ഇതാണ് പ്രണയം; ഒരു സാധാരണ മനുഷ്യന്റെ അസാധാരണമായ പ്രണയകഥ

മീറത്ത്: ഇതാണ് പ്രണയം. തപേശ്വര്‍ സിംഗ് എന്ന മനുഷ്യന്റെ അലച്ചിലുകളുടെ ഈ കഥ കേട്ടാല്‍ നിങ്ങള്‍ തീര്‍ച്ചയായും അതു സമ്മതിക്കും. അത്ര അസാധാരണമാണ് ഒരു സാധാരണ മനുഷ്യന്റെ ഈ അസാധാരണമായ പ്രണയകഥ. കാണാതായ പ്രിയതമയെ…

മീറത്ത്: ഇതാണ് പ്രണയം. തപേശ്വര്‍ സിംഗ് എന്ന മനുഷ്യന്റെ അലച്ചിലുകളുടെ ഈ കഥ കേട്ടാല്‍ നിങ്ങള്‍ തീര്‍ച്ചയായും അതു സമ്മതിക്കും. അത്ര അസാധാരണമാണ് ഒരു സാധാരണ മനുഷ്യന്റെ ഈ അസാധാരണമായ പ്രണയകഥ.

കാണാതായ പ്രിയതമയെ തേടി ഒമ്പത് മാസമാണ് കൂലിപ്പണിക്കാരനായ തപേശ്വര്‍ നാടും നഗരവും അലഞ്ഞത്.  ഒടുവില്‍ അയാള്‍ അവളെ കണ്ടെത്തി. യുപിയിലെ മീറത്തിലാണ് സംഭവം. ഹരിദ്വാറില്‍ വെച്ചാണ് ഒടുവില്‍, ഭാര്യ ബബിതയെ തപേശ്വര്‍ കണ്ടെത്തിയത്. കീറിപ്പറിഞ്ഞ വസ്ത്രങ്ങളോടെ തെരുവില്‍ ഭിക്ഷ യാചിച്ചു കഴിയുകയായിരുന്നു ബബിത. ടൈംസ് ഓഫ് ഇന്ത്യയാണ് അസാധാരണമായ ഈ പ്രണയകഥ റിപ്പോര്‍ട്ട് ചെയ്തത്.

അസാധാരണമാണ് തപേശ്വറിന്റെയും ബബിതയുടെയും കഥ. ബിഹാറില്‍നിന്നും യു.പിയില്‍ കുടയേറിയ ദരിദ്ര തൊഴിലാളിയാണ് തപേശ്വര്‍. സാധാരണ മട്ടില്‍ പോയിരുന്ന അയാളുടെ ജീവിതത്തില്‍, മൂന്ന് വര്‍ഷം മുമ്പ് ഒരാള്‍ കൂടിയെത്തി. മനോരോഗത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ഉറ്റവര്‍ ധര്‍മശാലയില്‍ ഉപേക്ഷിച്ചു പോയ ഒരു യുവതി. പേര് ബബിത. തപേശ്വര്‍ അവളെ വിവാഹം ചെയ്തു. മൂന്ന് വര്‍ഷം ഒന്നിച്ചു കഴിഞ്ഞ ശേഷം ഒമ്പതു മാസം മുമ്പ് ബബിതയെ കാണാതായി.

ഇതോടെയാണ് തപേശ്വറിന്റെ അലച്ചില്‍ ആരംഭിച്ചത്. എല്ലാം ഉപേക്ഷിച്ച് ഒരു സൈക്കിളില്‍ അയാള്‍ ഭാര്യയെ തേടി അലയാന്‍ തുടങ്ങി. കാര്യമെന്താണെന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലാവുന്നതിനായി ഭാര്യയുടെ വലിയ ചിത്രങ്ങളുള്ള പോസ്റ്ററുകള്‍ സൈക്കിളിനു മുന്നിലും പിന്നിലും സ്ഥാപിച്ചായിരുന്നു യാത്ര.
യാത്രക്കിടെയാണ് ഒരു പരിചയക്കാരന്‍ അക്കാര്യം പറഞ്ഞത്. മീറത്തിലെ ഒരു കൂട്ടിക്കൊടുപ്പുകാരന്‍ ബബിതയെ തട്ടിക്കൊണ്ടുപോയതായി സൂചനയുണ്ട്. അവള്‍ ഏതെങ്കിലും വേശ്യാലയത്തിലുണ്ടാവും.

