ഇങ്ങനെയും മരിക്കുമോ ആളുകള്‍? 167 അടി വെള്ളച്ചാട്ടത്തില്‍ നിന്ന് വീണിട്ടും മരിക്കാഞ്ഞയാല്‍ പഴത്തൊലി ചവുട്ടി വീണ് മരണമടഞ്ഞു’

ബ്രിട്ടനിൽ ജീവിച്ചിരുന്ന ഒരു സാഹസികനാണ് ബോബി ലീച്ച്. അദ്ദേഹം ഉപജീവനം നയിച്ചിരുന്നത് അപായം നിറഞ്ഞ സ്റ്റണ്ടുകൾ നടത്തി ജനങ്ങളെ അമ്പരപ്പിച്ചാണ്. ഒരിക്കല്‍ ബാരലിനകത്തു കേറിക്കൂടി നയാഗ്രാ വെള്ളച്ചാട്ടത്തിലൂടെ അതി സാഹസികമായി 167  അടി താഴേക്ക് വീണിട്ടും, അദ്ദേഹത്തിന് ജീവാപായമുണ്ടായില്ലായിരുന്നു. രണ്ടു…

ബ്രിട്ടനിൽ ജീവിച്ചിരുന്ന ഒരു സാഹസികനാണ് ബോബി ലീച്ച്. അദ്ദേഹം ഉപജീവനം നയിച്ചിരുന്നത് അപായം നിറഞ്ഞ സ്റ്റണ്ടുകൾ നടത്തി ജനങ്ങളെ അമ്പരപ്പിച്ചാണ്. ഒരിക്കല്‍ ബാരലിനകത്തു കേറിക്കൂടി നയാഗ്രാ വെള്ളച്ചാട്ടത്തിലൂടെ അതി സാഹസികമായി 167  അടി താഴേക്ക് വീണിട്ടും, അദ്ദേഹത്തിന് ജീവാപായമുണ്ടായില്ലായിരുന്നു.

രണ്ടു കാൽമുട്ടിന്റെയും ചിരട്ട ഒന്ന് തെറ്റി ചില്ലറ പരിക്കൊക്കെ പറ്റി.  താടിയെല്ല്  ഒന്ന് പൊട്ടി അത്രമാത്രം. പിന്നെ, ആറുമാസം ആശുപത്രിയിൽ വിശ്രമിക്കേണ്ടിയും വന്നു.   പക്ഷെ മരിച്ചില്ല. അദ്ദേഹം വീണ്ടും തന്റെ സാഹസിക പ്രകടനങ്ങളുടെ ലോകം ചുറ്റാൻ തുടങ്ങി. കാനഡയിലും, അമേരിക്കയിലും, ആസ്ട്രേലിയയിലും മറ്റും പര്യടനങ്ങൾ നടത്തി അദ്ദേഹം.

1911 ജൂലായ്‌  25 -ന് അദ്ദേഹം അമേരിക്കയിലേക്ക് വന്ന് നയാഗ്രയില്‍ പ്രകടനം നടത്തിയിരുന്നത്. പുതിയ സാഹസിക പ്രകടന ടൂറിനായാണ് അദ്ദേഹം ന്യൂസിലണ്ടിൽ എത്തിച്ചേരുന്നത് പരിക്കിനു ശേഷമാണ്. ഹോട്ടലിനു വെളിയിൽ ഒരു സായാഹ്‌ന സവാരിക്കായി പുറത്തിറങ്ങിയപ്പോൾ ഫുട് പത്തിൽ കിടന്നിരുന്ന ഒരു പഴത്തൊലിയിൽ ചവിട്ടി തെന്നി താഴെ വീണു.

അന്നുണ്ടായ മുറിവ് അനങ്ങിയില്ല. പഴുത്ത് ഗാംഗ്രീൻ ആയി.  ഒടുവിൽ കാൽ മുറിച്ചു കളയേണ്ടി വന്നു. മുറിച്ച് ഒരാഴ്ചയ്ക്കകം അദ്ദേഹം ഇൻഫെക്ഷൻ കരണമുണ്ടായ ഗുരുതരാവസ്ഥ തരണം ചെയ്യാനാവാതെ മരണത്തിന് കീഴടങ്ങി ആ വലിയ സാഹസികന്‍ യാത്രയായി