ഇത് ഞാൻ 1999ൽ ഋതുമതി ആയപ്പോൾ 7 ദിവസം എന്റെ വീട്ടുകാർ നടത്തിയ ഒരു ചടങ്ങ് ബിന്ദുവിന്റെ പോസ്റ്റ് ഇങ്ങനെ !!!

ഇത് ഞാൻ 1999ൽ ഋതുമതി ആയപ്പോൾ 7 ദിവസം എന്റെ വീട്ടുകാർ നടത്തിയ ഒരു ചടങ്ങിന്റെ ഫോട്ടോസ് ആണ്. ഇത് ഞാൻ ഇപ്പൊ ഇവിടെ പോസ്റ്റാൻ കാരണം, എന്റെ ചില സുഹൃത്തുക്കൾ ആർത്തവം അശുദ്ധമാണെന്നും,…

ഇത് ഞാൻ 1999ൽ ഋതുമതി ആയപ്പോൾ 7 ദിവസം എന്റെ വീട്ടുകാർ നടത്തിയ ഒരു ചടങ്ങിന്റെ ഫോട്ടോസ് ആണ്.

ഇത് ഞാൻ ഇപ്പൊ ഇവിടെ പോസ്റ്റാൻ കാരണം, എന്റെ ചില സുഹൃത്തുക്കൾ ആർത്തവം അശുദ്ധമാണെന്നും, തെറ്റാണെന്നും, പെണുങ്ങൾ അശുദ്ധയാണെന്നും അതു കൊണ്ടാണ് അമ്പലങ്ങളിൽ കേറാൻ പാടില്ലാത്തതു എന്നൊക്കെ പറഞ്ഞു കളിയാക്കി പോസ്റ്റാണത് കണ്ടു,

ഒന്ന് മനസിലാക്കുക നമുക്ക് ആർത്തവം എന്ന് പറഞ്ഞാൽ ദെയ്‌വീകമാണ്, നമുക്ക് അതു ഒരു ആഘോഷമാണ്. സ്വന്തക്കാരെയും പരിചയക്കാരെയും ഒക്കെ വിളിച്ചു ആ പെൺകുട്ടിയെ ഒരു ദേവിയെ പോലെ അണിഞ്ഞൊരുക്കി ആരതി ഒക്കെ ഉഴിഞ്ഞു സമ്മാനങ്ങൾ ഒക്കെ കൊടുത്തു ആദരിക്കും. അത് ആ പെൺകുട്ടിയുടെ മനസ്സിൽ സന്തോഷവും, അവൾ വലിയ കുട്ടി ആയി എന്ന ബോധവും, ആർത്തവത്തോടുള്ള പോസിറ്റീവ് സമീപനവും ഉളവാക്കുന്നു.

പിന്നെ എന്തു കൊണ്ട് ആർത്തവം ഉള്ള സ്ത്രീ അമ്പലങ്ങളിൽ കയറാൻ പാടില്ല എന്നുള്ളതാണ് ചിലവരുടെ സംശയം പിന്നെ 7ദിവസം മുൻപ് സ്ത്രീ അശുദ്ധയാണോ എന്നായിരിക്കും അടുത്ത സംശയം ആദ്യം ശാസ്ത്രീയമായിട്ടു പറയാം

ഞാൻ ഒന്ന് ചോദിച്ചോട്ടെ. മലമൂത്ര വിസർജനം ചെയുന്നത് അശുദ്ധമാണോ, വിയർപ്പു അശുദ്ധമാണോ ഇല്ല, കാരണം അതൊക്കെ മുടങ്ങിയാൽ ചിലപ്പോൾ ജീവന് തന്നെ നഷപ്പെടാം എന്ന് പറഞ്ഞു ഞങ്ങൾ അതിനു പോയി ശുദ്ധി വരുത്താതെ വരുമോ ഇല്ല ദേഹ ശുദ്ധി വരുത്തും, അതിനു ഞങ്ങൾക്കു ഒരു separate room undu bathroom., ഇല്ലേ, അത് പോലെ തന്നെയാ പെരിയഡ്‌സ് ആകുന്നത്, അത് അശുദ്ധമല്ല പക്ഷെ മലമൂത്ര വിസർജനം പോലെ കുറച്ചു സമയം കൊണ്ട് തീരുന്നതല്ല അത് ഒരു continues process ആണ് 4 to7 days ഇല്ലേ. അപ്പൊ ഞങ്ങൾ ആ ദിവസങ്ങൾ കഴിഞ്ഞു ദേഹ ശുദ്ധി വരുത്തിയതിനു ശേഷം മാത്രമാണ് അമ്പലങ്ങളിലോ. ഞങളുടെ സ്വന്തം വീടുകളിൽ ഉള്ള പൂജ റൂം കിച്ചൻ എന്നിവിടങ്ങളിൽ കയറുകയുള്ളു