ഭക്ഷണമോ പണമോ ഇല്ലാതെയായിരുന്നു യാത്ര. ഏതെങ്കിലും അപരിചിതര്‍ നല്‍കുന്ന സഹായം മാത്രമായിരുന്നു ആശ്രയം. യാത്രക്കിടെയാണ് ഒരു പരിചയക്കാരന്‍ അക്കാര്യം അയാളോട് പറഞ്ഞത്. മീറത്തിലെ പ്രശസ്തനായ ഒരു കൂട്ടിക്കൊടുപ്പുകാരന്‍ ബബിതയെ തട്ടിക്കൊണ്ടുപോയതായി സൂചനയുണ്ട്. അത് ശരിയെങ്കില്‍, അവള്‍ ഏതെങ്കിലും വേശ്യാലയത്തിലുണ്ടാവും. ജില്ലയിലും പുറത്തുമുള്ള വേശ്യാലയങ്ങളിലെല്ലാം ഭാര്യയെ തേടി തപേശ്വര്‍ ചെന്നു. നിരാശയായിരുന്നു ഫലം. തുടര്‍ന്ന് പൊലീസിനെ സമീപിച്ചു. സഹായിക്കാമെന്ന് പൊലീസ് പറഞ്ഞുവെങ്കിലും ഒന്നും നടന്നില്ല.

അതിനിടെയാണ് ഒര പരിചയക്കാരന്‍ ഉത്തര്‍ ഖണ്ഡിലെ നൈനിത്താള്‍ ജില്ലയിലെ ഹല്‍ദ്വാനിയില്‍ ബബിതയെ കണ്ടതായി പറയുന്നത്. ഉടന്‍ തപേശ്വര്‍ അങ്ങോട്ട് വിട്ടു. അവിടെ എത്തിയ തപേശ്വര്‍ അന്നു പകല്‍ മുഴുവന്‍ ഭാര്യയ്ക്കായി അലഞ്ഞു. കണ്ടില്ല. ഒടുവില്‍ തളര്‍ന്നവശനായി വഴിവക്കില്‍ ഇരിക്കുമ്പോള്‍ പെട്ടെന്ന് അതു സംഭവിച്ചു. അയാള്‍ക്ക് തൊട്ടടുത്തുള്ള ഭിക്ഷക്കാരുടെ കൂട്ടത്തില്‍ കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായിരിക്കുന്ന യുവതി അയാളെ നോക്കി ചിരിക്കുന്നു. അത് ബബിതയായിരുന്നു!

ഒടുവില്‍ തളര്‍ന്നവശനായി വഴിവക്കില്‍ ഇരിക്കുമ്പോള്‍ പെട്ടെന്ന് അതു സംഭവിച്ചു. അയാള്‍ക്ക് തൊട്ടടുത്തുള്ള ഭിക്ഷക്കാരുടെ കൂട്ടത്തില്‍ കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായിരിക്കുന്ന യുവതി അയാളെ നോക്കി ചിരിക്കുന്നു.
അവളെ കണ്ടതും അയാളാകെ വല്ലാതായി. ‘എനിക്ക് വിശ്വസിക്കാനായില്ല. ഞാന്‍ കണ്ണുകള്‍ തുടച്ചു. അവളാകെ അവശയായിരുന്നു. കീറിപ്പറിഞ്ഞ ഉടുപ്പുകള്‍. എനിക്ക് ശരീരമാകെ തളരുന്നതുപോലെ തോന്നി. ഒമ്പതു മാസമായി ഞാനവള്‍ക്കു വേണ്ടി അലയുകയായിരുന്നു. എന്റെ കൈയിലുള്ളതെല്ലാം തീര്‍ന്നു. എന്നിട്ടും അവളെ തിരഞ്ഞത് എന്നെങ്കിലും കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു. അതു വെറുതെയായില്ല. അവളെ എനിക്കു കിട്ടി’-കൂടിക്കാഴ്ചയ്ക്കു ശേഷം തപേശ്വര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞ വാചകങ്ങള്‍ ഇതായിരുന്നു.

താനെങ്ങനെ അവിടെ എത്തി എന്ന് ഓര്‍മ്മയില്ലെന്നാണ് ബബിത പറഞ്ഞത്. മാനസികമായി അസ്വസ്ഥകളിലായിരുന്ന അവള്‍ വീടു വിട്ടിറങ്ങിയതായിരുന്നു. യാത്ര അവിടെയെത്തിച്ചു.ഭര്‍ത്താവിനെ തേടി നടക്കുകയായിരുന്നു താനുമെന്ന് അവള്‍ പറഞ്ഞു.