ഇത് 94 വയസ്സുള്ള ഗുലാബ് ജി, 200 യാചകര്‍ക്ക് ദിവസവും സൗജന്യ ഭക്ഷണം നല്‍കുന്ന പുണ്യാത്മാവ്

ഗുലാബ് സിങ് ധീരവത്തിന്‍റെ ഒരു ദിവസത്തെ ജീവിതം തുടങ്ങുന്നത് പാവപ്പെട്ടവര്‍ക്ക് അന്നം നല്‍കിയാണ്‌. കടയിലെ ചായ വളരെ പ്രത്യേകതയുള്ളതാണ്. അദ്ദേഹത്തിന്‍റെ പ്രശസ്തമായ  മസാല ചായ രാവിലെ 4.30 ആകുമ്പോഴേക്കും റെഡിയാണ്.  രാവിലെ മൂന്ന് മണിക്ക് ഉണര്‍ന്ന് നേരെ ചായക്കടയിലേക്ക്…

ഗുലാബ് സിങ് ധീരവത്തിന്‍റെ ഒരു ദിവസത്തെ ജീവിതം തുടങ്ങുന്നത് പാവപ്പെട്ടവര്‍ക്ക് അന്നം നല്‍കിയാണ്‌. കടയിലെ ചായ വളരെ പ്രത്യേകതയുള്ളതാണ്. അദ്ദേഹത്തിന്‍റെ പ്രശസ്തമായ  മസാല ചായ രാവിലെ 4.30 ആകുമ്പോഴേക്കും റെഡിയാണ്.  രാവിലെ മൂന്ന് മണിക്ക് ഉണര്‍ന്ന് നേരെ ചായക്കടയിലേക്ക് ആണ് പോകുന്നത്.

അദ്ദേഹത്തിന്‍റെ ചായ മാജിക് അറിയുന്നവരാണ് ഇവിടെയെത്തുന്നവര്‍. കഴിഞ്ഞ 73 വര്‍ഷങ്ങളായി ജയ്പൂരിലെ ഏറ്റവും പ്രിയപ്പെട്ട ചായവില്‍പ്പനക്കാരനാണ് അദ്ദേഹം. സമൂസ, ബണ്‍ മസ്ക എന്നിവ കൂടി ഇവിടെ വില്‍ക്കാന്‍ തുടങ്ങിയത് അടുത്തിടെയാണ്.

അദ്ദേഹം ഒരു മൊബൈല്‍ ടീസ്റ്റാള്‍ 1946 ല്‍  തുടങ്ങിയത് വെറും 130 രൂപ കൊണ്ടാണ്. ഒരുദിവസം 20,000 രൂപവരെ  വരുമാനം.  ചായക്കും കടിക്കും ചേര്‍ന്ന് 20 രൂപയാണ് വില. 4000 പേരെങ്കിലും ചായ കുടിക്കാനായി ദിവസവും ഇവിടെയെത്തും.  94 -ാമത്തെ വയസ്സിലും ഈ ചായക്കട നടത്തുന്നത് ബുദ്ധിമുട്ടുള്ള ജോലിയൊന്നുമല്ല അദ്ദേഹത്തിന്.

ഇരുന്നൂറിലധികം യാചകര്‍ എല്ലാ ദിവസവും രാവിലെ ആറ് മണിക്കും ഉച്ചക്കും കടയിലെത്തും. ചായയും കടിയും അവര്‍ക്ക് സൗജന്യമായി നല്‍കും . സ്നേഹവും സന്തോഷവുമല്ലാതെ മരിക്കുമ്പോള്‍ നമ്മള്‍ ഒന്നും കൊണ്ടുപോകുന്നില്ല.