ആ സിംഹാസനമൊന്നും എനിക്ക് വേണ്ട.. ” – മമ്മൂട്ടി

അഭിനയ ചക്രവര്‍ത്തി സത്യന്റെയും, നിത്യഹരിത നായകന്‍ പ്രേം നസീറിന്റെയും , ആക്ഷന് കിംഗ് ജയനറെയും വേര്‍പാട് മലയാള സിനിമയ്ക്ക് വലിയ ശൂന്യതയായിരുന്നു സമ്മാനിച്ചത്. അവര്‍ക്ക് പിന്നാലെ വന്ന താര തലമുറകളെ മൂവരുടെയും സിംഹാസനത്തില്‍ അവരോധിക്കാന്‍…

അഭിനയ ചക്രവര്‍ത്തി സത്യന്റെയും, നിത്യഹരിത നായകന്‍ പ്രേം നസീറിന്റെയും , ആക്ഷന് കിംഗ് ജയനറെയും വേര്‍പാട് മലയാള സിനിമയ്ക്ക് വലിയ ശൂന്യതയായിരുന്നു സമ്മാനിച്ചത്. അവര്‍ക്ക് പിന്നാലെ വന്ന താര തലമുറകളെ മൂവരുടെയും സിംഹാസനത്തില്‍ അവരോധിക്കാന്‍ പല രീതിയിലുള്ള ശ്രമങ്ങളും അവകാശവാദങ്ങളും തര്‍ക്കങ്ങളും ചര്‍ച്ചകളും നടന്നിട്ടുണ്ട്. പക്ഷെ, സത്യന്- പ്രേം നസീര്- ജയന്‍ ത്രിമൂര്‍ത്തികളുടെ സുവര്‍ണ്ണ സിംഹാസനം മലയാളസിനിമയില്‍ ഇന്നും ഒഴിഞ്ഞു കിടക്കുകയാണ് എന്നാണ് കാലത്തിന്റെ സാക്ഷിപത്രം .എന്നാല്‍, ‘മലയാള സിനിമയില് വലിയ രീതിയില് പ്രചാരണവും, മത്സരവും , പിടിയും വലിയുമെല്ലാം നടന്നത് ആക്ഷന്‍ ഹീറോ ജയന്റെ സിംഹാസത്തിന് വേണ്ടിയായിരുന്നു എന്നാണ് മമ്മൂട്ടി വ്യക്തമാക്കുന്നത് .’
അക്കാലത്ത് , ജയന്റെ സിംഹാസത്തിന് വേണ്ടി നമ്മുടെ സിനിമാരംഗത്ത് കുറെ പിടിയും വലിയും നടന്നിരുന്നു. പ്രത്യേകിച്ചും ഞങ്ങളുടെ പുതുതലമുറയിലെ നടന്മാര്‍ ക്കിടയില്. ഐ .വി. ശശിയുടെ തുഷാരത്തില്‍ ജയന് വെച്ച വേഷത്തില്‍ രതീഷ് പകരക്കാരനായപ്പോള്‍ ‘ജയന്റെ സിംഹാസനം രതീഷിന്, രതീഷ് ഘോര സംഘട്ടനം പഠിക്കുന്നു എന്നൊക്കെയായിരുന്നു വലിയ രീതിയിലുള്ള പരസ്യ പ്രചരണം. പക്ഷെ, ജയന്റെ സിംഹാസനത്തോട് എനിക്ക് താല്പര്യം തോന്നിയിരുന്നില്ല. കാരണം ,ഞാന്‍ എത്ര ശ്രമിച്ചാലും എത്തിച്ചേരാന്‍ പറ്റാത്ത സ്ഥാനമായിരുന്നു അത്. മാത്രമല്ല ‘സ്റ്റണ്ട്’ ചെയ്യാനുള്ള മെയ് വഴക്കവും എന്നിലില്ലായിരുന്നു. കണ്ണാടിയില്‍ നോക്കിയപ്പോള്‍ ജയന്റെ ഭാവവും രൂപവുമൊന്നും എനിക്കില്ല. പിന്നെന്തിന് ഞാന്‍ ജയനാവാന് ശ്രമിക്കണം എന്നായിരുന്നു ഞാന്‍ ചിന്തിച്ചത്’.