ആർത്തവ വേദന കുറക്കാൻ വ്യായാമം കൊണ്ട് സാധിക്കുമോ? പുതിയ പഠനം

സ്ത്രീകളെ സംബന്ധിച്ചു ആർത്തവ സമയത്തെ വേദന പലപ്പോഴും അസഹനീയമാണ്.എന്നാൽ കൂടുതൽ പേരും അത് സഹിച്ചു ജീവിക്കുകയാണ് പതിവ്.ആർത്തവ ദിനങ്ങളില്‍ അടിവയറ്റിൽ അനുഭവപ്പെടുന്ന വേദന പല സമയങ്ങളിലും അസഹനീയമാകാറുമുണ്ട്. എന്നാൽ വ്യായാമം മുടങ്ങാതെ ചെയ്യുന്നത് ആർത്തവ…

സ്ത്രീകളെ സംബന്ധിച്ചു ആർത്തവ സമയത്തെ വേദന പലപ്പോഴും അസഹനീയമാണ്.എന്നാൽ കൂടുതൽ പേരും അത് സഹിച്ചു ജീവിക്കുകയാണ് പതിവ്.ആർത്തവ ദിനങ്ങളില്‍ അടിവയറ്റിൽ അനുഭവപ്പെടുന്ന വേദന പല സമയങ്ങളിലും അസഹനീയമാകാറുമുണ്ട്. എന്നാൽ വ്യായാമം മുടങ്ങാതെ ചെയ്യുന്നത് ആർത്തവ വേദന കുറയ്ക്കുന്നതിന് സഹായകരമാകുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നു.പൊതുവെ  ആർത്തവ ദിനങ്ങളിലെ ബുദ്ധിമുട്ടും ക്ഷീണവും വേദനയും കാരണം വ്യായാമം അടക്കമുള്ള കായിക പ്രവർത്തികൾ സ്ത്രീകൾ കഴിവതും ഒഴിവാക്കാറാണ് പതിവ്.

Journal Contemporary Clinical Trials പ്രസിദ്ധീകരിച്ച ഒരു പഠന പ്രകാരം ട്രെഡ് മില്ലിൽ നാലാഴ്ചയോളം തുടർച്ചയായി വ്യായാമം ചെയ്ത സ്ത്രീകളിൽ ആർത്തവ വേദനയ്ക്ക് നല്ല ആശ്വാസം ഉണ്ടായതായി പറയുന്നു. ആഴ്ചയിൽ മൂന്ന് തവണ വച്ച് നാലാഴ്ച ആയിരുന്നു വ്യായാമം.ഇതിനായി  18  നും 43 നും ഇടയിലുള്ള 70  സ്ത്രീകളെ ആയിരുന്നു പഠനത്തിൽ  പങ്കെടുപ്പിച്ചത് . പഠന കാലാവധിക്ക് ശേഷം ആറുമാസത്തോളം ഇവർ ഇതേ വ്യായാമ രീതി തുടർന്നു. ആർത്തവം അവസാനിച്ച ദിവസത്തിന് തൊട്ടടുത്ത ദിവസം മുതലാണ് വ്യായാമം ആരംഭിച്ചത്.ആർത്തവ ദിനങ്ങളിൽ സഹിക്കാൻ പറ്റാത്ത വേദന അനുഭവിച്ചിരുന്ന സ്ത്രീകളെ ആയിരുന്നു പഠനത്തിൽ ഉൾപ്പെടുത്തിയത്. ഇതേ വ്യായാമ രീതി പിന്തുടരാത്ത ഒരു കൂട്ടം സ്ത്രീകളെയും പഠനത്തിൽ പങ്കെടുപ്പിച്ചിരുന്നു.

വ്യായാമ രീതികൾ കൃത്യമായി പിന്തുടർന്ന സ്ത്രീകളിൽ  നാല് മാസത്തിനുള്ളിൽ തന്നെ ആർത്തവ വേദനയിൽ നല്ല കുറവ് അനുഭവപ്പെട്ടതായി തെളിഞ്ഞു. ഇതിന് പുറമെ ഇവരുടെ ജീവിത രീതി മെച്ചപ്പെടുന്നതിനും ഈ വ്യായാമ രീതി സഹായകമായെന്നും പഠനത്തിൽ പറയുന്നു.