം ഉണ്ടാവാറില്ലേ,എന്‍ഡോമോര്‍ഫിന്‍ എന്ന രാസപദാര്‍ത്ഥമാണ് ആ അനുഭവത്തിന് പിന്നിലുള്ളത്. അതേ എന്‍ഡോമോര്‍ഫിന്‍ ഉല്പാദിപ്പിക്കാന്‍ ഒരു കെട്ടിപ്പിടുത്തം കൊണ്ടും കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

പങ്കാളിയുമായി കൂടുതല്‍ അടുപ്പം തോന്നും എന്നത് തന്നെയാണ് കെട്ടിപ്പിടുത്തത്തിന്റെ ഏറ്റവും വലിയ ഗുണം. സെക്സിന് മുമ്ബും അതിന് ശേഷവും കെട്ടിപ്പിടുത്തം ഒഴിവാക്കരുതെന്ന് പറയുന്നതിന് കാരണവും മറ്റൊന്നല്ല. ലൈംഗികതാല്പര്യം വര്‍ധിപ്പിക്കുന്ന ഡോപമൈന്‍ ഹോര്‍മോണിന്റെ ഉല്പാദനത്തിനും കെട്ടിപ്പിടുത്തം കാരണമാകുമെന്നാണ് ശാസ്ത്രഗവേഷണങ്ങള്‍ തെളിയിച്ചിട്ടുള്ളത്.