ഇനി ഹൈദവ വിശ്വാസപ്രകാരം

ആർത്തവം ഉള്ള സമയത്ത് അമ്പലത്തിൽ കയറുന്ന സ്ത്രീകൾക്ക് കല്ലിലിരിക്കുന്ന മൂർത്തിയേക്കാൾ കാന്തിക ശക്തി ഉണ്ടെന്നും അവൾക്ക് പ്രതിഷ്ഠയിൽ ഉള്ള ശക്തി വലിച്ചെടുത്തു അതിനെ വെറുമൊരു കല്ലാക്കി മാറ്റാനും സാധിക്കും എന്നാണ് ഹൈന്ദവ വിശ്വാസം.. അതായത്.. പതിനായിരക്കണക്കിന് ഭക്തന്മാർ തൊഴാൻ വരുന്ന മൂർത്തിയേക്കാൾ മുകളിലാണ് എന്റെ സംസ്ക്കാരം ഓരോ സ്ത്രീയെയും പ്രതിഷ്ട്ടിച്ചിരിക്കുന്നത്..

ഇനി, മനുഷ്യ സ്ത്രീകളെ മാത്രമാണോ അമ്പലത്തിലെ മൂർത്തിയുടെ പ്രഭാവത്തെ ഇല്ലാതാക്കുമെന്ന് ഭയന്ന് മാറ്റി നിർത്തിയിരിക്കുന്നത്??

അല്ല, ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ ശിവ പാർവതിമാരുടെ മൂർത്തികളാണ് പ്രതിഷ്ഠ.. അവരിൽ പാർവതിയുടെ മൂർത്തി ആർത്തവം കൈക്കൊള്ളും എന്നും, ആ മൂർത്തിയുടെ ശക്തി കാരണം ശിവന്റെ അടുത്തുനിന്നും ദേവിയുടെ വിഗ്രഹം മാറ്റി നിർത്തും.. അമ്പലം നാല് ദിവസം അടച്ചിടും..നാലാം ദിവസം പമ്പയിൽ ആറാട്ട് നടത്തി തിരിച്ചു ശ്രീകോവിലിൽ കൊണ്ടുവരും.. അന്നേരം ശിവവിഗ്രഹം ദേവിയെ ആനയിക്കാൻ പടിക്കൽ കാത്ത് നിൽക്കും…

ഇതിനെ തൃപ്പൂത്താറാട്ട് എന്ന്‌ പറയും..
ലോകത്തിലെ 51 ശക്തി പീഠങ്ങളിൽ ഒന്നായ ആസാമിലെ കാമാഖ്യ ദേവിയും തന്റെ ആർത്തവം നടത്താറുണ്ട്. അവിടെയും ഇതേപോലെ തന്നെയാണ് ആചാരങ്ങൾ..

അതായത് ദേവിയെ സ്ത്രീയായും സ്ത്രീയെ ദേവിയായും കാണുന്നവരാണ് ഹിന്ദുക്കൾ.
ഹിന്ദു ദേവന്മാരെ ദേവിയുടെ പേരിന്റെ കൂടെയാണ് എന്റെ സംസ്ക്കാരം വിളിച്ചിരുന്നത്, ഉമാമഹേശ്വരൻ, ലക്ഷ്മിനാരായണൻ, സതികാന്തൻ, സീതാരാമൻ etc..
അപ്പൊ ആർത്തവം ഹിന്ദുക്കൾക്ക് അയോഗ്യമാണ്‌, സ്ത്രീകൾക്ക് പുരുഷനേക്കാൾ പിറകിലാണ് സ്ഥാനം എന്നൊക്കെ പറയുന്ന ചില മാർക്സിസ്റ്റുകാരും പുരോഗമന നിർഗുണ ഫെമിനിച്ചികളും ആദ്യം മനസ്സിലാക്കേണ്ടത്.

ഹിന്ദുക്കൾ സ്ത്രീകളെ പുരുഷന്റെ പുറകിലല്ലാ
മുന്നിൽ ആണ് പ്രതിഷ്ട്ടിച്ചിരിക്കുന്നത് എന്നാണ്
എല്ലാം മനസിലായി എന്ന് വിശ്വസിക്കുന്നു. മനസിലെ തെറ്റ് തിരുത്തുക. അല്ലാതെ വീണ്ടും periods അശുദ്ധമാണ് അതുകൊണ്ടല്ലേ അമ്പലത്തിൽ കയറ്റാത്തത്, സ്ത്രീ വിരോധം അതാണ് ഇതാണ് എന്നൊന്നും ഇല്ലാ കഥകൾ പറഞ്ഞ് വരരുത്.
സ്ത്രീയെ അമ്മയായും ദേവിയായും കാണാൻ പഠിപ്പിക്കുന്ന ലോകത്തെ ഒരേഒരു സംസ്കാരമാണ് ഹൈന്ദവ സംസ്കാരം

ഞാൻ എന്റെ മതത്തെ വിശ്വസിക്കുന്നു, ബാക്കിയുള്ള മതത്തെ ബഹുമാനിക്കുന്നു