ഇങ്ങോട്ടായാൽ അങ്ങോട്ടുമാകാം എന്താണ് തെറ്റ് : നിഖിൽ വിമൽ…

ഇങ്ങോട്ടായാൽ അങ്ങോട്ടുമാകാം എന്താണ് തെറ്റ് : നിഖിൽ വിമൽ… ഞാൻ പ്രകാശൻ എന്ന സിനിമയാണ് നിഖില വിമലിന്റെ പുതിയ ചിത്രം.ഫഹദ് ഫാസിൽ നായകനാകുന്ന ഈ ചിത്രം തീയേറ്ററുകളിൽ വിജയം കൈവരിക്കുകയാണ് .തന്റെ പുതിയ കഥാപാത്രം…

ഇങ്ങോട്ടായാൽ അങ്ങോട്ടുമാകാം എന്താണ് തെറ്റ് : നിഖിൽ വിമൽ… ഞാൻ പ്രകാശൻ എന്ന സിനിമയാണ് നിഖില വിമലിന്റെ പുതിയ ചിത്രം.ഫഹദ് ഫാസിൽ നായകനാകുന്ന ഈ ചിത്രം തീയേറ്ററുകളിൽ വിജയം കൈവരിക്കുകയാണ് .തന്റെ പുതിയ കഥാപാത്രം സലോമിയെ കുറിച്ചുള്ള വിശേഷങ്ങൾ പറയുന്നു…

സലോമി താനുമായി യാതൊരു ബന്ധവുമില്ലാത്ത കഥാപാത്രമാണെന്നും അതുകൊണ്ട് തന്നെ ചിത്രത്തില്‍ തേപ്പുകാരിയാകാന്‍ കുറച്ച്‌ ടെന്‍ഷനുണ്ടായിരുന്നുവെന്നും നിഖില വിമല്‍ പറഞ്ഞു. പക്ഷെ സത്യന്‍ സാറിന് താന്‍ സലോമിയായാല്‍ നന്നായിരിക്കുമെന്ന് വിശ്വാസമുണ്ടായിരുന്നു. പിന്നെ സലോമി സ്‌നേഹലതയെപ്പോലെ അത്രയും വലിയ തേപ്പുകാരിയല്ല. സലോമിയെ പ്രകാശനാണ് ആദ്യം തേച്ചത്. അതിന് ശേഷമാണ് സലോമി തേയ്ക്കുന്നത്.

പ്രകാശന്‍ തേച്ചപ്പോള്‍ ആര്‍ക്കും പ്രശ്‌നമില്ല, സലോമി തേച്ചപ്പോഴാണ് പ്രശ്‌നം. ഇങ്ങോട്ട് തേച്ചാല്‍ അങ്ങോട്ടും തേയ്ക്കുന്നതില്‍ എന്താണ് തെറ്റ്. ഞാന്‍ ഇതുവരെ ചെയ്തതില്‍ നിന്നും വ്യത്യാസമുള്ള കഥാപാത്രമാണ് സലോമിമെന്നും നിഖില പറഞ്ഞു.പ്രകാശന്‍ ആത്മാര്‍ഥത കാണിക്കാത്തതുപോലെ തന്നെ ആത്മാര്‍ഥതയില്ലാത്ത കഥാപാത്രമാണ് സലോമിയുമെന്നും ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച്‌ നിഖില വിശദീകരിച്ചു.